ഗവ എച്ച് എസ് എസ് പീച്ചി/വിദ്യാരംഗം/2026-27
ദൃശ്യരൂപം
വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും
പീച്ചി ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിലെ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഉചിതമായ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപക പരിശീലകനും മാധ്യമപ്രവർത്തകനുമായ ശ്രീ സനോജ് രാഘവൻ ഉദ്ഘാടനം നിർവ്വഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം കുട്ടികൾ വായിച്ചിരിക്കേണ്ട പുസ്‌തകങ്ങൾ പരിചയപ്പെടുത്തി. കാട്ടുപൂവ് എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം, പുസ്തക പരിചയം, പ്രസംഗം, കാവ്യാലാപനം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പ്രധാന അധ്യാപക ബിന്ദു ജോസ്, ജോയ്‌സി റോജ ടീച്ചർ എന്നിവർ സംസാരിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് വായനമാസാചരണത്തിൻ്റെ ഭാഗമായി സ്‌കൂളിൽ സംഘടിപ്പിച്ചിട്ടുള്ളത്.