വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവർത്തിച്ചുവരുന്നു .കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള നിരവധി രചന മത്സരങ്ങളും മറ്റും പതിവായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്നു . വിദ്യാരംഗം നേതൃത്വം നൽകുന്ന ഒരു പരിപാടിയാണ് വായനക്കൂട്ടം വായനയെ പരിപോഷിപ്പിക്കുന്നതിൽ അപ്പുറം വായനയുടെ ആസ്വാദ്യ തലങ്ങളിലേക്ക് കുട്ടികളെ നയിക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം വായിച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കുന്നതിലൂടെ കുട്ടികൾ വായനയുടെ മറ്റൊരു തലമറിയുന്നു . ഇതുകൂടാതെ വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ ക്ലാസ് റൂം തല ലൈബ്രറികളും സജീവമായി പ്രവർത്തിച്ചുവരുന്നു