ഗവ എച്ച് എസ് എസ് അഞ്ചേരി/ജൂനിയർ റെഡ് ക്രോസ്
2013 ൽ തൃശൂർ ജില്ലയിൽ ആദ്യമായി ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ അഞ്ചേരി സ്കൂളിലും യൂണിറ്റ് ആരംഭിച്ചു. T.23 എന്ന യൂണിറ്റ് നമ്പറിൽ പ്രവർത്തനമാരംഭിച്ച യൂണിറ്റ് 50 അംഗങ്ങുടെ പൂർണ്ണതയിൽ എത്തി നിൽക്കുന്നു.ഇപ്പോൾ റെഡ് ക്രോസ്സ് ചാർജ് ലീന ടീച്ചറാണ് വഹിക്കുന്നത്.കുട്ടികളിൽ നേതൃത്വ പാടവവും സേവന സന്നദ്ധതയും വളർത്തുന്നതിനും സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുന്നതിനും ഈ പ്രസ്ഥാനം കുട്ടികളെ പ്രാപ്തരാക്കുന്നു.സ്‌കൂളിലെ അച്ചടക്കം പൊതു പ്രവർത്തനങ്ങൾ എന്നിവയിൽ അവരുടെ സജീവ പങ്കാളിത്തമുണ്ട്.
റെഡ് ക്രോസ്സ് നേതൃത്ത്വം വഹിച്ചിരുന്ന അധ്യാപകർ ശ്രീ പോൾ ടി കെ ശ്രീമതി ധനം എൻ പി ശ്രീമതി സംഗീത സി ഡി ശ്രീമതി പ്രസീദ പി മാരാർ ശ്രീമതി അനിത ശ്രീമതി ലീന