ബിഗ്സല്യൂട്ട്
<
ബിഗ്സല്യൂട്ട്
“ഇന്ന് കേരളത്തിൽ 3 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു .നിസാ
മുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത 2 പേർക്കും, ഒരു വിദേശിക്കും ആണ് രോഗം സ്ഥിരീകരിച്ചത് "ടി.വി ശബ്‍ദിച്ചു കൊണ്ടിരുന്നു .ഹരിയ‍്ക്ക് അത്‍ ഒരു ശല്യമായിരുന്നു. അവൻ മുറിയിൽ നിന്നും ഹാളിലെത്തി ടി.വി ഒാഫ് ചെയ്‍തു . എന്നിട്ട് തിരികെ മുറിയിലേക്ക‍് കയറിപ്പോയി .
"ഹരി എന്താ ഈ കാണിച്ചത്. വാർത്തകേൾക്കാനും സമ്മതിക്കൂല്ലെ"
അവന്റെ അമ്മ ദേഷ്യപ്പെട്ടു
“ എപ്പോഴും ഇങ്ങനെ വാർത്ത കേട്ടോണ്ട് ഇരുന്നാൽ ചുമ്മാ ടെൻഷനാവും ഇവിടെ കൊറോണയൊന്നും വരില്ല . അമ്മ സമാധാനപ്പെട്”
“ആരു പറഞ്ഞു വരില്ലാന്ന് പുറത്തിറങ്ങിയാൽ വരും”
“ ആണോ ഒന്ന് നോക്കണമല്ലൊ ”
അവൻ ദേഷ്യപ്പെട്ട് മൊബെെലുമായി പുറത്തേക്കിറിങ്ങി.
“ നി എവിടെ പോകുവാണ് ? വഴീലൊക്കെ പോലീസ് ഉണ്ട് നല്ല തല്ല് കിട്ടും അവന്റെ അമ്മ കോവിഡിനെ പോലെതന്നെ പോലീസിനെയും ഭയന്നിരുന്നു”
“ഞാനതങ്ങ് സഹിച്ചു . ഞാൻ അരുണിന്റെ വിട്ടിൽ പോകുവാണ് .അവന്റെ ചേട്ടൻ ഗൾഫിൽ നിന്ന് വന്നിട്ടുണ്ട് ”
"ഹരി , അങ്ങേർക്ക് കൊറോണ ഉണ്ടോന്ന് ആർക്കറിയാം"
അതിന് മറുപടി പറയാതെ അവൻ ബെെക്കെടുത്ത് റോഡിലേക്ക് പോയി.
അരുണിന്റെ വിട്ടിൽ അരുണും അച്ഛനും അമ്മയും ചേട്ടനും മാത്രമേ ഉണ്ടായിരിന്നുള്ളൂ അവൻ പ്രതീക്ഷിച്ചത് അതായിരുന്നില്ല .
കൂട്ടുകാരെയൊക്കെ വിളിച്ചുക്കൂട്ടി മൊബെെൽ നോക്കുകയാവും എന്നാണ് അവൻ കരുതിയത് .അവൻ സിറ്റ് ഔട്ടിൽ ഇരിക്കുന്ന അരുണിന്റെ അടുത്തേക്ക‍് ചെന്നു . എന്നാൽ അവനെ കണ്ടപ്പോൾ അരുൺ
ചാടിയെഴുന്നേറ്റു.
"നീ എന്തിനാണ് ഇങ്ങോട്ട് വന്നത് ചേട്ടൻ വന്നിട്ടുണ്ട്"
“ അതറിഞ്ഞിട്ട് തന്നെയാ ഞാൻ വന്നത് ചേട്ടനെന്തേ? അകത്താണോ?”
അവൻ വീടിനുള്ളിലേക്ക് കയറാൻ ഭാവിച്ചു . പക്ഷേ അരുൺ അതിന് സമ്മതിച്ചില്ല .
“ ചേട്ടൻ ക്വാറന്റയിനിലാണ് രണ്ടാഴ്ചകഴിഞ്ഞേ പുറത്തേക്കിറങ്ങു .നി എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വന്നത് . ഇങ്ങോട്ട് വരണ്ട എന്ന് ഞാൻ വാട്‍സ്ആപ്പിൽ മെസേജ് ഇട്ടതാണല്ലൊ”.
“ ആ മെസേജ് ഞാൻ കണ്ടായിരുന്നു . അത‍് കാരണം തന്നെയാ ഞാൻ വന്നത് ചേട്ടനെന്തിയേ "ഹരി അകത്തുകയറി
“ എടാ നീയിപ്പോൾ പോ രണ്ടാഴ്ച്ചകഴിഞ്ഞ് വാ.. ചേട്ടന് കോവിഡിലെന്ന് ഡോക്ടർ പറയട്ടെ . അപ്പൊ ഞാൻ അങ്ങോട്ട് വരാം.”
