ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/ലോക‍്‍ഡൗൺ വരുത്തിയ മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക‍്‍ഡൗൺ വരുത്തിയ മാറ്റം

ലോകത്തെ മൂന്നാം മഹായുദ്ധമെന്ന് അറിയപ്പെടുന്ന കൊറോണയുടെ ഭീതിയിലാണ് നമ്മൾ. ഇതുമൂലമുണ്ടായ ലോക‍്ഡൗൺ കാരണം മുമ്പെങ്ങും ഇല്ലാത്ത പ്രതിസന്ധി ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു. മനുഷ്യസമൂഹത്തിൽ പലതലങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ കാലഘട്ടം ഇടയാക്കി. ഫാസ്റ്റ് ഫുഡ് മാത്രം കഴിച്ചിരുന്ന ഞങ്ങൾ വീട്ടിൽ നിന്നു കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടുവാൻ ശീലിച്ചു. വീടിന് പുറത്ത് ഒരു പണിയും ചെയ്യാതിരുന്ന ഞങ്ങളൊക്കെ കൃഷിയും മറ്റും ചെയ്യുവാൻ സമയം കണ്ടെത്തി. ചക്ക,ചേന, കാച്ചിൽ മുതലായ നാട്ടുവിഭവങ്ങളുടെ രുചി ആസ്വദിക്കാൻ അവസരം കിട്ടി. കുടുംബബന്ധങ്ങൾ ദൃഢമായി.വീട്ടിലെ ജോലിയിൽ മാതാപിതാക്കളെ സഹായിക്കാൽ സാധിച്ചു. ലോക‍്ഡൗണിൽ ഭക്ഷണം കിട്ടാത്തവർക്ക് അത് എത്തിച്ചുകൊടുക്കുന്നതിൽ ഞങ്ങളും പങ്കാളിത്തം വഹിച്ചു. അത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായി കാണുന്നു. സർക്കാർ പറഞ്ഞ നിയമങ്ങൾ പാലിച്ച് ഞങ്ങൾ വീട്ടിലിരിക്കുന്നു. നമ്മുടെ സമൂഹം പഴയ അവസ്ഥയിലേക്ക് തിരിച്ചുവരുവാൻ പ്രാർഥിക്കുന്നു. മരങ്ങളുടെയും പൂക്കളുടെയും കിളികളുടെയും കൂട്ടുകെട്ട് ഞങ്ങളെ ഒരു പുതിയ സൗഹൃദത്തിന് വഴിയൊരുക്കി. പരിസ്ഥിതിയിലുണ്ടായിക്കുൊണ്ടിരുന്ന മലിനീകരണത്തിന്റെ തോത് ഈ കാലയളവിൽ വളരെ കുറഞ്ഞു. ഇതിനു മുമ്പ് അതിജീവിച്ച പ്രളയം പോലുള്ള ദുരന്തങ്ങളെക്കാൾ ഭയം ജനിപ്പിക്കുന്ന ഒരു പ്രതിഭാസമായി ഇതിനെ സമൂഹം കണ്ടു. ഞങ്ങളും അതിന്റെ ഭയപ്പാടിൽ നിന്ന് മുക്തരല്ല. മനുഷ്യരുടെ സ്വാർത്ഥത വരുത്തിവെയ്ക്കുന്ന വിനകൾ തിരിച്ചറിയുവാൻ ഇടയാക്കുന്ന വായനാനുഭവവും മറ്റും ഈ സമയത്തുണ്ടായി. മനുഷ്യസമൂഹത്തിൽ ഇതുവരെയില്ലാത്ത ഒരു പ്രത്യേക സാഹചര്യം സംജാതമാക്കുവാൻ ഈ സാഹചര്യത്തിന് സാധിച്ചു എന്ന് സംശയമില്ലാതെ പറയാം.

അലീന അലൈന
7A ഗവ.ഹൈസ്ക്കൂൾ,കല്ലൂപ്പാറ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 11/ 05/ 2020 >> രചനാവിഭാഗം - കവിത