ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2007-08
2007-08 വർഷത്തിലെ പ്രവർത്തനങ്ങൾ
- ഹയർ സെക്കന്ററി വിഭാഗത്തിന് കോർപറേഷൻ പണിതു നൽകുന്ന കെട്ടിടം പണി ആരംഭിച്ചു.
- ഉപജില്ലാ തലത്തിൽ കബഡി, ബാസ്കറ്റ് ബോൾ എന്നിവയിൽ രണ്ടാം സ്ഥാനം ലഭിച്ചു
- മഹേഷ്.കെ എന്ന കുട്ടി സംസ്ഥാന തലത്തിലും മത്സരിച്ച് സ്വർണ്ണ മെഡൽ നേടി. കായിക കളരി നടത്തി വരുന്നു.
- ബാലസഭ രൂപീകരിച്ചു.
- മയിൽ പീലികൾ എന്ന കയ്യെഴുത്തു മാസിക, കയ്യെഴുത്തു മാസിക മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. ലേൺ ആൻഡ് ഏൺ പദ്ധതി തുടരുന്നു.
ഉപജില്ലാ തലം വർക് എക്സ്‌പീരിയൻസ് ചോക്ക്മേക്കിങ് -മൂന്നാം സ്ഥാനം ബുക്ക് ബൈൻഡിങ് -രണ്ടാം സ്ഥാനം
- കമ്പോസ്റ്റു കുഴി നിർമ്മാണം നടത്തി. അസ്സംബ്ലിയിൽ ശുചിത്വ പ്രതിജ്ഞ നടത്തി.
- പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത എന്ന വിഷയത്തിൽ പ്രസംഗ മത്സരം നടത്തി.
- എയ്ഡ്സ് ബോധവൽക്കരണത്തിനായി പ്രത്യാശ എന്ന നാടകം നടത്തി. കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.
- രക്ത ദാന ദിനത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു.
- ഗൈഡ്സ് പ്രസ്ഥാനം സജീവമായി പ്രവർത്തിക്കുന്നു.
- പീച്ചിയിൽ നടന്ന പട്രോൾ ലീഡേഴ്‌സ് ക്യാമ്പിൽ കുട്ടികൾ പങ്കെടുത്തു.
- എം എൽ എ രാജാജി മാത്യു ഫണ്ടിൽ നിന്ന് എൽ സി ഡി പ്രൊജക്ടർ സ്‌കൂളിലേക്ക് ലഭിച്ചു.
- ഓണാഘോഷത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും സദ്യ നടത്തി.
- കുട്ടികൾക്ക് വൃക്ഷത്തയ്യുകൾ വിതരണം ചെയ്തു എന്റെ മരം ഡയറി വിതരണം ചെയ്തു.
- സ്മാർട്ട് റൂം പണി പൂർത്തീകരിച്ചു.
- ആഴ്ചയിൽ ഒരിക്കൽ സാമ്പാർ ഉൾപ്പെടുത്തി ഉച്ച ഭക്ഷണം നൽകുന്നു.