ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ വഴിത്താരയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ വഴിത്താരയിൽ

കോവിഡ് എന്ന മഹാമാരി മനുഷ്യ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒന്നിനും സമയമില്ലാതിരുന്ന മനുഷ്യൻ ഇപ്പോൾ സമയം എങ്ങനെ ചെലവഴിക്കുമെന്ന ആലോചനയിലാണ്. പറമ്പിലേക്ക് ഒന്നും ഇറങ്ങാതിരുന്ന പലരും ഇപ്പോൾ കൃഷിചെയ്യാൻ തുടങ്ങി. വീട്ടിലുണ്ടാക്കിയ പച്ചക്കറികൾ ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കുന്നു. മീനും ഇറച്ചിയും ഒന്നുമില്ലാതെ ഉള്ള ഭക്ഷണത്തോട് അവർ പൊരുത്തപ്പെട്ട് തുടങ്ങി. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട മഹാമാരി ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്നു. എല്ലാം കിഴടക്കി കൊണ്ടിരിക്കുന്ന മനുഷ്യനെ പിടിച്ചുകെട്ടാൻ കോവിഡ് 19 ന് കഴിഞ്ഞു. മനുഷ്യജീവിതത്തെ താറുമാറാക്കി കൊണ്ടിരിക്കുന്ന വൈറസിനെതിരെ ഉള്ള പ്രതിരോധ മരുന്നു കണ്ടെത്താൻ ലോകമൊന്നടങ്കം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്.

ഈ ലോക്ക് ഡൗൺ കാലം നമുക്ക് വേറിട്ട താക്കാൻ കഴിയും. നമ്മുടെ ഉള്ളിലുള്ള കഴിവിനെ പുറത്തു കൊണ്ടുവരുവാനും സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കാനും കഴിയും. വേറിട്ട പഠന രീതിയിലൂടെയും കരകൗശല പ്രവർത്തനത്തിലൂടെയും കൃഷിപ്പണിയിലൂടെയും സമയം ചെലവഴിക്കാൻ നമുക്ക് കഴിയും. പലരും ഇപ്പോൾ പുസ്തകങ്ങളിലേക്ക് മടങ്ങി കൊണ്ടിരിക്കുകയാണ്. വായന നമ്മുടെ സർഗ്ഗാത്മകതയെ ഉണർത്തും. പ്രളയത്തെയും നിപ്പ യെയും ചെറുത്തു തോൽപ്പിച്ച നാം കോവിഡിൽ നിന്നും കര കയറും. എല്ലാം മംഗളമായി ഭവിക്കട്ടെ. ആരോഗ്യവകുപ്പിനും ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്കും എന്റെ ഒരായിരം ആശംസകൾ.

നിംഷാസ് നെബിൻ. ഇ
8 - G ഗവ. ഹയർ സെക്കന്ററി സ്കൂൾ, മണിയൂർ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം