ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് കൈതാരം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്



പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞു കൊണ്ട് കുട്ടികളുടെ ഒരു കൂട്ടായ്മായാണ് പരിസ്ഥിതി ക്ലബ് .വൃക്ഷ തൈകൾ,ഔഷധതൈകൾ എന്നിവ നടുന്നതോടൊപ്പം സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് ഫ്രീ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു

കൈതാരം GVHSS ലെ പരിസ്ഥിതി പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു .ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധുച്ചു SPC ,JRC കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന റാലി നടന്നു.FOREST DEPARTMENT ൽ നിന്ന് ലഭിച്ച വൃക്ഷത്തൈകൾ കുട്ടികൾക്ക്  .വിതരണം ചെയ്തു .സ്‌കൂൾ ക്യാമ്പസിൽ കുറെ വൃക്ഷത്തൈകൾ നട്ടു .സ്‌കൂൾ ക്യാമ്പസ്സ് പ്ലാസ്റ്റിക് രഹിതമാക്കാൻ കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്.സംസ്ഥാന സർക്കാരിന്റെ ഹരിതവിദ്യാലയം പരിപാടിയിൽ കൈതാരം സ്കൂളിന് പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു .

ഹരിതം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഓഗസ്റ്റ് മാസം മുതൽ സ്കൂൾ ക്യാമ്പസിൽ പച്ചക്കറി കൃഷി ചെയ്തു വരുന്നു .ആവശ്യമായ വിത്തുകൾ കൃഷിഭവനിൽ നിന്നും ലഭിക്കാറുണ്ട് .ഓരോ പാക്കറ്റ് വിത്ത് കുട്ടികൾക്ക് വീട്ടിൽ കൃഷി ചെയ്യാനായി കൊടുത്തുവിടുകയൂം ചെയ്തു .സ്കൂൾ ക്യാമ്പസിൽ ചീര ,വെണ്ട ,നിത്യവഴുതന ,പയർ,കോവൽ ,വഴുതന എന്നിവ കൃഷി ചെയ്തു .ഒഴിവുസമയങ്ങളിൽ നനയ്ക്കുകയും കള പറിക്കുകയും ചെയ്യുന്നു .ഒരുവിധം നല്ല വിളയാണ് കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ചത് .