ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

പോസ്റ്റർ നിർമാണം

2023 ആഗസ്ത് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഒരു പ്രവർത്തനമാണ് ഡിജിറ്റൽ പോസ്റ്റർ നിർമാണവും പ്രദർശനവും.ആഗസ്ത് 9,10,11 തിയതിയിൽ സ്കൂളിൽ നടന്ന ഫ്രീഡം ഫെസ്റ്റ്  സ്പെഷ്യൽ അസംബ്ലി ,പോസ്റ്റർ രചനാ   മത്സരം, ഹാർഡ്‌വെയർ & സോഫ്റ്റ്‌വെയർ  പ്രദർശനം സോഫ്റ്റ് വെയർ തുടങ്ങി എല്ലാത്തിനും  ലിറ്റിൽ  കൈറ്റ്സ് അംഗങ്ങളും  സജീവമായി പങ്കെടുത്തു.സ്പെഷ്യൽ അസ്സെംബ്ലിയിൽ  സ്കൂൾ കൈറ്റമിസ്ട്രസ് ഉഷമോൾ ഫ്രീഡം  ഫെസ്റ്റിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച്  സംസാരിച്ചു .  ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ സുഹാന ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു.

സോഫ്റ്റവെയ‌‌‌ർ ഫ്രീഡം ഫെസ്റ്റ് 2025

സോഫ്റ്റ് വെയർ ഫ്രീഡം ദിനത്തോടനുബന്ധിച്ച് 22-09-2025 ന് പ്രത്യേക അസംബ്ലി നടത്തി.സ്പെഷ്യൽ അസ്സെംബ്ലിയിൽ  സ്കൂൾ കൈറ്റമിസ്ട്രസ് ഉഷമോൾ ഫ്രീഡം  ഫെസ്റ്റിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച്  സംസാരിച്ചു.സെപ്റ്റംബർ 22 മുതൽ 27 വരെ ഫ്രീഡം  ഫെസ്റ്റ് ആഘോഷിക്കുവാൻ തിരുമാനിച്ചു.ഫ്രീഡം ഫെസ്റ്റ്  സ്പെഷ്യൽ അസംബ്ലി ,ഡിജിറ്റൽ പോസ്റ്റർ നിർമാണം,സോഫ്റ്റ് വെയർ ഇൻസ്റ്റലേഷൻ,എക്സിബിഷൻ (ഐടി കോർണർ) തുടങ്ങി പ്രവർത്തനങ്ങൾ നടത്തുവാൻ തിരുമാനിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി വിദ്യലക്ഷ്മി ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു.കുട്ടികളും അധ്യാപകരും പ്രതിജ്ഞ ഏറ്റു ചൊല്ലി.

"സെപ്റ്റംബർ 20, ലോകമെങ്ങും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്ന ഈ വേളയിൽ, നമ്മൾ ഓരോരുത്തരും സാങ്കേതികവിദ്യയുടെ വെറും ഉപഭോക്താക്കളല്ല, മറിച്ച് അതിൻറെ ഭാവി ശില്‌പികളാണ് എന്ന് തിരിച്ചറിയുന്നു. ഒരുമിച്ച്, നമ്മൾ ഒരു പ്രതിജ്ഞയെടുക്കുന്നു.

