Schoolwiki സംരംഭത്തിൽ നിന്ന്
ടൂറിസം ക്ലബ്ബ്
വിദ്യാർഥി പ്രതിനിധികളും ഉൾപ്പെട്ട ഒരു ക്ലബ്ബാണ് ടൂറിസം ക്ലബ്. സ്കൂളിലെ പഠനയാത്രകൾ ആസൂത്രണം ചെയ്യുന്നത് ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. എല്ലാവർഷവും ഒന്ന് മുതൽ പത്തു വരെ ക്‌ളാസ്സിലെ കുട്ടികൾക്കായി പഠന യാത്രകൾ സംഘടിപ്പിക്കുന്നു. വിജ്ഞാനവും വിനോദവും സമന്വയിപ്പിക്കുന്ന യാത്രകളാണ് ആസൂത്രണം ചെയ്യുന്നത്. അധ്യാപക വിദ്യാർഥി ബന്ധവും കുട്ടികളുടെ സഹകരണ മനോഭാവവും ഇതിലൂടെ ഊട്ടിയുറപ്പിക്കുന്ന.
ഏല്ലാ ക്ലാസ് അധ്യാപകരും അംഗങ്ങൾ ആയ ടൂറിസം ക്ലമ്പ് നമ്മുടെ വിദ്യാലയത്തിൽ സജീവമാണ്. കുട്ടികളുടെ പഠനയാത്രയും, വിനോദയാത്രയും, അധ്യപകരുടെ വിനോദയാത്രകളും ക്ലബിന്റെ നേത്രത്തിൽ ആണ് നടത്തുന്നത് . അപകടരഹിതവും എന്നാൽ കുട്ടികൾക്ക് അറിവ് സമ്പാദനത്തിനും ഉതകുന്ന യാത്ര പരിപാടികൾ ക്ലബിനെ നേത്രത്വത്തിൽ നടത്തപ്പെടുന്നു.
ഹൈസ്കൂൾ കുട്ടികൾക്കായി ഊട്ടി യാത്രയാണ് നടത്തിയത്. ചായ പ്പൊടി നിർമ്മാണ കമ്പനി സന്ദർശനം, പുഷ്പോദ്യാന സന്ദർശനം എന്നിവ കുട്ടികൾക്ക് സന്തോഷകരവും അറിവ് പകരുന്നതുമായിരുന്നു. UP,LP കുട്ടികൾക്കായി ' മെട്രോ യാത്ര ,മിൽമാ പ്രൊഡക്ഷൻ യൂണിറ്റ് സന്ദർശനം ‘ ഹിൽ പാലസ് യാത്ര ചിൽഡ്രൻസ് പാർക്ക് സന്ദർശനം ,മെട്രോ യാത്ര ,എന്നിവ ക്ലബിന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ടു.
spcകുട്ടികൾക്ക് വേണ്ടി ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റ് മേൽനോട്ടത്തിൽ സുവർണ്ണോ ഉദ്യാനം, ഔഷധ തോട്ട സന്ദർശനം എയർപ്പോർട്ട് സന്ദർശ്നം എന്നിവ നടത്തി, അധ്യാപകർക്ക് വേണ്ടി മൂന്നാർ സന്ദർശനവും ക്ലബിന്റെ നേത്രത്വത്തിൽ നടപ്പിലാക്കി
|
|