ഗവ. എച്ച് എസ് എസ് ബുധനൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ക്ലബ്ബ് പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ് രൂപീകരിച്ചിരിക്കുന്നത്. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിലെ അംഗങ്ങൾ ആണ്. കുട്ടികളിലെ ഭാഷാപരവും സർഗ്ഗാത്മകവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. നാടൻപാട്ട് ,കാവ്യാലാപനം പുസ്തകാസ്വാദനം എന്നിങ്ങനെ ഇതുമായി ബന്ധപ്പെട്ട് ഓരോ ഗ്രൂപ്പിനും ഓരോ പ്രവർത്തനങ്ങൾ നൽകുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രസംഗം, പോസ്റ്റർ, കവിത, ആസ്വാദനക്കുറിപ്പ് അഭിനയം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നു. പരിസ്ഥിതിദിനം, വായനാദിനം, ബഷീർ അനുസ്മരണ ദിനം, വയോജന ദിനം, പക്ഷിദിനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ചെയ്യിക്കുന്നു. കുട്ടികൾ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുന്നു .സ്കൂൾ തല മത്സരങ്ങളിൽ നിന്ന് വിജയികളായവരെ സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുന്നു.

ഗണിത ക്ലബ്ബ്

കുട്ടികൾക്ക് ഗണിതത്തോടുള്ള താല്പര്യം വർധിപ്പിക്കാൻ ഗണിത ക്ലബ്ബ് സ്കൂളിൽ പ്രവർത്തിക്കുന്നു.ഗണിത ക്ലബ്ബിൽ വിവിധ ക്ലാസുകളിലെ കുട്ടികളുടെ ഗണിത കൂട്ടായ്മ ഉറപ്പിക്കുന്നു.പ്രതിവാര ക്ലബ് യോഗവും അനുബന്ധപ്രവർത്തനങ്ങളും അവയുടെ വിലയിരുത്തലും നടത്തുന്നു.ഗണിത അസംബ്ലികൾ സംഘടിപ്പിക്കുന്നു. ഗണിതമാഗസിൻ ഡിജിറ്റലായി തയ്യാറാക്കുന്നു. ഗണിത ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നു. ഓൺലൈനായി വിദഗ്ധരുടെ ഗണിത സെമിനാറുകൾ സംഘടിപ്പിക്കുന്നു. ഗണിതമേളകൾക്കുള്ള തയാറെടുപ്പുകൾ നടത്തുന്നു. ഗണിത നാടകം, ഗണിത പാട്ടുകൾ, ഗണിത കഥകൾ എന്നിവ ഗണിത ക്ലബ്ബിൽ കുട്ടികൾ അവതരിപ്പിക്കുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബ്

കുട്ടികളിൽ സാമൂഹ്യശാസ്ത്ര ബോധം വളർത്തുന്നതിനായി സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു. സാമൂഹ്യാവബോധം വളർത്തുക, നമ്മൾ നേടുന്ന അറിവുകൾ സമൂഹത്തിനുവേണ്ടി ഉപയോഗപ്രദമാക്കുക, നിത്യജീവിതത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക, മനുഷ്യനും അവന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധം മനസ്സിലാക്കുക, അറിവ് നേടുന്നതിനോടൊപ്പം അന്വേഷണത്വരയും ഗവേഷണ ബുദ്ധിയും ക്രിയാത്മകതയും വളർത്തുക എന്നിവയാണ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ. ഓൺലൈൻ അസംബ്ലി, ദിനാചരണങ്ങൾ, തെരഞ്ഞെടുപ്പ് എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു .കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തപ്പെടുന്നു. ചുമർപത്രിക, മാഗസിൻ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുന്നു. സ്കൂളിന്റെ ചരിത്രം കുട്ടികളെ കൊണ്ട് എഴുതിപ്പിക്കുന്നു. സർവ്വേ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. സ്കൂൾതല സാമൂഹ്യശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും തുടർന്ന് സബ്ജില്ല, ജില്ല, സംസ്ഥാനം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുട്ടികൾക്ക് പോകുവാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.

സയൻസ് ക്ലബ്

കുട്ടികളിൽ അടിസ്ഥാന ശാസ്ത്ര ആശയങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. ശാസ്ത്രാശയങ്ങളുടെ

വളർച്ചയെ തുടർച്ചയും ബോധ്യപ്പെടുക, ശാസ്ത്രതത്വങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സ്വായത്തമാക്കുക, ശാസ്ത്ര ഉപകരണങ്ങൾ നിർമ്മിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രാപ്തി നേടുക എന്നീ ലക്ഷ്യങ്ങളോടെ എല്ലാ ആഴ്ചയിലും സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര ക്ലാസുകൾ നടത്തുന്നു. ശാസ്ത്ര ക്വിസ് പഠനയാത്രകൾ, ശാസ്ത്ര ദിനാചരണങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.വിദഗ്ധരുടെ ക്ലാസുകൾ ഓൺലൈനായി നടത്തപ്പെടുന്നു. ശാസ്ത്രമേളകൾക്കായി കുട്ടികളെ പ്രാപ്തരാക്കുന്നു.