Schoolwiki സംരംഭത്തിൽ നിന്ന്
ഗവ എച്ച് എസ് എസ് അഞ്ചേരി
'ദൈവത്തിന്റെ കുപ്പായം'
നിർദ്ധനരായ വിദ്യാർത്ഥികൾക്കും,മറ്റു നാട്ടുകാർക്കും
സഹായമായി നടപ്പാക്കിയ പദ്ധതിയാണ് 'ദൈവത്തിന്റെ കുപ്പായം'.
പ്രസിദ്ധ ചെറു കഥാകൃത്ത് കാരൂർ നീലകണ്ഠപ്പിള്ളയുടെ ' പിശാചിന്റെ കുപ്പായം'
എന്ന കഥയിൽ നിർദ്ധനനായ ഒരു ബാലന്റെ മോഹങ്ങളും പ്രതീക്ഷളുമാണ്.അവനു കളഞ്ഞു കിട്ടുന്ന
കുപ്പായം,ഉടമസ്ഥൻ സ്നേഹപൂർവ്വം സമ്മാനിക്കുമ്പോൾ
അത് 'ദൈവത്തിന്റെ കുപ്പായം'ആയി മാറുന്നു.അളവുകളിൽ വ്യത്യാസം വന്നതും,
എന്നാൽ ഉപയോഗിക്കാൻ ആവുന്നതുമായ വസ്ത്രങ്ങൾ ശേഖരിച്ച്,
വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്ന സമ്പ്രദായം ആണിത്.
കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഒരു പദ്ധതിയായിരുന്നു ഇത്.