ഗവ. വി എച്ച് എസ് എസ് എറവങ്കര/അക്ഷരവൃക്ഷം/കൊറോണ തന്ന പാഠം
കൊറോണ തന്ന പാഠം
ശസ്ത്രത്തിന്പരിചിതമായതും എന്നാൽ പ്രതിരോധിക്കാൻ അറിയാത്തതുമായ ഒരു രോഗമാണ് കോവിഡ്-19. അങ്ങ് ദൂരെ ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ഉണ്ടായ കൊറോണ എന്ന വൈറസ് ഇന്ന് അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ടങ്ങളേയും വിറപ്പിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിലും ഇത് താണ്ടവം തുടങ്ങിയിട്ട് ഏറേ നാളുകളായി. ലോക്ഡൗണും ഹോം ക്വാറന്റൈനും ഐസൊലേഷനും എല്ലാം സാധാരണക്കാരുടെ നിത്യ സംസാരവിഷയങ്ങളിൽ ഒന്നായി മാറി. കൈകൾ സോപ്പിട്ടു കഴുകിയും പരസ്പരം അകലം പാലിച്ചും വീട്ടിലിരുന്നും മനസ്സുകൊണ്ട് ഒരുമിച്ചു നിന്നും നമ്മളതിനെ ജയിക്കാനുള്ള യുദ്ധം തുടരുകയാണ്. നമ്മൾ ഈ യുദ്ധത്തിൽ വിജയിക്കുക തന്നെ ചെയ്യും. അതിൽ നമുക്ക് ഉറച്ച വിശ്വാസമുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ലോക്ഡൗണിന്റെ പല കാഴ്ചകളും വാർത്തകളും നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ട്രോളുകളും ടിക്ടോക്ക് വീഡിയോകളും ഷോർട്ട് ഫിലിമുകളും ഇവയിൽ ചിലതാണ്. ദയമേറിയതാണെങ്കിലും പ്രകൃതിക്കു കിട്ടിയ റിഫ്രഷ്മെ്ന്റിനെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. നഗരങ്ങൾ ലോക്ഡൗണിനുള്ളിൽ മടങ്ങിയുറങ്ങുന്ന വിജനമായ റോഡുകളും അടച്ചു പൂട്ടപ്പെട്ട വ്യാപാര വ്യവസായ ശാലകളും മിനുട്ടുകൾക്കുള്ളിൽ പറന്നുയരുകയും താഴ്ന്നിറങ്ങുകയും ചെയ്യുന്ന വിമാനങ്ങളും കാണാനില്ല. ചൂളം വിളിച്ചുകൊണ്ടു പായുന്ന ട്രെയ്നുകളും പാതകളെ വിറപ്പിക്കുന്ന ഇരുചക്ര വാഹനങ്ങൾ മുതൽ നാൽചക്ര വാഹനങ്ങൾ കാണാനില്ല. പകരം ജലാശയങ്ങൾ നല്ല തെളിമയുള്ളതായി. കാരണം ഫാക്ടറികൾ വൻതോതിൽ പുറന്തള്ളുന്ന മാലിന്യങ്ങൾ ഇപ്പോഴില്ല. വായു ശുദ്ധീകരിക്കപ്പട്ടു. കാരണം മഹാനഗരങ്ങളിലെ ദേശിയ പാതകൾ മുതൽ ഗ്രാമങ്ങളിലെ ഇടവഴികൾ വരെ സദാസമയവും ചീറിപ്പായുന്ന വാഹനങ്ങൾ കുറഞ്ഞിരിക്കുന്നു. ഇങ്ങനെ മണ്ണും ജലവും വായുവും വലിയ രീതിയിൽ ശുദ്ധീകരിക്കപ്പെടാൻ കൊറോണക്കാലം കാരണമായെങ്കിൽ മനുഷ്യാ -ഇനിയെങ്കിലും നീ മനസിലാക്കൂ സ്വന്തം നിലനില്പിന് ഭീഷണി നീ തന്നെയാണെന്ന്. ഈ കൊറോണവൈറസിന്റെഉദ്ഭവവുംപ്രകൃതിയിലേക്കുള്ളകടന്നുകയറ്റവുമായിരുന്നല്ലോ.ആഘോഷങ്ങളില്ലാതെയും ആർഭാടങ്ങളില്ലാതെയും നമുക്ക് ജീവിക്കാൻ കഴിയും. വീണ്ടുവിചാരമില്ലാതെ നമ്മൾ ചെയ്തുകൂട്ടുന്നതൊന്നും ശുഭപര്യവസായിയായിരിക്കില്ല എന്നോർമ്മപ്പെടുത്താനും ഈ കാലയളവ്മതിയാകും. പ്രകൃതിയെ അറഞ്ഞും പോറ്റിയും നമ്മൾ മുന്നോട്ട് പോകണം. ഇനിവരും നാളുകളിൽ അതിനായുള്ള നല്ലതീരുമാനങ്ങൾ നിയമങ്ങളാക്കിക്കൊണ്ടുവരാൻ സർക്കാർ തയ്യാറാകണം. ഇനിയൊരിക്കലും ഒരുകൊറോണക്കാലം നമുണ്ടാകരുത് നമ്മൾ അതിന് അനുവദിക്കരുത്!!!
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം |