സഹായം Reading Problems? Click here


ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കോവിഡ്-19

ഓർമ്മവെച്ചനാൾ മുതൽ ഞാൻ കണ്ട റോഡുകൾ വിജനം
ഓർമവെച്ചനാൾ മുതൽ ഞാൻ കണ്ട ക്ഷേത്രമുറ്റം വിജനം
ആഘോഷമില്ല ആരവമില്ല,
പകച്ചുപോയനിമിഷങ്ങളിൽ ഞാൻ തേടി എന്താണിത്
കണ്ണുകൾ പരതിയ പത്രതാളുകളിൽ കണ്ടു കോവിഡ്-19
മഹാമാരിമരുന്നില്ലാത്ത ഭീകരൻ
കൊന്നൊടുക്കുന്നു ജീവനെ ഞാൻ അറിഞ്ഞു
അടച്ചിട്ടതാണ് സകലതും
നല്ലതെന്നോർത്തു പങ്കുചേരുന്നു ഞാൻ
തുരത്താം ഈ മാരിയെ ,സങ്കടമില്ല പരിഭവമില്ല
വലുതാണ് ജീവനും വലുതാണ് ലോകവും
മുറിച്ചിടാം കോവിഡെൻ ഭീകരൻ കണ്ണിയെ
 

അഷിൻ പ്രജിത്ത്
8 A ജി ച്ച് എസ് എസ് കണ്ണാടിപറമ്പ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത