ഈ ലോകം മുഴുവൻ ഇന്ന് എന്നെ ഭയക്കുന്നു. പ്രായഭേദമന്യേ ഞാൻ എല്ലാവരിലേക്കും കടന്ന് ചെല്ലുന്നു. ലക്ഷക്കണക്കിനാളുകൾ ഞാൻ കാരണം മരിക്കുന്നു. പണമുള്ളവനിലും ഇല്ലാത്തവനിലും ഞാൻ കടന്ന് ചെല്ലുന്നു. ചിലർ എന്നിൽനിന്നും മുക്തിനേടുന്നു. മറ്റുചിലർ എനിക്കെതിരെ ഒറ്റക്കെട്ടായി വീടിനുള്ളിൽ ഇരുന്ന് വേലികെട്ടുന്നു. ചിലർ ഒന്നുമില്ലന്ന രീതിയിൽ സാധാരണ ജീവിതം നയിക്കുന്നു. ഇവർ ഓർത്തോള്ളൂ ഞാൻ ഒരുനാൾ നിങ്ങളുടെ അരികിലേക്ക് വരും. മറ്റുള്ളവർ ഒറ്റക്കെട്ടായി ഒരുമയോടെ വീട്ടിനുള്ളിൽ കഴിഞ്ഞത് എന്തിനെന്ന് അന്ന് നിങ്ങൾ മനസ്‌സിലാക്കും. ഞാൻ ഇന്ന് പത്ത് ലക്ഷത്തിലേറെ പേരിലേക്ക് കടന്ന് ചെന്നിരിക്കുന്നു. യു.എസ്സ്, ഇറ്റലി, ഇറാൻ എന്നിങ്ങനെ പല രാജ്യങ്ങളുടെയും സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഞാൻ ഇന്ത്യയിലും കടന്ന് ചെല്ലുന്നു. എന്നാലേഖനംൽ ഇവിടെ എനിക്കധികം മനുഷ്യരിലേക്ക് എത്താൻ കഴിയുന്നില്ല. കേരളത്തിലും ഞാനെന്ന മഹാമാരി കടന്നു ചെന്നു. എന്നാൽ ഇവിടെയും എനിക്കധികം കയറിപ്പറ്റാൻ സാധിച്ചില്ല. കേരളമേ ഞാൻ നിന്നെ നമിച്ചു. നീ ദൈവത്തിന്റെ സ്വന്തം നാടുതന്നെയാണെന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുന്നു. നിനക്കെന്റെ അഭിനന്ദനങ്ങൾ. ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, ജനങ്ങൾ, സർക്കാർ ഇവരെല്ലാം അടങ്ങുന്ന ഒരു വലിയ സംഘം എനിക്കെതിരെ പോരാടുന്നു. സ്വന്തം ജീവൻ പണയപ്പെടുത്തി ജനങ്ങളെ രക്ഷിയ്ക്കാൻ തുനിഞ്ഞിറങ്ങിയ ഡോക്ടര്മാരുടെയും നഴ്‌സുമാരുടെയും പ്രവർത്തനങ്ങൾക്കും നല്ല മനസ്‌സിനും മുന്നിൽ ഞാനെന്ന മഹാമാരിയായ കൊറോണ തോൽവി സമ്മതിച്ചിരിക്കുന്നു.