“ ഒന്ന് പോടാ അരുണേ....... ചേട്ടന് കൊവിഡൊന്നും ഉണ്ടാവില്ല"
ഹരി അവന്റെ ചേട്ടന്റെ മുറിയിൽകയറി അവനെ കണ്ട ചേട്ടനും ഭയന്നു
“ നീയെന്തിനാണ് ഇങ്ങോട്ട് വന്നത് ഞാൻ ക്വാറന്റയിനിലാണെന്ന് അറിയില്ലെ” അവന്റെ ചേട്ടനും അവനോട് ദേഷ്യപ്പെട്ടു.
അങ്ങനെ ഹരി അരുണുമായും ചേട്ടനുമായും ഒത്തിരി തർക്കിച്ചു ഒടുവിൽ അവൻ ബെെക്കെടുത്തു വീട്ടിലേക്ക് പോയി . വീട്ടിൽ അവന്റെ അച്ഛനും അമ്മയും അവനെ കാത്തിരിക്കുകയായിരുന്നു . അരുണിന്റെ വിട്ടിൽപ്പോയതിന് അവന്റെ അച്ഛൻ അവനോട് ഒത്തിരി ദേഷ്യപ്പെട്ടു. അതിൽ പിന്നെ ഒരാഴ്ച അവൻ മുറിയിൽനിന്നും പുറത്തിറങ്ങിയില്ല .
മൊബെെൽ നോക്കി സമയം കളഞ്ഞു വീട്ടിലെ മറ്റാരുമായി യാതൊരുബന്ധവും അവന് ഉണ്ടായിരുന്നില്ല . അവൻ സ‍്വയം തന്നിലേക്കൊതുങ്ങി. വീട്ടിലെ ആരോടും സംസാരിക്കാതെ... ഒന്ന് നോക്കുകപോലും ചെയ്യാതെ...
അങ്ങനെ ഒരു ദിവസം അവന്റെ മൊബെെലിലേക്ക്അരുണിന്റെ കോൾ വന്നു അവൻ അതു കട്ടുചയ്‍തു .അത് രണ്ടുമൂന്ന‍്തവണ ആവർത്തിച്ചു കുറച്ച് കഴിഞ്ഞപ്പോൾ അവന്റെ ഫോണിലേക്ക് അരുണിന്റെ ഒരു മെസേജ‍് വന്നു .വീണ്ടും വീണ്ടും മെസേജുകൾ വന്നപ്പോൾ അവൻ ഫോണെടുത്ത് നോക്കി . അതിലെ മെസേജുകൾ കണ്ട് അവൻ ഞെട്ടിപ്പോയി . താൻ ദുഃസ്വപ്നം കാണുകയണോ എന്ന് ഭയന്ന് അവൻ കെെയിൽ പിച്ചിനോക്കി . അല്ല അത് ദുഃസ്വപ്നം ആയി
രുന്നില്ല അവൻ കണ്ണുകൾ തിരുമ്മി വീണ്ടും അത് വായിച്ചു "ഹരി , എന്റെ ചേട്ടന് കൊറോണ സ്ഥിരീകരിച്ചു നീ വേഗം ദിശാനമ്പറിൽ(1056) വിളിച്ച് കാര്യം പറയണം.ഞാൻ ഹോസ്പിറ്റലിലാണ് .”
അവൻ ആ മെസേജ് വിശ്വസിക്കാനാവാതെ അരുണിനെ ഫോണിലൂടെ വിളിച്ചു ആ മെസേജിൽ വ്യക്തമാക്കിയത് തന്നെയായിരുന്നു അവൻ പറഞ്ഞത് അവൻ വേഗം ഹാളിലേക്ക് പോയി . ഒത്തിരിനാളുകൾക്കുശേഷം മകന്റെ മുഖം കണ്ട അവന്റെ അമ്മ സന്തോഷത്തോടെ അവന്റെ അരികിലെത്തി അവനെ തൊടാൻ ഭാവിച്ചു . എന്നാൽ അവൻ അവിടെനിന്ന് മാറിനിന്നു." "അമ്മേ അരുണിന്റെ ചേട്ടന് കൊറോണ സ്ഥിരീകരിച്ചു" . അവൻ വിക്കി വിക്കിപ്പറഞ്ഞു അത് കേട്ട് അവന്റെ അമ്മ വല്ലാതെ ഞെട്ടുകയും ഭയക്കുകയും ചെയ്തു.
" അന്ന് അവന്റെ വിട്ടിൽപ്പോയപ്പോൾ അവന്റെ ചേട്ടൻ തുമ്മുകയും
ചുമയ്‍ക്കുകയും ചെയ്തിരുന്നു എനിക്കിപ്പോൾ ചെറിയ പനിയും ജലദോഷവുമൊക്കെയുണ്ട് ഞാൻ ദിശാനമ്പറിൽ വിളിച്ച് കാര്യം പറയാൻ പോകുവാ" അവൻ വേഗം ഫോണെടുത്ത് 1056 ലേക്ക് വിളിച്ചു കാര്യം പറഞ്ഞു. രോഗലക്ഷണങ്ങളുള്ളതിനാൽ അവനെ ആശുപത്രിയിലേക്ക്മാറ്റാൻ ആംബുലൻസ് വന്നു.
