ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് പട്ടിക്കാട്/സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ശാസ്ത്ര ക്ലബ്ബുകളുടെ* *ഉദ്ഘാടനം:* -

GHSS PATTIKKAD* ന്റെ 2025-26 അധ്യയന വർഷത്തിലെ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം 2025 ജൂലൈ ഇരുപത്തിയൊന്നാം തീയതി രാവിലെ 11 മണിക്ക് നടത്തുകയുണ്ടായി. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രധാനാധ്യാപിക V K ഷൈലജ ടീച്ചർ സ്വാഗതം ആശംസിക്കുകയും senior Assistant റോസ്മിൻ ടീച്ചർ അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു.

വളരെ വിശിഷ്ടപ്പെട്ട ഒരു വ്യക്തിയെയാണ് ഇത്തവണ ക്ലബ്ബുകളുടെ ഉദ്ഘാടനത്തിനായി സ്കൂളിന് ലഭിച്ചത്. ബഹുമാന്യനായ ഡോക്ടർ വി ബി ശ്രീകുമാർ സർ KFRI പീച്ചിയുടെ പ്രിൻസിപ്പാൾ ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു വരികയാണ്. ആസ്വാദനകരവും വിജ്ഞാനപ്രദവുമായിരുന്നു ഉദ്ഘാടന പ്രസംഗം. അതിലുപരി കുട്ടികളുടെ പുത്തനറിവിലേക്ക് വെളിച്ചം വീശുന്ന ലളിതമായ സംഭാഷണ ശൈലിയിലൂടെ അദ്ദേഹം ഓരോ കുട്ടിയെയും കയ്യിലെടുത്തു. തികച്ചും ശാസ്ത്രീയമായ രീതിയിലുള്ള ഉദ്ഘാടനമായിരുന്നു നടത്തിയത്. ഒന്നും എഴുതാത്ത വെള്ള ചാർട്ടിൽ നിന്നും മാന്ത്രിക വെള്ളം തെളിച്ചപ്പോൾ രക്ത വർണ്ണ നിറത്തിലൂടെ തെളിഞ്ഞുവന്ന ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ഏറെ കൗതുകം ഉണർത്തി......

സ്റ്റാഫ് സെക്രട്ടറിയായ സീമ ടീച്ചർ ആശംസ അറിയിക്കുകയും സയൻസ് ക്ലബ് കോഡിനേറ്റർ ആയ നീതു തോമസ് ടീച്ചർ നന്ദി അർപ്പിക്കുകയും ചെയ്തു.

കൂടാതെ സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം ഐടി ക്ലബ്ബുകളിൽ നിന്ന് വിവിധ പരിപാടികളും കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.

ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് സയൻസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. Lava lamp, artificial snow, പച്ച വെള്ളത്തിൽ മുക്കിയ 500 രൂപ നോട്ട് കത്തിക്കാൻ ശ്രമിച്ചതും നോട്ടിൽ തീ പടർന്നിട്ടും അത് കത്താതിരുന്നതും കുട്ടികളിൽ ഏറെ ജിജ്ഞാസ ഉണർത്തി കൂടാതെ ശുക്ലയുമായി ഒരു ഇന്റർവ്യൂവും സംഘടിപ്പിച്ചു....യുപി വിഭാഗത്തിൽ നിന്ന് സയൻസ് ക്ലബ്ബിന്റെആഭിമുഖ്യത്തിൽ "പ്രകൃതിയെ സംരക്ഷിക്കുക "എന്ന ആശയവുമായി ജൈവവൈവിധ്യ ഉദ്യാനത്തിലെ ജീവനുള്ളതും ജീവൻ ഇല്ലാത്തതുമായ വസ്തുക്കളായി അഞ്ചാം ക്ലാസിലെ കൊച്ചു മിടുക്കർ അവതരിപ്പിച്ച role play കാണികളെ എല്ലാം ഏറെ അതിശയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു....

അതിന്റെ തുടർച്ചയായി ചീഫ് ഗസ്റ്റിന് ഒരു വൃക്ഷത്തൈയും ജിഎച്ച്എസ്എസ് പട്ടിക്കാടിന്റെ സ്നേഹസമ്മാനമായി സമർപ്പിക്കുകയും ചെയ്തു...

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് വിവിധ രൂപങ്ങളെ പരിചയപ്പെടുത്തുന്ന ഓട്ടൻതുള്ളലും യു പി വിഭാഗത്തിൽ നിന്നും കണക്കിലെ വിവിധ ക്രിയകളെയും അവയെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു നൃത്തരൂപവും കുട്ടികൾ ഏറെ ആസ്വദിച്ചു...

ഭാരതീയർ എന്ന പേരിൽ ഏറെ അഭിമാനിക്കാം എന്നുള്ള ചിന്ത ഉണർത്തുന്ന സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ദേശഭക്തിഗാനവും...

നാനാത്വത്തിൽ ഏകത്വം എന്നുള്ള ചിന്ത ഉണർത്തുന്ന നൃത്താവിഷ്കാരവും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു...

കൂടാതെ മുൻകൂറായി ഓരോ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവിധതരം മത്സരങ്ങളുടെ സമ്മാനദാനവും പ്രധാനാധ്യാപിക നിർവഹിക്കുകയുണ്ടായി....

ഈ അധ്യായന വർഷത്തിലെ ഓരോ ക്ലബ്ബ് പ്രവർത്തനവും ഏറ്റവും നല്ല രീതിയിൽ തന്നെ സംഘടിപ്പിക്കാനുള്ള ആർജ്ജവം കുട്ടികൾക്കും അതുപോലെ തന്നെ അധ്യാപകർക്കും ഈ ഉദ്ഘാടന കർമ്മത്തിൽ നിന്നും ലഭിച്ചു....

22057_ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം
22057_ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം
22057_ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം

Moon day celebration

21/7/2025

ശാസ്ത്രലോകത്തിലെ ഒരു വലിയ നാഴികക്കലായ ദിവസമായ ജൂലൈ 21, " ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽവെപ്പ് എന്നാൽ മാനവരാശിക്ക് വലിയ ഒരു കുതിച്ചുചാട്ടവും" എന്ന് ശാസ്ത്ര ലോകത്ത് രേഖപ്പെടുത്തിയ ദിവസം, പട്ടിക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചാന്ദ്രദിന പ്രവർത്തനങ്ങൾക്ക് സയൻസ് ക്ലബ്ബ് നേതൃത്വം നൽകി.

UP, HS വിഭാഗത്തിൽ വിവിധതരം മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു..