ഗവ എച്ച് എസ് എസ് പട്ടിക്കാട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

{{Yearframe/Header}}

*ആഗസ്റ്റ്* *2025*

ജി എച്ച് എച്ച് എസ് പട്ടിക്കാട് സ്കൂളിൽ ജൂനിയർ റെഡ് ക്രോസിൻറെ ഭാഗമായി  ആഗസ്റ്റ് മാസം 15/08/2025 വെള്ളിയാഴ്ച സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്ന കാര്യപരിപാടിയും ആഗസ്റ്റ് മാസത്തിലെ മറ്റൊരു പദ്ധതിയും ചുവടെ നൽകുന്നു.

15/8/2025 ആഗസ്റ്റ് മാസത്തിലെ സ്വന്താന്ത്ര്യദിനത്തിൽ ജൂനിയർ റെഡ് ക്രോസിൻറെ നേതൃത്വത്തിൽ ഒരു റാലി സംഘടിപ്പിക്കുന്നതായിരിക്കും. അതിനുശേഷം ആഗസ്റ്റ് മാസത്തിൽ തന്നെ ജൂനിയർ റെഡ് ക്രോസിൻറെ ഭാഗമായി "സ്കൂൾ മുറ്റത്തൊരു തേന്മാവ്" തൈ നടുന്ന പദ്ധതിയും നടത്താൻ നിശ്ചയിച്ചിരിക്കുന്നു.

*സെപ്റ്റംബർ* *2025*

ജി എച്ച് എച്ച് എസ് പട്ടിക്കാട് സ്കൂളിൽ ജൂനിയർ റെഡ് ക്രോസിൻറെ ഭാഗമായി  സെപ്റ്റംബർ മാസം  "ഹരിതാങ്കണം 2025" ( സ്കൂൾ പാചകപ്പുര മുറ്റത്തൊരു പച്ചക്കറിത്തോട്ടം പദ്ധതി) ജൂനിയർ റെഡ് ക്രോസിൻറെ നേതൃത്വത്തിൽ  സംഘടിപ്പിക്കുന്നതായിരിക്കും. അതിനുശേഷം പ്രസ്തുത മാസത്തിൽ തന്നെ  9th Std കുട്ടികൾക്ക് B Level പരീക്ഷ സെപ്റ്റംബർ 20 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ നടത്തും.

*ഒക്ടോബർ 2025*

ജി എച്ച് എച്ച് എസ് പട്ടിക്കാട് സ്കൂളിൽ ജൂനിയർ റെഡ് ക്രോസിൻറെ ഭാഗമായി  ഒക്ടോബർ മാസം 02/10/2025 വ്യാഴാഴ്ച ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്ന കാര്യപരിപാടികളും തുടർന്ന്  സേവനവാരാചരണം പ്രവർത്തനങ്ങളും നടത്തും.

ഒക്ടോബർ മാസം 04/10/2025 ശനിയാഴ്ച 10th Stdലെ കുട്ടികൾക്ക് C Level പരീക്ഷ രാവിലെ 10 മുതൽ 12 വരെ നടത്തും.

ഒക്ടോബറിൽ തന്നെ  ജീൻ ഹെൻഡ്രി  ഡ്യൂണൻറ് സ്മാരക പ്രശ്നോത്തരിയും നടത്താൻ നിശ്ചയിച്ചിരിക്കുന്നു.

*നവംബർ 2025*

ജൂനിയർ റെഡ് ക്രോസിൻറെ കേഡറ്റ് സംസ്ഥാന പഠനക്യാമ്പ്  നവംബർ മാസത്തിൽ നടത്തും. ട്രാഫിക് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.

*ഡിസംബർ 2025*

പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ് നടത്തും. ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി  വിമുക്തി ക്ലബ്, സ്കൂൾ ജനജാഗ്രതാ സമിതിയോടൊപ്പം ചേർന്ന് നടത്തും.

*ജനുവരി 2026*

8th Std കുട്ടികൾക്ക് A Level പരീക്ഷ ജനുവരി 09 വെള്ളിയാഴ്ച രാവിലെ 10 മുതൽ 12 വരെ നടത്തും. B Level കുട്ടികൾക്ക്   ജനുവരിയിൽ ജില്ലാ സെമിനാർ സംഘാടനം  നടത്തും.

*ഫെബ്രുവരി 2026*

കോഴ്സ് സർട്ടിഫിക്കേറ്റ് അപേക്ഷാ സമർപ്പണവും ബേസിക് ലെവൽ പരീക്ഷയും നടത്തും.

*മാർച്ച് 2026*

പ്രവർത്തന റിപ്പോർട്ട് സമർപ്പണം