ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/അടച്ചുപൂട്ടലും ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
അടച്ചുപൂട്ടലും ഞാനും

കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള തീവ്രശ്രെമത്തിലാണ് ലോകം .ഒരു കുഞ്ഞു വൈറസ് ഈ ലോകത്തെ ആകമാനം കീഴ്മേൽ മറിച്ചിരിക്കുന്നു.മനുഷ്യന്റെ കൂടിച്ചേരലുകൾക്കും സഹവാസത്തിനും അതിർവരമ്പുകൾ നിശ്ചയിച്ചിരിക്കുന്നു ഈ കുഞ്ഞൻ കോറോണ.

മനുഷ്യരുടെ കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കുവാൻ വിവിധ സർക്കാരുകൾ ലോക് ഡൗൺ അഥവാ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. പരീക്ഷകളില്ല,ക്ളാസ്സുകളില്ല,വിവാഹങ്ങളില്ല,യാത്രകളില്ല,ഉത്സാവമേളങ്ങളില്ല ,ആരാധനാലയങ്ങളില്ല ,എന്തിനേറെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ സ്വന്തം തൃശ്ശൂർപൂരവുമില്ല .

എനിക്കിതൊരു പുതിയ അനുഭവമാണ് .എന്നെപ്പോലെ പലരുംമുണ്ടു .അവധിക്കാലത്തെ ചില കൊച്ചുകൊച്ചു സന്തോഷങ്ങൾ എനിക്ക് നഷ്ടമായി .ആലപ്പുഴ ബീച്ചിലേക്ക് കുടുംബവുമൊത്തുള്ള യാത്ര ,മെട്രോ നഗരമായ കൊച്ചി കാണുവാനുള്ള അവസരം അങ്ങനെ പലതും .എങ്കിലും കോവിഡ് 19 എന്ന മഹാമാരിയുടെ ഭീകരതയെ കുറിച്ച് മനസ്സിലാക്കിയപ്പോൾ അടച്ചുപൂട്ടൽ ആവശ്യമാണെന്ന് ബോധ്യപ്പെട്ടു .പുതിയ ചില സന്തോഷങ്ങൾ ഞാൻ കണ്ടെത്തി .പാഴ്‌വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളിലേക്ക്‌ എന്റെ ശ്രെദ്ധ തിരിച്ചു. അമ്മയോടും ,ചേട്ടനോടും ചേർന്ന് കൃഷി ചെയ്യുവാൻ തുടങ്ങി .ഞങ്ങളുടെ കൊവലിൽ ഇപ്പോൾ കായ്കൾ ഉണ്ടാകാൻ തുടങ്ങി .ക്രിക്കറ്റ് കളിക്കുവാനും എനിക്കിപ്പോൾ വളരെ ഇഷ്ടമാണ് .ചേട്ടനോടൊന്നിച്ചു ക്രിക്കറ്റ് കളിക്കുവാനും ഞാൻ സമയം കണ്ടെത്താറുണ്ട്. പല പാചകങ്ങളും അമ്മയിൽനിന്നും ഞാൻ പഠിച്ചു.

കേരൻ മേരി പ്രമോദ്
6A ഗവ. ഹൈസ്കൂൾ, പുലിയൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം