ഗവ എച്ച് എസ് എസ് , കലവൂർ/അക്ഷരവൃക്ഷം/ ഈ കൊറോണ കാലവ‍ും ...ക‍ുറെ ഡാർവീനിയൻ ചിന്തകള‍ും

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കൊറോണ കാലവ‍ും ...ക‍ുറെ ഡാർവീനിയൻ ചിന്തകള‍ും

"ഇത‍ുവരെ അഞ്ച് ക‍ൂട്ടവ‍ംശനാശങ്ങൾ നടന്നിരിക്ക‍ുന്ന‍ു ഒ‍ാരോ ക‍‍‍ൂ‍ട്ടവ‍ംശനാശത്തിന‍ുശേഷവ‍ും ജെെവവെെവിധ്യം അതിവേഗത്തിൽ പ‍ുനസ്ഥാപിക്കപ്പെടുന്നു'’ 'ജിവൻ പിന്നിട്ടപാതകൾ ' എന്ന പാഠഭാഗം പഠിപ്പിക്കുമ്പോൾ ബയോളജിടീച്ചർ പറഞ്ഞ ഈ വാക്ക‍ുകൾ അന്ന് ഇത്രയ‍ും ഗൗരവത്തിൽ താന്നെട‍ുത്തിരുന്നില്ല. ചെെനയിലെ വുഹാൻ ചന്തയിൽ ഉത്‍ഭവം കൊണ്ടു എന്നു കരുതപ്പെട്ടുന്ന കൊറോണ വെെറസിന് മനുഷ്യനിൽ ജനിതക വ്യതിയാനം സംഭവിച്ചിര‍ിക്കുന്ന‍ു . ജീവികളിൽ വ്യതിയാനങ്ങൾക്കുള്ള പ്രധാന കാരണങ്ങളിലൊന്ന‍ുതന്നെ അവയിലെ ജീന‍ുകൾക്ക‍ുണ്ടാക‍ുന്ന മാറ്റങ്ങളാണല്ലോ? ഈ മാറ്റങ്ങൾ ഒരുപക്ഷെ " മന‍ുഷ്യ ഇടപെടൽ " മ‍ൂലം സ‍ംഭവിച്ചത‍ുമാക‍ാം. എല്ലാത്തിന‍ും സാക്ഷിയായി വുഹാൻ സർവകലാശാല തൊട്ടട‍ുത്ത് തന്നെയ‍ുണ്ട്'’ . മന‍ുഷ്യന്റെ ഇടപെടൽമ‍ൂലമോ , അല്ലാതയോ ജനിതക വ്യതിയാനം സംഭവിച്ച ഇത്തരം ജീവജാലങ്ങൾ പ്രകൃതിയിലേക്ക് ഇറങ്ങിയാൽ സംഭവിക്കാവുന്ന മാറ്റങ്ങൾ നമ്മുക്ക് ഡാർവിന്റെ പ്രകൃതി നിർദ്ധാരണസിദ്‍ധാന്തത്തില‍ൂടെ നോക്കികാണാം . ടീച്ചർ ക്ലാസ്സിൽ പറഞ്ഞ എലിയ‍ുടെ ഉദാഹരണം ഇത്തര‍ുണത്തിൽ ഒ‍ാർക്കാതിരിക്കാൻ വയ്യ. ത‍ുറസ്സായ ഒരുസ്ഥലത്തേക്ക് ക‍ുറെ കറ‍ുത്ത‍തും വെള‍ുത്തത‍ുമായ എലികളെ ത‍ുറന്ന‍ു വിട‍ുന്ന‍ു ഒര‍ു മാസത്തിന‍ു ശേഷം നമ്മ‍ുക്ക് ഏത് എലികളെയാവ‍ും ക‍ൂടുതൽ കാണാൻ സാധിക്ക‍ുക? ഈ ചോദ്യത്തിന്റെ ഉത്ത‍രം വളരെ പ്രസക്തമാണ് അന‍ുക‍‍ൂല വ്യതിയാനങ്ങൾ ഉള്ളതാർക്കാണോ , അവർ ഈ ഭ‍ുമിയിൽ നിലനിൽക്ക‍ും , ബാക്കിയ‍ുള്ളവ നശിച്ച‍ുപോക‍ും ചോദ്യത്തിന്റെ ഉത്തരം നിങ്ങള‍ുടെ നാവിൻത‍ുമ്പില‍ുണ്ടെന്ന‍റിയാം എന്നിര‍ുന്നാല‍ും പ്രകൃതിയായി നന്നായി ഇണങ്ങ‍ുന്ന കറ‍ുത്ത എലികൾ നിലനിൽക്ക‍ുകയ‍ും വെള്ള‍ുത്ത എലികൾ ഇരപിടിയൻമാര‍ുടെ കെെയിൽ പെട്ടെന്നകപ്പെട്ട‍ുകയ‍ും അവയ‍ുടെ തലമ‍ുറ നശി ച്ച‍ു പോവ‍ുകയ‍ുംചെയ്യാം . എന്നാൽ കറ‍ുത്ത എലികളാക്ക‍ട്ടെ പ്രകൃതിയോടിണങ്ങിയ അന‍ുക‍ൂലവ്യതിയാനങ്ങൾ അട‍ുത്ത തല‍മ‍ുറയിലേക്ക് കെെമാറ്റം‍ ചെയ്യ‍‍ുകയ‍ുംചെയ്യുന്ന‍ു. പ്രകൃതിയ‍ുടെ ഈ തിരഞ്ഞെടുപ്പ‍ാണ് ഡാർവിന്റെ പ്രശസ്ത്മായ പരിണാമസിദ്ധാന്തം പ്രകൃതിനിർദ്ധാരണത്തില‍ൂടെ'’ അദ്ദേഹം വിവരിക്ക‍ുന്നത്. പ്രകൃതി എല്ലായിപ്പോഴ‍ും ജീവിവർഗ്ഗങ്ങള‍ുടെ എണ്ണത്തെ ക്രമാതീതമായി ഉയർത്താൻ അന‍ുവദിക്കില്ല . ക‍ൂട‍ുകയോ , ക‍ുറ‍യുകയോ ചെയ്താൽ പ്രകൃതിയ‍ുടെ സന്തുലിതാവസ്ഥയെ ബാധിക്കും. സന്തുലിതാവസ്ഥ നിലനിർത്താൻ ഏതറ്റംവരെയ‍ും പ്രകൃതിപോവ‍ുകയ‍ും ചെയ്യുമെന്ന്സാരം . വെറ‍ുതെ മ‍ുറ്റത്തോട്ട് ഒന്ന‍ു കണ്ണാേടിച്ച‍ുനോക്കു........ തൊടിയിലെ തെങ്ങിൻ ചോട്ടിൽ തിങ്ങിനിറഞ്ഞ് നിൽക്ക‍ുന്ന ചിരതെെകൾ എത്ര എണ്ണം നല്ലത‍ുപോലെ വളര‍ും? പ്രകൃതിക്ക് ചീര എന്ന സസ്യവർഗ്ഗത്തെ നിലനിർത്തണമെന്നേയ‍ുള്ള‍ു . തെങ്ങിൻ ചുവട്ടിൽ നിൽക്ക‍ുന്ന ചീരതെെകളിൽ മിട‍ുക്കർ മാത്രം നന്നായി വളര‍ും ബാക്കിയ‍ുള്ളവ നശിച്ച‍ു പോവ‍ുകയ‍ും ചെയ്യും . നാം ഒ‍ാരോര‍ുത്തര‍ും ഈ മനോഹരമായ പ്രകൃതിയിൽ ഇനിയ‍ും ജീവിക്കാൻ കൊതിക്കുന്നവരാണ് എന്നാൽ ചിലരൊക്കെ മാറ്റപ്പെടണം എന്നത് പ്രകൃതി നിയമമാണ് നാം അത‍് പാലിച്ചേ മതിയാവ‍ൂ. ഈ കൊറോണ കാലഘട്ടത്തില‍ും എത്ര പേർ ഈ രോഗത്തെ അതിജീവിച്ച‍ു എന്നേ പ്രകൃതി നോക്ക‍ുകയുള്ളു ഇ‍വിടെയാണ് ഡാർവിൻ പറഞ്ഞ "മിട‍ുക്കർ അതി ജീവിക്ക‍ും" എന്ന പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിന്റെ പ്രസക്തി . ആ മിടു‍ക്കരാവാൻ നാം ഒരോര‍ുത്തര‍ും തയ്യാറാക്കേണ്ടിയിര‍ിക്ക‍ുന്നു. നമ്മ‍‍ുടെ കാ‍‍ഴ്ചപ്പാട‍ുകൾ, ജീവിതശെെലി എന്നിവ ഏറ്റവ‍ും ആദ്യംതന്നെ മാറ്റേണ്ടിയിരിക്ക‍ുന്ന‍ു . പ്രക‍ൃതിയെ അറിയ‍‍ുക , നല്ല ആരോഗ്യത്തോടെ ഇരിക്ക‍ുക . നല്ല നല്ല ചിന്തകൾ വളർത്ത‍ുക. അല്ലെങ്കിൽ ഇനി ആറാമത്തെ ക‍ൂട്ടവ‍ംശ നാശത്തിന് അധികനാൾ നമ്മ‍ുക്ക് കാത്തിരിക്കേണ്ടി വരില്ല............

ശിൽപ ചന്ദ്രൻ
10 B ഗവ എച്ച് എസ് എസ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം