ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

ലിറ്റിൽ കൈറ്റ് ക്ലബ്ബ് 25-28 ബാച്ചിന്റെ സെലക്ഷൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ജൂൺ 25 ന് നടത്തി. 38 കുട്ടികൾ പങ്കെടുത്തു. കൈറ്റ് മാസ്റ്റർ ശ്രീ പി സതീശൻ, മിസ്ട്രസ് ശ്രീമതി പ്രജിത എസ് എന്നിവർ നേതൃത്വം നൽകി.

........................................................................................................................................................................................

ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ റീൽസ് നിർമ്മാണ മത്സരം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റീൽസ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ലക്ഷ്മിപ്രിയ.കെ ഒന്നാം സ്ഥാനവും മിലൻ മനേഷ് രണ്ടാം സ്ഥാനവും നേടി. നിരഞ്ജന.എം, ഫിദ ഫിറോസ് എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. വിജയികൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി രജിത.എം, മദർ പീടിഎ പ്രസിഡണ്ട് ശ്രീമതി ഷാനി കെ എന്നിവർ ചേർന്ന് ഉപഹാരങ്ങൾ സമ്മാനിച്ചു.