ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് പീച്ചി/സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം 2025
പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം 2025
കുട്ടികൾ തയ്യാറാക്കിയ വിത്ത് പന്തുകൾ നിക്ഷേപിക്കുന്നു
കുട്ടികൾ തയ്യാറാക്കിയ വിത്ത് പന്തുകൾ നിക്ഷേപിക്കുന്നു

ജിഎച്ച്എസ്എസ് പീച്ചി സ്കൂളിലെ ജൂൺ 5 പരിസ്ഥിതി ദിനാചരണം പീച്ചി വാർഡ് മെമ്പർ ശ്രീ ബാബു തോമസ് വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസർ  കുമാരി രേഷ്മ സ്കൂളിലെ ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ഹംസ ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഹെഡ്മിസ്ട്രസ്  ശ്രീമതി രേഖ രവീന്ദ്രൻ സി സ്വാഗതം ആശംസിച്ചു. സ്കൂൾ ഇക്കോ ക്ലബ്ബ് കൺവീനർ ധന്യ ടീച്ചർ, എസ് പി സി കോഡിനേറ്റർ അനീഷ ടീച്ചർ എന്നിവർ   സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഹരിതസമേതം പരിപാടിയുടെ ഭാഗമായി കുട്ടികൾ മുന്നൂറോളം വിത്തുപന്തുകൾ തയ്യാറാക്കി നിക്ഷേപിച്ചു.

ചാന്ദ്രദിനാഘോഷം

വീഡിയോ പ്രദർശനം
വീഡിയോ പ്രദർശനം
ചാന്ദ്രദിന ക്വിസ്
ചാന്ദ്രദിന ക്വിസ്
കുട്ടികൾ നിർമ്മിച്ച റോക്കറ്റുകളുടെ പ്രദർശനം
കുട്ടികൾ നിർമ്മിച്ച റോക്കറ്റുകളുടെ പ്രദർശനം
ചന്ദ്രനിർമ്മാണം
ചന്ദ്രനിർമ്മാണം

ജൂലൈ 21 തിങ്കളാഴ്ച ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി രേഖ ടീച്ചർ വിദ്യാർത്ഥികൾക്ക് ചാന്ദ്രദിന സന്ദേശം നൽകി.സയൻസ് ക്ലബ് കോർഡിനേറ്റർ സുനിൽ മാസ്റ്റർ ചന്ദ്രനെ കുറിച്ച് വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു.അനീറ്റ ജോബി മലയാളത്തിൽ ചാന്ദ്രദിന പ്രസംഗം നടത്തി.ആർദ്രത് തിലക് ചന്ദ്രനെ കുറിച്ച് കവിത ചൊല്ലി.ദേവനാരായണൻമൂൺ ടൈം ലൈൻ അവതരിപ്പിച്ചു.സമേതം സയൻസ് മാരത്തോൺ പദ്ധതിയുടെ ഭാഗമായി EDUCARE ചാനൽ സംപ്രേക്ഷണം ചെയ്ത വീഡിയോ പ്രദർശിപ്പിച്ചു.ഈ വീഡിയോയെ അടിസ്ഥാനപ്പെടുത്തി ചാന്ദ്രദിന ക്വിസ് നടത്തി.റോക്കറ്റ് നിർമ്മാണം,ചന്ദ്രനിർമ്മാണം,കൊളാഷ് നിർമ്മാണം,കുറിപ്പ് തയ്യാറാക്കൽ,തുടങ്ങി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിച്ചു.