ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിച്ച അപ്പു

കൊറോണയെ അതിജീവിച്ച അപ്പു

നഴ്‌സ്‌ വന്നു വിളിച്ചപ്പോഴാണ് അപ്പു ഉണർന്നത് അവൻ കണ്ണു ചിമ്മിത്തുറന്നു. താൻ എവിടെയാണ്? ഏതാണ് സ്ഥലം? അവൻ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷെ ആവുന്നില്ല ഭയങ്കര തലവേദന തലപ്പൊക്കുവാൻ പറ്റുന്നില്ല ശ്വാസകോശ- ത്തിലേക്ക് മൂർച്ചയുളള കത്തികൊണ്ട് കുത്തുന്നതുപ്പോലുളള വേദന.അവൻ വേദനകൊണ്ട് പുളഞ്ഞു.നഴ്‌സ്‌ അവനെ സമാധാനി- പ്പിച്ചു.ഐസൊലേഷൻ വാർഡിൽ നഴ്‌സും അവനും മാത്രം.ഇടക്കിടെ ഡോക്ടർ വന്ന് പരിശോധിക്കും. കോട്ടുപ്പോലെ വസ്ത്രവും ,കൈയുറ- യും, മാസ്ക്കും ,കണ്ണടയും ഒക്കെവച്ചാണ് വരിക.പരിശോധനയ്ക്ക് ഇടക്കിടെയ്ക്ക് രക്തം എടുത്തുകൊണ്ടുപ്പോകും.കൊറോണയായതു- കൊണ്ടാണ് ഇങ്ങനെ പരിശോധിക്കുന്നത് എന്ന് അപ്പുവിന് മനസ്സിലായി.താൻ മരിച്ചു പോകുമോ എന്ന് അവനു പേടി തോന്നി.അമ്മയേയും അച്ഛനേയും അവനു കാണാൻ കൊതി തോന്നി.പക്ഷേ ആരേയും കാണാൻ അവനെ അനുവദിച്ചില്ല. അടുത്തു വന്നാൽ രോഗം അവർക്കും പിടിക്കും അഥവാ പിടിച്ചി- ല്ലെങ്കിൽ പോലും അവരെയും നിരീക്ഷണത്തിലാക്കും.സാമ്പിളു- കളും മറ്റും എടുത്ത് പരിശോധനയ്ക്ക് അയയ്ക്കും .പിന്നെ അതുകിട്ടിയ- തിനുശേഷമേ പുറത്തിറങ്ങാൻ പറ്റത്തുളളൂ അവർക്കെങ്കിലും രോഗം വരാതിരിക്കട്ടെ അവൻ സമാധാനിച്ചു. കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞു ആദ്യത്തേതു പോലെയല്ല.ഇപ്പോൾ അവന് കുറച്ച് പേടിയൊക്കെ മാറി.കാരണം രോഗം കുറയാൻ തുടങ്ങി. അവന് ഭക്ഷണം കഴിക്കാനും തനിയെ എണ്ണീക്കാനും ഇപ്പോൾ ആവും. ഇപ്പോൾ നഴ്‌സ്‌ അടുത്തു വരികയും അവനോട് വ‍ർത്തമാനം പറയുകയും ചെയ്യും.പിറ്റേന്ന് ഡോക്ടർ വന്നപ്പോൾ അപ്പുവിനോട് പറ‍ഞ്ഞു "അപ്പു നിൻെറ രോഗമെല്ലാം മാറിവരുന്നുണ്ട്.കുറച്ചു ദിവസങ്ങൾ കൂടി കഴിയുമ്പോൾ നിനക്ക് വീട്ടിൽ പോക്കാം. വീട്ടിൽ പോയാലും കുറച്ചു ദിവസങ്ങൾ കൂടി നീരിക്ഷണത്തിൽ കഴിയണം'’ അവനു സന്തോഷമായി.അച്ഛനെയും അമ്മയേയും അവൻ ഒാർത്തു എത‍്ര നാളായി കണ്ടിട്ട് അവരെ കാണാൻ കൊതിയാവുന്നു. അവൻ സന്തോഷത്തോടുകൂടി ഒാരോ ദിവസവും തളളിനീക്കി. അങ്ങനെ സന്തോഷത്തിൻെറ ആ നാൾ വന്നടുത്തു.അപ്പുവിന് ഇന്ന് വീട്ടിൽ പോകാം ഡോക്ടർ സന്തോഷത്തോടെ പറഞ്ഞു ഐസൊലേഷൻ വാർഡിൽ നിന്ന് അപ്പുവിനെ പുറത്തിറക്കി ഒരു മഹാരോഗത്തിൻെറ പിടിയിൽ നിന്ന് രക്ഷപെട്ട അപ്പുവിനെ കാണാൻ എത്ര ആളുകളാണ് നിൽക്കുന്നത് .തന്നെ ചികിത്സിച്ച ഡോക്ടറും നഴ്‌സും ഭക്ഷണം കൊണ്ടുത്തന്ന ചേട്ടന്മാരും മുറി ക്ലിൻ ചെയ്യാൻ വന്നിരുന്ന ചേച്ചിയും, അമ്മയും അച്ഛനും എല്ലാവരും ഉണ്ട്.അപ്പുവിന് സന്തോഷമായി.ഡോക്ടർ പറഞ്ഞു. “അപ്പു നീ വലിയ മഹാരോഗത്തിൽ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ് നിന്നെ വീട്ടിലേക്ക് യാത്ര അയയ്ക്കാൻ ആണ് ഞങ്ങൾ എല്ലാവരും നിൽക്കുന്നത്.അവന് വളരെയധികം സന്തോഷമായി അവൻ എല്ലാവരോടും യാത്ര പറഞ്ഞു അമ്മയും, അച്ഛൻെറയും ഒപ്പം അവൻ വളരെനാളുകൾക്കു ശോഷം സ്വന്തം വിട്ടീലേക്ക് യാത്രയായി.എല്ലാവരും അവനെ സന്തോഷത്തോടെ യാത്രയാക്കി.

വൈഗ രാജേഷ്
5A ഗവ. ഹൈസ്കൂൾ, പുലിയൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കഥ