മകനെ കാണാതെ അവന്റെ അമ്മ അസ്വസ്ഥമായി . അവരും ക്വാറന്റയിനിലായിരുന്നു .
ഹരിയുടെ റിസൾട്ട് വന്നു അത് ആ നാടിനെ മുഴുവൻ ഞെട്ടിച്ചു
ആ ഗ‍്രാമത്തിലെ ആദ്യ കോവിഡ്സ്ഥിരീകരണമായിരുന്നു അത് .
അച്ഛനുമായുള്ള വഴക്കു കാരണം ഹരിയ‍്ക്ക് വീട്ടുകാരുമായി ഒരുബന്ധവുമില്ലാത്തിനാൽ മറ്റാർക്കും കോവിഡ് വന്നില്ല .അരുണിന്റെ വീട്ടുകാർ അവന്റെ ചേട്ടനുമായി അടുപ്പം കാണിക്കാത്തിനാൽ അവരും കോവിഡിൽനിന്നും രക്ഷപെട്ടു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ അവന് വല്ലാതെ കുറ്റബോധം തോന്നി . എത്ര ഡോക്ടർമാർ ,എത്ര നഴ്സുമാർ , എത്ര ഹോസ്പിറ്റൽസ്റ്റാഫുകൾ എത്ര പേരെ താൻ ബുദ്ധിമുട്ടിക്കുന്നു .പക്ഷേ അവരുടെയൊന്നും മുഖത്ത് അങ്ങനെയൊരു ഭാവമേ ഇല്ല എല്ലാവരും തന്നെ പുഞ്ചിരിയോടെ മാത്രം നോക്കുന്നു .
എന്റെ രോഗം മാറാനായി അവർ അത്‍മാർഥമായി ജോലി ചെയ്യുന്നു.
ഇതിൽക്കൂടുതലായി എന്ത് സേവനമാണ് നമുക്കാവശ്യം അവൻ ആലോചിച്ചു .താൻ കാരണം എത്രപേർ വിഷമിക്കുന്നു . അവരുടെ സന്തോഷങ്ങളെല്ലാം മാറ്റിവച്ചു കൊണ്ട് തന്റെ സന്തോഷത്തിനായി പ്രയത്‍നിക്കുന്ന അവർക്ക് ഫേസ്ബുക്ക് വഴിയോ മറ്റോ ഒരു ബിഗ് സല്യൂട്ട് കൊടുക്കണം എന്നവൻ ആലോചിച്ചു.
ഒരു മാസത്തിനുള്ളിൽതന്നെ അവൻ രോഗമുക്തനായി.14 ദിവസം വീട്ടിൽത്തനെ കഴിയണമെന്ന് നിർദ്ദേശം നൽകി എല്ലാവരും അവനെ ആശുപത്രിയിൽനിന്ന് പറഞ്ഞയച്ചു.
പിറ്റെദിവസം അവനെ കാണാനായി അവന്റെ കൂട്ടുകാരെല്ലാം വിട്ടിലെത്തി അവൻ പക്ഷെ , അവരെയെല്ലാം മടക്കിയയച്ചുകൊണ്ട് പറഞ്ഞു .
"ലോകത്തിപ്പോൾ ഒരു ദിവസം ആയിരവും രണ്ടായിരവും പേർ മരിക്കുന്നു ലോകമിപ്പോൾ കൊവിഡിന് കീഴിലാണ് .സർക്കാർ പറയുന്നതു കേട്ട് വീട്ടിൽവല്ലോം ഇരിക്കാൻ നോക്ക് കേരളത്തിന് പ്രതിരോധികണം ഈ മാഹാമാരിയെ . അതിനായിട്ട് ഡോക്ടർമാ
ർ , നഴ്സുമാർ അങ്ങനെ എത്രപേർ കഷ്ടപ്പെടുന്നു .അവരെപ്പോലെയൊന്നും ചെയ്യണ്ട . വീട്ടില്ലിരുന്നാൽ മാത്രം മതി . ലോകത്തെ കീഴടക്കിയ ഈ
മഹാമാരിയെ കേരളത്തിന് പ്രതിരോധികണം ." അവൻ വീടിനുള്ളിലേക്ക് പോയി അവന്റെ കൂട്ടുകാരും സ്വന്തം വീടുകളിലേക്ക് പോയി . ആശുപത്രി കിടക്കയിൽ കിടന്ന് ആലോചിച്ച ബിഗ്സല്യൂട്ടിനെക്കാൾ നല്ലത് ഇതാണെന്ന് അവന് തോന്നി . യാഥാർത്ഥ്യത്തിൽ അത് അവർക്ക് അവൻ നൽകാനിരുന്ന ബിഗ്സല്യൂട്ടിനെക്കാൾ വലുതായിരുന്നു മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു അവൻ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ
|