ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
< ഗവ എച്ച് എസ് എസ് ചാല‎ | അക്ഷരവൃക്ഷം(ഗവ എച്ച് എസ് ചാല/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിസ്ഥിതി

നാം ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്നു പറയുന്നത്. പ്രകൃതിയുമായി ഇടപഴകി,ജലം, വായു, ആഹാരം എന്നിവയെ ആശ്രയിച്ചാണ്‌ നാം ജീവിക്കുന്നത്. പരിസ്ഥിതിയുടെ കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കളായ നമ്മളുടെ ദേശത്തെ- കേരളത്തെ, ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് വിശേഷിപ്പിക്കാറ്. എന്നാൽ പലപ്പോഴും നാം പ്രകൃതിയെ മറന്നാണ് ജീവിക്കുന്നത്. ജലമലിനീകണം വർധിച്ചിരിക്കുന്നു. വലിയ ഫാക്ടറികളിൽ നിന്ന് ഒഴുക്കിവിടുന്ന വിഷാംശങ്ങൾ പുഴയിലും , കടലിലുമാണ് എത്തി ചേരുന്നത്. വായുവിൽ ആകട്ടെ വാഹനങ്ങളിൽ നിന്നു വരുന്ന പുക അന്തരീക്ഷമലനീകരണമാണ് സൃഷ്ടിക്കുന്നത്. ശബ്ദം കൊണ്ടും അന്തരീക്ഷം മലിനമാകുന്നു.
എന്റോസൾഫാൻ പോലുള്ള രാസ വിഷങ്ങൾ ഉൽപാദനവർദ്ധന വിനുപയോഗിക്കുന്നു. പ്ലാസ്റ്റിക്ക് സാധനങ്ങൾ ഉപയോഗിച്ചു കഴിഞ്ഞാൽ വലിച്ചെറിയുന്നു എത്ര വർഷം കഴിഞ്ഞാലും അവ ദ്രവിക്കു ന്നില്ല അത് നമ്മുടെ സന്തുലിതാവ സ്ഥയെ പാടെ തകിടം മറിക്കുന്നു. വൃക്ഷങ്ങൾ നശിക്കുന്നു.മനുഷ്യർക്കും മൃഗങ്ങൾക്കും ശുദ്ധവായു കിട്ടാത്ത അവസ്ഥ പ്രകൃതിയിലെ പക്ഷികളും മൃഗങ്ങളും ഒന്നിനോടൊന്ന് പങ്കപ്പെട്ടിരി ക്കുന്നു.
അതുകൊണ്ട് നാം ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നിർമ്മിക്കുമ്പോൾ തന്നെ അതിനു ചുറ്റും മരങ്ങൾ നട്ടുവളർത്തുക, മഴ ക്കുഴി നിർമ്മിക്കുക ചുറ്റുപ്പാടും മാലിന്യങ്ങൾ വലിച്ചെറിയരുത് പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുക . കുന്നുങ്ങളും മലകളും ഇടിച്ചു നികത്തരുത്, നീച്ചാലുകൾ മൂടരുത്, കൃഷിക്കും മറ്റും ജൈവവളം ഉപയോഗിക്കുക .
  ഇതിനെല്ലാം മനുഷ്യർ തന്നെയാണ് മുൻകരുതൽ എടുക്കേണ്ടത്. പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ പരിസ്ഥതി താറുമാറാകും. അതിന്റെ പല ലക്ഷണങ്ങളും നാം കണ്ടതാണ്. പ്രളയങ്ങൾ , ഉരുൾ പൊട്ടൽ, ഭൂചലനങ്ങൾ എന്നിവയെ നമ്മൾ അതിജീവിച്ചു. പരിസ്ഥിതി മലിനമാകുമ്പോഴാണ് ചിക്കൻ കുനിയ, ഡെങ്കി പനി കോളറ, മലം പതി, ഇപ്പോഴത്തെ വൈറസ്സ് ബാധയായ കോവിടിനെ ചെറുക്കാൻ നാം പരിസ്ഥിതി ശുചിത്വം മാത്രം പാലിച്ചാൽ പോര വ്യക്തി ശുചിത്വവും വേണം എന്നാൽ മാത്രമെ ഈ മാരിയെ നമുക്ക് നേരിടാൻ കഴിയുള്ളു. ഭയമല്ല വേണ്ടത് ജാഗ്രതയാണ്.അതിനു വേണ്ടി ഓരോ വ്യക്തിയും പരിശ്രമിക്കുക.

ഹരിത
5 എ ജി എച്ച് എസ് എസ് ചാല
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - ലേഖനം