എല്ലാ പുരോഗതിയുടെയും അടിസ്ഥാനം മനുഷ്യൻ പലപ്പോഴായി സ്വായത്തമാക്കിയ അറിവാണ്. തലമുറകളിലൂടെ കൈമാറി വികസിച്ചു വന്ന ആ അറിവ് ഉപയോഗിക്കാനും മെച്ചപ്പെടുത്താനും കൈമാറ്റം ചെയ്യാനും ഏതൊരു വ്യക്തിക്കും അവകാശമുണ്ടായിരിക്കണം എന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. അറിവിന്റെ കുത്തകവത്കരണം ഒരു രംഗത്തും ഉണ്ടാകാതിരിക്കാനായി ഞാൻ പ്രയത്നിക്കും. സാങ്കേതികവിദ്യകളുടെ ഭാഗമായ സോഫ്റ്റുവെയറുകളുടെ നിർമ്മാണത്തെ സംബന്ധിക്കുന്ന അറിവുകൾ എല്ലാവർക്കും ഉപയോഗിക്കാനും പഠിക്കാനും മെച്ചപ്പെടുത്താനും കഴിയണമെന്ന് എന്ന് ഞാൻ തിരിച്ചറിയുന്നു. എല്ലാത്തരം വിജ്ഞാനത്തിന്റെയും സ്വാതന്ത്ര്യത്തിനായി നിലകൊള്ളുമെന്നും പ്രവർത്തിക്കുമെന്നും ഞങ്ങൾ കൂട്ടായി പ്രതിജ്ഞ ചെയ്യുന്നു.

അധ്യാപകരും രക്ഷിതാക്കളും ഞങ്ങൾക്ക് നൽകുന്ന എല്ലാ അറിവും, തുറന്ന മനസ്സോടെ സ്വീകരിക്കാനും അത് മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാനും ഞങ്ങൾ തയ്യാറാണ്. സൈബർ ലോകത്തിലെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരാകാനും, സൈബർ സുരക്ഷയെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചുമുള്ള അറിവുകൾ നേടാനും, സാങ്കേതികവിദ്യയെ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാനും ഞങ്ങൾ പ്രതിജ്ഞയെടുക്കുന്നു .പ്രതിജ്ഞ പ്രതിജ്ഞ പ്രതിജ്ഞ "

ഡിജിറ്റൽ പോസ്റ്റർ നിർമാണം

സോഫ്റ്റവെയ‌‌‌ർ ഫ്രീഡം ഫെസ്റ്റ് 2025 ഡിജിറ്റൽ പോസ്റ്റർ നിർമാണം

കുട്ടികൾ സോഫ്റ്റവെയ‌‌‌ർ ഫ്രീഡം ഫെസ്റ്റ് 2025 ഡിജിറ്റൽ പോസ്റ്റർ നിർമാണം ചെയ്തു.

സോഫ്റ്റവെയ‌‌‌ർ ഇൻസ്റ്റലേഷൻ

സോഫ്റ്റ്‌വെയർ ഫ്രീഡം ഫസ്റ്റ് നോട് അനുബന്ധിച്ച് സോഫ്റ്റ്‌വെയർ ഇൻസുലേഷൻ കളമശ്ശേരി നഗരസഭയിലും ആലുവ വിദ്യാഭ്യസ ഉപജില്ലയുടെ കീഴിലുളള തൃക്കാക്കര ഗവൺമെന്റ് എൽ പി സ്കൂളിൽ നടത്തുവാൻ തീരുമാനിക്കുകയും 26-09-2025 ന് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ലീല ടീച്ചറിന്റെ അനുവാദത്തോടെ കമ്പ്യൂട്ടർ ലാബിൽ പ്രവേശിക്കുകയും ചെയ്തു.

സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷന്റെ ഉദ്ഘാടനം ഗവൺമെൻറ് വിഎച്ച്എസ് സ്കൂളിന്റെ ഹെഡ്മാസ്റ്റർ മനോജ് സാർ നിർവഹിച്ചു.സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതെങ്ങനെയെന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ എൽ പി  സ്കൂളിലെ ലാപ്ടോപ്പുകളിൽ 22.04.5 വേർഷൻ ഉബണ്ടു ഇൻസ്റ്റാൾ ചെയ്തു നൽകുകയും, കമ്പ്യൂട്ടർ ലാബ് ഭംഗിയായി സജ്ജീകരിക്കുകയും ചെയ്തു.

ഐ ടി കോർണർ - എക്സിബിഷൻ