ഗവ എച്ച് എസ് എസ് , എസ് എൽ പുരം/2025-26


ചാന്ദ്രദിനം

ചാന്ദ്രദിനത്തിൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. കുട്ടികൾ റോക്കറ്റിന്റെ മാതൃകകൾ തയ്യാറാക്കി കൊണ്ടുവന്നു. ചാന്ദ്രദിനക്വിസ്, പോസ്റ്റർ മത്സരം,ഡോക്യുമെൻ്ററി പ്രദർശനം എന്നിവയും പ്രത്യേക അസംബ്ലിയിൽ ചാന്ദ്ര ദിന പതിപ്പുകൾ പ്രകാശനം ചെയ്യുകയും ചെയ്തു. ചന്ദ്രൻ്റെ വിവിധ രൂപങ്ങളുടെ ദൃശ്യാവിഷ്കാരം ചാന്ദ്രദിന പാട്ടുകൾ പ്രസംഗം എന്നിവയും ഇതുവരെ നടത്തിയ ചാന്ദ്രദൗത്യങ്ങളുടെ വിവരണവും ബഹിരാകാശ യാത്രികൻ ശ്രീ ശുഭാംശു ശുക്ലയുമായുള്ള അഭിമുഖവും ഹൃദ്യമായി. സയൻസ് സ്കിറ്റിൽ സൗരയൂഥത്തെ പരിചയപ്പെടുത്തുകയും ആദ്യചാന്ദ്ര യാത്രയിലെ ശാസ്ത്രജ്ഞരായനീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരായി കുട്ടികൾ അരങ്ങത്ത് എത്തുകയും അവരെക്കുറിച്ചുള്ള വിവരങ്ങൾ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്യാംലാൽ സി യോഗത്തിന് നന്ദി അർപ്പിച്ചു.