ഗവ എച്ച് എസ് എസ് അഞ്ചേരി/പൊതു വിദ്യാഭ്യാസ യജ്ഞം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ എച്ച് എസ് എസ് അഞ്ചേരി
ലഘുചിത്രം,pothuvidya ലഘുചിത്രം,pothuvidya

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിച്ച് ശക്തിപ്പെടുത്തി മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തെ സംരക്ഷിക്കുവാൻ വേണ്ടി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ബഹുജന പരിപാടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ക്ലാസ്സുകൾ പൂർണ്ണമായും ഹൈടെക് ക്ലാസ്സുകളായി മാറി. ഓരോ വിഷയത്തിലും ഐടി എങ്ങിനെ ഉപയോഗിക്കാമെന്ന് അധ്യാപകന് ബോധ്യം വന്നാൽ വിഷയ പഠനത്തിന്റെ സാധ്യത അനന്തമാകും.അതിൻ പ്രകാരം അധ്യാപകർക്ക് പരിശശീലനം ലഭിച്ചു. ക്ലാസ്സുമുറികൾ ആധുനിക പഠനത്തിന്റെ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.

വിദ്യാലയത്തിന്റെ കാഴ്ചപ്പാട് അക്കാദമിക ലക്ഷ്യങ്ങൾ, മുൻഗണനകൾ, വിഭവവിനിയോഗം, പ്രവർത്തന പരിപാടികൾ ഇവെല്ലാം ചേരുന്നഅക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി.വിദ്യാലയത്തിന്റെ ദൗത്യപൂർത്തീകരണത്തിനായി സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ രൂപരേഖയാക്കി. പ്രവർത്തനങ്ങൾ അതനുസരിച്ച് ആസൂത്രണം ചെയ്യുന്നു.