ഗവ എച്ച് എസ് എസ് , പെരുമ്പളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യനിർമ്മിതിക്കാവശ്യമായ ദിശാബോധവും സമൂഹത്തിലെ ഉത്തമപൗരന്മാരുമായി വാർത്തെടുക്കുന്നതിനും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ അറിവിന്റെ ലോകത്തേയ്കു കുട്ടികളെ കൈപിടിച്ചു നടത്തുന്നതിനുമായി സാമൂഹ്യശാസ്ത്രക്ലബ് മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.ഹിരോഷിമാദിനത്തോടനിബന്ധിച്ച് സെമിനാറുകളും റാലികളും നടത്തിവരുന്നു.ചരിത്രക്വിസുകളും സംഘടിപ്പിക്കുന്നു.എല്ലാവർഷവും ഉപജില്ലാ ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുന്നു2018 2019 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിനെ പ്രവർത്തനങ്ങൾക്ക് ജൂൺ ഒന്നാം തീയതി തുടക്കംകുറിച്ചു ഹെഡ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ സോഷ്യൽ സൈൻസ് അധ്യാപികയായ ഒ.കെ.ശശികലയെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ കൺവീനറായി തിരഞ്ഞെടുത്തു വിവിധ ക്ലാസുകളിൽ നിന്നുമായി നാല്പതോളം കുട്ടികളെ സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായി തെരഞ്ഞെടുത്തു 9 പഠിക്കുന്ന ഭാഗ്യയെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലീഡർ ആയി തിരഞ്ഞെടുത്തു സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിയ പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾതല സോഷ്യൽ സയൻസ് മേളകൾ നടന്നു ജൂലൈ ആദ്യവാരം സ്കൂൾതല ചരിത്ര ക്വിസ് മത്സരം നടന്നു ഓഗസ്റ്റ് ആറിന് രണ്ടാം ലോകമഹായുദ്ധത്തെ ആസ്പദമാക്കിയ ഹിരോഷിമ ക്വിസ് മത്സരം നടന്നു