ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/ആരോഗ്യപരിപാലനം
ആരോഗ്യപരിപാലനം
കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുവാൻ പ്രധാനമായും ആരോഗ്യപ്രവർത്തകർ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. രോഗത്ത തടയുവാനും ആരോഗ്യത്തെ നിലനിർത്തുവാനും ഇതു നമ്മെ സഹായിക്കും. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുകയും കഴിവതും വീട്ടിൽ തന്നെ ഇരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. പുറത്തിറങ്ങിയാൽ മാസ്‍ക് ധരിക്കേണ്ടതുണ്ട്. ഇടയ്ക്കിടയ്ക്ക് കൈകൾ ശുദ്ധിയാക്കേണ്ടത് ആവശ്യമാണ്. വ്യക്തിശുചിത്വം എന്നത് സമൂഹ ശുചിത്വത്തിലേക്ക് നയിക്കുന്നു. പനിയോ രോഗലക്ഷണങ്ങളോ ഉണ്ടാകുമ്പോൾ ആരോഗ്യപ്രവകർത്തകരുടെ ഉപദേശങ്ങൾ നാം സ്വീകരിക്കേണ്ടതുണ്ട്. തണുത്ത വെള്ളം പാടെ ഉപേക്ഷിക്കുക. ചൂടു വെള്ളം ഉപയോഗിക്കുവാൻ ശീലിക്കുക. വൈറസിനെ കുട്ടികളെന്നോ മുതിർന്നവരെന്നോ ഉള്ള ഭേദമില്ല. പരസ്പരസമ്പർക്കത്തിലൂടെയാണ് കോവിഡ് 19 വ്യാപിക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആകയാൽ ജനങ്ങൾ തമ്മിൽ ഒരു മീറ്ററെങ്കിലും അകലം പാലിക്കേണ്ടത് ആവശ്യമാണ്. രോഗപ്രതിരോധമാണ് രോഗശുശ്രൂഷയെക്കാൾ നല്ലത് എന്ന ആശയം പ്രാവർത്തിക്കമാക്കുവാൻ ആണ് നാം ശ്രമിക്കേണ്ടത്.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം