ഗവ. വെൽഫെയർ യൂ.പി.സ്കൂൾകൂടുതൽ വായിക്കുക

കാലാകാലങ്ങളിൽ മാറി വന്ന എല്ലാ പഞ്ചായത്ത് ഭരണ സമിതികളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്. കോന്നി എം.എൽ.എ. ആയിരുന്ന ശ്രീ. അടൂർ പ്രകാശ് ഹൈടെക് കെട്ടിട നിർമ്മാണത്തിനായി സ്കൂളിന്റെ പേര് നിർദ്ദേശിക്കുകയും തുടർന്ന് എം.എൽ.എ. ആയ ശ്രീ.ജനീഷ് കുമാർ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിന് മേൽനോട്ടം വഹിക്കുകയും ചെയ്തു. 2020 സെപ്റ്റംബർ 14 ന് ഓൺലൈൻ പ്രോഗ്രാമിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. എം.എൽ.എ. ശ്രീ.ജനീഷ് കുമാർ ഫലകം അനാഛാദനം നടത്തി.