ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി അമ്മയാണ്.പരിസ്ഥിതിക്ക് വിനാശകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശനത്തിന് കാരണമാകും.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള ഒരു അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ആണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്.എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്.മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം.ഭൂമിയെ സുരക്ഷിതവും ഭദ്രമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും അടുത്ത തലമുറയ്ക്കും നല്ല ഭൂമി കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന് മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നം ഏറി വരികയും ചെയ്യുന്നു.മനുഷ്യവംശത്തെ പോലും കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു.സാമൂഹികവും സാംസ്കാരികവും സാമ്പത്തി കവുമായ പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്.ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്.അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യൻ സ്വീകരിച്ചുവരുന്ന അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിൽ ആയേക്കാം.ഭൂമിയിലെ ചൂടിന്റെ വർദ്ധനവ്, വെള്ളപ്പൊക്കം, കാലാവസ്ഥാമാറ്റം,ശുദ്ധ ജല ക്ഷാമം,തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം മരങ്ങളുടെ കുറവാണ് ആണ്.ഭൂമിയിൽ അനേകായിരം വർഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ ജൈവ പ്രവർത്തനങ്ങളുടെ ഫലമായാണ് കൃഷിക്ക് അനുയോജ്യമായ മണ്ണ് രൂപം കൊണ്ടത്.വിവിധ രാജ്യങ്ങൾ ആധുനിക കാലഘട്ടത്തിൽ കാർഷികോൽപാദനത്തിന് സ്വീകരിച്ച പുതിയ രീതികൾ ഭൂമിയുടെ ഫലഭുഷ്ടതയെ സാരമായി ബാധിച്ചിട്ടുണ്ട്.ഇതിനകം ലോകത്ത് ഏതാണ്ട് 3000 ദശലക്ഷം ഏക്കർ കൃഷിഭൂമി ഉപയോഗശൂന്യമായിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു.ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ പ്രശ്നം കൂടുതൽ രൂക്ഷമാണ്. പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫല ഭുഷ്ടതയെ ബാധിക്കുന്നു.വരൾച്ച വനനശീകരണം തുടങ്ങിയവയും നമ്മെ പ്രതികൂലമായി ബാധിക്കുന്നു. വനനശീ കരണം ആണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന പ്രധാന ഘടകം .ഇന്ത്യയിൽ വന പ്രദേശത്തിന്റെ വിസ്തൃതി കുറഞ്ഞുവരുകയാണ്. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചുപിടിപ്പിക്കുക മാത്രമാണ് ഈ ദുഃസ്ഥിതി തടയാൻ സഹായിക്കുന്നത്. പരിസ്ഥിതി ശുചിത്വ പ്രവർത്തനത്തിൽ നമുക്ക് ഓരോരുത്തർക്കും പ്രാഥമികമായി ചെയ്യാൻ കഴിയുന്നത് നമ്മുടെ വീടും പരിസരവും മാലിന്യമുക്ത മാക്കി ശുചിത്വത്തോടെ സംരക്ഷിക്കുക എന്നുള്ളതാണ്.വീട്ടുവളപ്പിൽ ഭക്ഷണാവശിഷ്ടങ്ങളും ജൈവമാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയാതെ വീട്ടുവളപ്പിൽ പച്ചക്കറി തോട്ടവും, വാഴ ,ചേമ്പ്, മരച്ചീനി മുതലായ ഭക്ഷണ ആവശ്യത്തിനുള്ള കൃഷി ഒരുക്കി അവയ്ക്ക് വളമായി ഉപയോഗപ്പെടുത്തുക എന്നുള്ളതാണ്. വീട്ടുവളപ്പിൽ നടുന്ന കൃഷിക്ക് വീട്ടിൽ നിന്നുള്ള ജൈവ മാലിന്യം സംസ്കരിച്ച് കമ്പോസ്റ്റ് വളമായി ഉപയോഗപ്പെടുത്തണം. മരത്തിൽ നിന്നും പൊഴിയുന്ന ഇലകളും കൃഷിയിടത്തിൽ ഉണ്ടാവുന്ന വിളവെടുത്ത ശേഷം ഒഴിവാക്കുന്നവ കമ്പോസ്റ്റ് ആയി സംസ്കരിക്കണം. പ്ലാസ്റ്റിക് പാക്ക റ്റുകളും പഴയ പ്ലാസ്റ്റിക് ഉപകരണങ്ങളും അലക്ഷ്യമായി ഉപയോഗിക്കാതെ ശേഖരിച്ച് റീസൈക്ലിങ് അയക്കുന്ന ഏജൻസിയെ ഏൽപ്പിക്കണം.ഓരോരുത്തരും സ്വന്തം വീടും പരിസരവും ശുചിത്വ ത്തോടെ പരിപാലിച്ചാൽ തന്നെ നാട് മുക്കാൽപങ്കും ശുചിത്വമുള്ള തായി മാറും.പൊതുസ്ഥലങ്ങൾ നാട്ടുകാരുടെ കൂട്ടായ്മയോടെ ശുചിയാക്കി വയ്ക്കാൻ നാം മുൻകൈയെടുക്കണം.പരിസ്ഥിതി ശുചിത്വത്തിന് പേരിൽ വൃക്ഷങ്ങളെയും ചെടികളെയും ഇല്ലായ്മ ചെയ്യരുത് . മഴക്കാലത്ത് വളരുന്ന നമ്മുടെ പ്രാദേശിക സസ്യങ്ങളെയും കുറ്റിച്ചെടികളും ആവുന്നതും സംരക്ഷിച്ചു നിർത്തേണ്ടത് പരമ പ്രധാനമാണ്. ചെടി കൾക്കിടയിൽ പാഴ് വസ്തുക്കൾ കുമിഞ്ഞു കൂടാതെ നീക്കം ചെയ്യുകയും സംസ്കരിക്കുകയും ചെയ്യണം. സസ്യങ്ങളേയും വൃക്ഷങ്ങളേയും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തു കൊണ്ടുള്ളതാവണം ശുചിത്വ പരിപാലനം.

ആദിത്യ അറക്കൻ
8 D ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം