ഗവ എച്ച് എസ് എസ് ചാല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
സ്വതന്ത്ര വിജ്ഞാനോത്സവം 2023ന്റെ ഭാഗമായുള്ള ഫ്രീഡം ഫസ്റ്റ് 2023 ചാല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം, ഐടി കോർണർ, ഇൻസ്റ്റലേഷൻ ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു.ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ അന്വേഷ സുജേഷ് (8 A ), ഷഹദിയ (10 A )എന്നീ കുട്ടികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് വേണ്ടി ലഭ്യമായ ആർഡിനോ കിറ്റ് ഉപയോഗിച്ച് മുഹമ്മദ് നിസ്വാൻ നിസാർ വി കെ (9 A ), റിലാ ഫാത്തിമ (9 A ), മുഹമ്മദ് അസിൽ ഷഹ്നാൽ (9 A )എന്നീ കുട്ടികൾ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ് ,ഫ്രീഡം റോബോട്ട് എന്നിവ നിർമ്മിച്ചു.ഇവയോടൊപ്പം കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററിന്റെ പ്രിന്റുകളും എടുത്ത് ഐടി കോർണർ സജ്ജമാക്കി.സ്കൂളിലെ എല്ലാ കുട്ടികൾക്കും ഇത് കാണുന്നതിനുള്ള അവസരം നൽകുകയും ചെയ്തു.