ഗവ എച്ച് എസ് എസ് പീച്ചി/ഗണിത ക്ലബ്ബ്/2025-26

പാസ്കൽദിനം(ജൂൺ 19)

ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാസ്കൽദിനം വായനദിനത്തോടൊപ്പം ആഘോഷിച്ചു. ആദ്യത്തെ കണക്കുകൂട്ടൽ യന്ത്രം കണ്ടുപിടിച്ച ബ്ലേയ്സ് പാസ്കലിന്റെ ജന്മ ദിനമാണ്, ജൂൺ 19. അന്നത്തെ അസംബ്ലി യിൽ 8ബിയിൽ പഠിക്കുന്ന സാമൂവൽ സാബുവും, 7എ യിൽ പഠിക്കുന്ന ഹർഷിത ഭാനുവും പാസ്കലിന്റെ ജീവിത ചരിത്രവും കണ്ടുപിടുത്തങ്ങളും വിവരിച്ചു. ഗണിത ക്ലബ്ബിലെ കുട്ടികൾ വരച്ച പാസ്കലിന്റെ ചിത്രവും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ എഴുതിയ ചാർട്ടുകളും പാസ്ക്കൽ ത്രികോ ണവും പ്രദർശിപ്പിച്ചു. കൂടാതെ കുട്ടികൾക്കായി QUIZ മത്സരവും നമ്പർ ചാർട്ട് മത്സരവും സംഘടിപ്പിച്ചു. ഇത് മൂലം പാസ്കലിനു ഗണിതശാസ്ത്രത്തിലും മറ്റു ശാസ്ത്രശാഖകളിലുമുള്ള പങ്ക് കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.
Pi APPROXIMATION DAY

ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 22 അവധി ആയതിനാൽ ജൂലൈ 23 ന് പൈ അപ്രോക്സി മേഷൻ ഡേ ആയി ആചരിച്ചു. ഗണിത അധ്യാപകർ പൈ യുടെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുത്തു പൈ ദിനവുമായി ബന്ധപെട്ടു ജോമെട്രിക്കൽ ചാർട്ട്, പൈ ഡേ പോസ്റ്റർ എന്നീ മത്സരങ്ങൾ നടത്തി. കുട്ടികൾ ചെയ്ത ചാർട്ടുകളും, പോസ്റ്ററുകളും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. പൈ യുടെ പ്രാധാന്യത്തെ കുറിച്ച് 8B യിലെ സാമൂവൽ സാബു അസംബ്ലി യിൽ അവതരിപ്പിച്ചു. എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു. പൈ യുടെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കി.