ഗവ. ഹൈസ്കൂൾ നെടുമ്പ്രം/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
കൊറോണ എന്ന മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുകയാണ് ഈ ലോകം. നാമെല്ലാവരും ഇന്ന് കൊറോണ ഭീതിയിലാണ്. നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് നേരിടുക, ഈ രോഗത്തെ തടയാനുള്ള മാർഗ്ഗങ്ങൾ അനുസരിക്കുക - ഇതൊക്കെ തന്നെയാണ് ഈ രോഗത്തെ എതിർക്കാനുള്ള യഥാർത്ഥ മരുന്ന്. ചൈനയിൽ നിന്നും പൊട്ടിപുറപ്പെട്ട ഇൗ വൈറസ് ഇന്ന് കേരളം വരെ എത്തിയിരിക്കുന്നു. നമ്മൾ കൊറോണ വൈറസിനെ അതിജീവിക്കും. കൊറോണവൈറസിന് എതിരായുള്ള ഈ യുദ്ധം നമ്മൾ ജയിക്കുക തന്നെ ചെയ്യും. കൊറോണ ഒരു വൈറസ് ആണ്. ഈ അസുഖത്തിന്റെ പേര് കോവിഡ് -19 എന്നാണ്. ഇതുവരെ ഇതിന് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. കോവിഡ് -19 പടരുന്നത് സമ്പർക്കത്തിലൂടെയാണ്. ഇൗ സമ്പർക്കം ഒഴിവാക്കുന്നതിനാണ് ജനത കർഫ്യു, ലോക് ഡൗൺ മുതലായവ നിർദ്ദേശിക്കപ്പെടുന്നത്. ഈ രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളാണ് - 1.പനി, ചുമ മുതലായവ ഉള്ളവരുമായി അടുത്ത് ഇടപെടരുത്. 2.അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. 3.രോഗബാധിത പ്രദേശങ്ങളിൽ പോകുന്നത് ഒഴിവാക്കുക. 4.രോഗലക്ഷണങ്ങൾ തോന്നിയാൽ സ്വയം ചികിത്സ ചെയ്യാതെ വൈദ്യസഹായം നേടുക. 5.രോഗിയെ ശുശ്രൂഷിക്കുന്നവർ, ആരോഗ്യപ്രവർത്തകർ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം. 6.കണ്ണ്, മൂക്ക്, വായ് എന്നിവടങ്ങളിൽ അനാവശ്യമായി തൊടുന്നത് ഒഴിവാക്കുക. 7.പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. 8.കൈകൾ സോപ്പ് / ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകുക. ഈ മാർഗ്ഗങ്ങൾ അനുസരിച്ചാൽ ഒരു പരിധി വരെ നമുക്ക് ഈ വൈറസിൽ നിന്നും മോചനം നേടാം.ഈ രോഗത്തിനെതിരെ നമ്മൾ ഒറ്റക്കെട്ടായി പോരാടണം. ഒന്നിച്ച് കൊറോണയെ നേരിടാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം