ഗവ എച്ച് എസ് എസ് മുണ്ടേരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം 2025

മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം നടന്നു. മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ കെ. കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. അനിഷ അധ്യക്ഷത വഹിച്ചു.

ജൂൺ 5, പരിസ്ഥിതി ദിനാഘോഷം

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിന ജില്ലാതല പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ എഹ്തെദ മുഫസ്സർ ഐ എ എസ് ഉദ്ഘാടനം ചെയ്തു. എസ് പി സി യുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

ജൂൺ 12, ബാലവേല വിരുദ്ധ ദിനം

ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജി എച് എസ് എസ് മുണ്ടേരി എസ് പി സി കേഡറ്റുകൾ തയ്യാറാക്കിയ പോസ്റ്ററുകൾ ഹെഡ്മാസ്റ്റർ വേണുമാസ്റ്റർ ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി ഉൽഘാടനം ചെയ്തു.

ജൂൺ 19, വായന ദിനം

വായനദിനത്തോസനുബന്ധിച്ച് നടന്ന പ്രത്യേക അസ്സബ്ലിയിൽ വായനദിന പ്രതിജ്ഞ ചൊല്ലി. വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം നടന്നു. വിവിധ ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ റീൽസ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർത്ത വായന മത്സരം നടന്നു. അറബിക് ക്ലബ്ബ് സംഘടിപ്പിച്ച ബുക്സ് ഗിവ് അവായ് ശ്രദ്ധേയമായി.


വായന ദിനാചരണവും വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനവും

പ്രശസ്ത മലയാള കവി ശ്രീ. ദിവാകരൻ വിഷ്ണുമംഗലം മുണ്ടേരി ഹൈസ്കൂൾ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും മികച്ച വായനക്കാർക്കുള്ള പുരസ്കാര വിതരണവും ക്ലാസ്സ്‌തല വായനദിന പതിപ്പ് പ്രകാശനവും നടന്നു.


ക്ലബ്ബ് രൂപീകരണം

വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് അംഗങ്ങളുമായുള്ള മീറ്റിംഗ് നടന്നു. കുട്ടികളിൽ നിന്നും കൺവീനർ, ജോയിന്റ് കൺവീനർ, ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.


ജൂൺ 26, അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

പ്രതിജ്ഞ

എസ് പി സി - ലഹരിക്കെതിരെ ഒപ്പ് ശേഖരണം, ബോധവൽക്കരണം - പി ടി എ, അധ്യാപകർ, വിദ്യാർത്ഥികൾ.

ആർട്ട്‌ ക്ലബ്ബ് - ഇൻസ്റ്റല്ലേഷൻ

ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി - ലഹരിക്കെതിരെ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കൽ.

സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് - ലഹരിക്കെതിരെ പോസ്റ്റർ പ്രദർശനം

സ്പോർട്സ് ക്ലബ്ബ് - ലഹരിയെ മയക്കുന്ന ഗോൾ മഴ

പേവിഷബാധ പ്രതിരോധം: ബോധവൽക്കരണം

പേവിഷബാധയ്‌ക്കെതിരെ പ്രത്യേക അസംബ്ലി നടത്തി ബോധവൽക്കരണം നൽകി. സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷ വെല്ലുവിളിയായ പേവിഷ ബാധയെക്കുറിച്ചും അതിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് അവബോധം നൽകുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ എസ് പി സി കാഡറ്റ് അമീൻ അർഷാദ് പേ വിഷബാധ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലി.

ഡോക്ടർസ് ദിനം

ജൂലൈ 1 ഡോക്ടർസ് ഡേയോടാനുബന്ധിച്ച് കാഞ്ഞിരോട് ആയുഷ് ഹെൽത്ത്‌ സെന്റർ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോക്ടർ വിനി. ഡി യേ മുണ്ടേരി ഹൈസ്കൂൾ ഹെൽത്ത്‌ ക്ലബ്‌, ജൂനിയർ റെഡ്ക്രോസ്സ് വിദ്യാർത്ഥികൾ ചേർന്ന് ആദരിച്ചു.

അറബിക് ടാലെന്റ് ടെസ്റ്റ്‌ ‌ സ്കൂൾ തല മത്സരം

ചാന്ദ്ര ദിനം

ചാന്ദ്ര ദിനത്തിന്റെ ഭാഗമായി മുണ്ടേരി സ്കൂൾ എസ് പി സി, സയൻസ് ക്ലബ്ബ്, ആർട്സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രെസ്സ് റംലത് ബീവി ടീച്ചർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനത്തോടാനുബന്ധിച്ച് പ്രസന്റേഷൻ തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു.

കിഫ്‌ബി കെട്ടിടം ഉദ്ഘാടനം

മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കിഫ്‌ബി ഫണ്ടിൽ നിന്ന് 3.30 കോടി ഉപയോഗിച്ച് നിർമ്മിച്ച കെട്ടിട സമുച്ചയം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട പുരാവസ്തു, പുറരേഖ വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. മുദ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ ശ്രീ. കെ കെ രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. മുദ്ര ജനറൽ കൺവീനർ ശ്രീ. പി പി ബാബു റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജനപ്രതിനിധികൾ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. മുണ്ടേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന്റെ സമഗ്ര വികസനത്തിനായി നടപ്പാക്കിയ മുദ്ര പദ്ധതി കേരളത്തിലെ മറ്റു വിദ്യാലയങ്ങൾക്കും വഴികാട്ടിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻകുട്ടി പറഞ്ഞു.