ഗവ. ഹൈസ്കൂൾ നൊച്ചിമ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ലോകം മുഴുവൻ കോവിഡ് എന്ന മഹാവിപത്തിന്റെ കൈപ്പിടിയിൽ അമർന്നിരിക്കുകയാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നുപിടിക്കുന്ന , പ്രതിരോധമരുന്ന് കണ്ടുപിടിക്കാത്ത ഒരു രോഗം. ഇതിനെ പ്രതിരോധിക്കാനായി രോഗവ്യാപനം തടയാൻ ലോക്ക്ഡൗൺ വേണ്ടി വന്നു.ഇപ്പോൾ നാമെല്ലാരും വീട്ടിൽ തന്നെ ഇരിക്കുകയാണ്. ഇതിനെയെല്ലാം മറികടക്കണമെങ്കിൽ ശുചിത്വവും പരിസ്ഥിതിയും നാം സംരക്ഷിക്കേണ്ടതുണ്ട്. "ആരോഗ്യം എന്നാൽ രോഗം ഇല്ലാത്ത അവസ്ഥ " എന്നാണ്. ഈ അവസ്ഥ നിലനിർത്തുന്നതിൽ പ്രധാനമായും പങ്കുവഹിക്കുന്നത് ശുചിത്വമാണ്. ഒരു വ്യക്തി, വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ ഒരുപാടുണ്ട്. ശരീരശുചിത്വം, വീടിനുളളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ നാമെല്ലാം മെച്ചമാണ്. പക്ഷേ, പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ നാം പുറകിലുമാണ്. അതിന് ഒരു ഉദാഹരണമാണ് വീടുകളിലെ വേസ്ററുകൾ റോഡരികുകളിൽ കൊണ്ടുപോയി ഇടുന്നത്. “ഇവിടെ ചപ്പുചവറുകൾ ഇടരുത് "എന്ന ബോർഡിനു താഴെ മാലിന്യ കൂമ്പാരം തന്നെ നമുക്ക് കാണുവാൻ സാധിക്കും. വേസ്റ്റ് ബക്കറ്റുകൾ വച്ചിട്ടുളള സ്ഥലത്തു പോലും അതിൽ ഇടാൻ കൂട്ടാക്കുന്നില്ല. നമ്മുടെ വീട്ടിലുളള മാലിന്യങ്ങൾ നമ്മുടെ വീട്ടിൽ തന്നെ സൂക്ഷിക്കണം. സംസ്കരിക്കാത്ത മാലിന്യങ്ങൾ വലിച്ചെറിയുന്നതു മൂലം പലതരത്തിലുളള രോഗങ്ങൾ പടർന്നു പിടിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെല്ലാം ശുചിത്വം പാലിച്ചില്ലെങ്കിൽ വലിയ ശിക്ഷ അവർക്ക് നൽകി വരുന്നു. എന്നാൽ നമ്മൾ നിർദേശങ്ങൾ പാലിക്കുന്നുമില്ല , അതിന് യാതൊരു ശിക്ഷയുമില്ല. നാടിന്റെ ശുചിത്വം ഓരോ പൗരന്റേയും കടമയായി കാണണം. ജനങ്ങളിൽ ശുചിത്വ ബോധം ഉണ്ടാക്കണം. വൃത്തിയും വെടിപ്പും ഏറ്റവും കൂടുതൽ ഉളള ആശുപത്രിയിലെ അവസ്ഥ നമുക്കറിയാം. കുട്ടികളായ നമ്മളിൽ ആദ്യം ശുചിത്വ ബോധം ഉണ്ടാകണം. തുടർന്ന് ശുചീകരണം നടത്തണം. വീട്ടിലും വിദ്യാലയത്തിലും നാമിത് ശീലിക്കണം. സ്വന്തം ഇരിപ്പിടം, സ്വന്തം മുറി എന്നിങ്ങനെയെല്ലാം എപ്പോഴും വൃത്തിയാക്കാൻ നാം ശ്രദ്ധിക്കണം. മറ്റുളളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്തിയെടുക്കാനായി സാധിക്കും. പ്രസിദ്ധമായ ഒരു ചൊല്ല് നാം ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്, “രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് ". രോഗം വരാത്ത അവസ്ഥ കൈവരിക്കുവാൻ വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കണം. വിദ്യാർത്ഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും വേണം. അവയിൽ എറ്റവും പ്രധാനപ്പെട്ടത് ആരോഗ്യശീലങ്ങളാണ്. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക. നമുക്കും നാടിനും ആരോഗ്യം കൈവരിക്കാൻ നമുക്ക് സാധിക്കും. ഇനിയും മഹാരോഗങ്ങൾ ഒന്നും പിടിപെടാത്ത ഒരു നല്ല നാളേക്കായ് നമുക്ക് ഒരുമിച്ച് കൈകോർക്കാം.

ഗഗന കെ ആർ
7A ഗവ ഹൈസ്കൂൾ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം