ഗവ എച്ച് എസ് എസ് അഞ്ചേരി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശൂർ കോർപ്പറേഷനിലെ 24ാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന അഞ്ചേരി സ്കൂൾ 1980 ലാണ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. ആദ്യ ചുമതല ശ്രീ ഗോപാലകൃഷ്ണൻ മാസ്റ്റർക്കായിരുന്നു.

ഹൈസ്കൂൾ പ്രവർത്തനരീതി

  • ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആയി തീർന്നു.
  • ആധുനിക വിദ്യാഭ്യാസരീതിയനുസരിച്ചാണ് ബോധനം നടക്കുന്നത്.
  • കുട്ടികൾ കാര്യങ്ങൾ കണ്ടറിഞ്ഞു പഠിക്കുന്നു.
  • പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും സ്പെഷൽ ക്ലാസ്സുകൾ നടത്തുന്നു.
  • എൻഎംഎംഎസ്, എൻ ടി എസ് ഇ തുടങ്ങിയ മല്‌സര പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നല്കുന്നു.
  • പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന നല്കി നിലവാരം വർദ്ധിപ്പിക്കുന്നു.
  • അക്ഷര ബോധം,അക്കബോധം എന്നിവ ഊട്ടി ഉറപ്പിക്കുന്നു.
  • ക്ലാസ് തല പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുന്നു.
  • വിദ്യാർത്ഥികളെ സെമിനാറുകളിലും പ്രൊജെക്ടുകളിലും പങ്കെടുപ്പിക്കുന്നു.
  • വായിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി വായനക്കൂട്ടം രൂപീകരിച്ചിരിക്കുന്നു.
  • എഴുത്തുകൂട്ടവും രൂപീകരിച്ചിട്ടുണ്ട്.
  • ശാസ്ത്ര രംഗം പ്രവർത്തനങ്ങളും മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങളും നടക്കുന്നു
  • ശ്രദ്ധ,മലയാളത്തിളക്കം തുടങ്ങിയ പ്രവർത്തനങ്ങളും നടക്കുന്നു

നൈറ്റ് ക്ലാസ്സ്

പത്താം ക്ലാസ്സിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ജനുവരി മുതൽസ്പെഷൽ ക്ലാസ്സിന് പുറമെ നൈറ്റ്ക്ലാസ്സും 6മണി മുതൽ 9മണി വരെ നടത്തുന്നുണ്ട്.പി.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപകരാണ് ക്ലാസ്സെടുക്കുന്നത്. മികച്ച പഠന സാഹചര്യങ്ങൾ ഒരുക്കുന്നു. കുട്ടികളെ പിയർ ഗ്രൂപ്പുകളായി തിരിച്ച് പഠനം നടത്തുന്നു. ഓരോ ഗ്രൂപ്പിന്റെ ചാർജ് ഓരോ അധ്യാപകർക്ക് നൽകുന്നു. പഠന വീട് ആശയം നടപ്പിലാക്കാനുള്ള ശ്രമവും ഉണ്ട് കുട്ടികൾക്ക് വ്യക്തിത്വ വികസന ക്ലാസ്സുകളും മോട്ടിവേഷൻ ക്ലാസ്സുകളും നൽകുന്നു.

എസ് എസ് എൽ സി റിസൾട്ട്

വിവിധ വർഷങ്ങളിലെ എസ് എസ് എൽ സി റിസൾട്ട്
വർഷം വിജയം ശതമാനത്തിൽ
1998 74 %
1999 50 %
2000 63 %
2001 42 %
2002 70 %
2003 68 %
2004 79 %
2005 59 %
2006 93 %
2007 91 %
2008 90 %
2009 100 %
2010 100 %
2011 100 %
2012 100 %
2013 100 %
2014 98 %
2015 100 %
2016 96 %
2017 100 %
2018 98 %
2019 100 %
2020 98 %
2021 100 %

പ്രധാന അധ്യാപകർ

ഹൈസ്കൂൾ അധ്യാപകർ

അധ്യാപകർ
ശ്രീമതി സംഗീത സി ഡി ഹിന്ദി
ശ്രീമതി പ്രസീദ പി മാരാർ മലയാളം
ശ്രീമതി സ്വപ്ന ജോൺ ഫിസിക്കൽ സയൻസ്
ശ്രീമതി രമാദേവി പി ആർ സാമൂഹ്യ ശാസ്ത്രം
ശ്രീമതി ലീന ഗണിതം
ശ്രീമതി അനു കൗൺസിലിങ്ങ് ടീച്ചർ
ശ്രീമതി മോളി റാഫി റിസോഴ്സ് ടീച്ചർ