ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ ദിനങ്ങൾ
ലോക്ക് ഡൗൺ ദിനങ്ങൾ
എൻ്റെ ലോക്ക് ഡൗൺ ദിവസങ്ങൾ വളരെ വിരസമായിരുന്നു എന്നാൽ വൈകുന്നേരം ഞാൻ അപ്പായിയോടും അമ്മയോടും ഒപ്പം ബാഡ്മിൻറൻ കളിക്കാൻ തുടങ്ങിയ എനിക്ക് വളരെ സന്തോഷം തോന്നി.പിന്നെയാണ് എനിക്ക് വരയ്ക്കാൻ മോഹം തോന്നിയത്. വരച്ചപ്പോൾ മനസ്സിൽ മാറ്റൊരു ആശയം തോന്നിയത് .വരച്ച ചിത്രങ്ങൾ ചുമരിൽ ഒട്ടിക്കുക' അങ്ങനെ ഞാ.ൻ ഒട്ടിക്കാൻ തുടങ്ങി .ഒരു ചുവരിൽ നിറയെ ചിത്രങ്ങളായി .പിന്നെ കുറച്ച് നേരം കമ്പ്യുട്ടറിൽ ഗെയിം കളിക്കും .പിന്നെ ഡെജസ്റ്റ് വായിച്ചമ്പോഴാണ് ഉറുമ്പു നിരീക്ഷണം എന്ന ഹോബിയെ പറ്റി കേട്ടത് എനിക്ക് ഒന്ന് പരിക്ഷിച്ച ലോ ഞാൻ ആദ്യം മതിലിൽ ദ്വാരം ഉണ്ടാക്കി അതിൽ താമസിക്കുന്ന ഉറുമ്പുകളെ നിരീക്ഷിച്ചു.ആ ഉമ്പുകൾക്ക് പുട്ടിൻ്റെ ഒരു ചെറിയ കഷ്ണം കൊടുത്തു അവർ അത് കഴിച്ചില്ല. എനിക്ക് സങ്കടം വന്നു പിന്നെ ഞാൻ നിരിക്ഷിച്ചത് ഇലകളിൽ കൂടുണ്ടാക്കുന്ന ഉരുമ്പുകളെയാണ് എന്തു രസമാണ് അവരുടെ കുടുക്കാണാൻ അപ്പോഴാണ് എൻ്റെ കാലിൽ ഉറുമ്പുകടിച്ചത് ഞാൻ നോക്കി മണ്ണിലും ഉറുമ്പിൻ കൂടുണ്ട് കുറെ നേരം അവയെ നിരീക്ഷിച്ചു. എത്ര ചിട്ടയോടെയാണ് അവർ നിരനിരയായി പോകുന്നത് സ്കൂളിലെ അസംബ്ലി ഓർമ വന്നു ഉറുമ്പിൻ കൂട്ടിൽ റാണിയും ജോലിക്കാരും പടയാളികളും ഉണ്ടെന്ന് പുതിയ അറിവായിരുന്നു.പിന്നെ ഞാൻ നാല് തരി പഞ്ചാ സാര കൊടുത്തു ഉറുമ്പുകൾ അത് കഴിക്കുന്നതിന് പകരം അവർ കൂട്ടിൽ കൊണ്ടുപോയി ഞങ്ങളുടെ വീട്ടിൽ മീൻ വളർത്തുന്നുണ്ട് അതിൽ ധാരാളം ചെറിയ ഒച്ചുകളുണ്ട് ഒരു ദിവസം ഞാൻ നോക്കമ്പോൾ ഒച്ചിൻ്റെ തോടു മാത്രമായി കൂട്ടിൽ കൊണ്ടു പോകുന്നു ഈ കാര്യം അപ്പായിയോട് പറഞ്ഞ പ്പോൾ കൂട്ടിൽ എന്തെങ്കിലും ക്രമീകരണത്തിനാകും എന്ന് അടുത്ത ദിവസം ഞാൻ ചപ്പാത്തി കഷ്ണങ്ങൾ കൊടുത്തു നോക്കി അത് അവർ കഴിച്ചു എനിക്ക് അദ്ഭുതം തോന്നി അപ്പോ ഞാൻ മനുഷ്യനും ഉറുമ്പുകളെയും തമ്മിൽ താരതമ്യപ്പെടുത്തി നോക്കി 'ഞാൻ എല്ലാ ദിവസം തിറ്റക്കൊത്തിട്ടു ഒരു ദിവസം ക്കാടുക്കാതിരുന്നാൽ അവർ അടിയുണ്ടാകില്ല എന്നാൽ മനുഷ്യൻ അടിയുണ്ടാക്കും. സർബത്തിലെ പഞ്ചസാര 'നന്നായി കലങ്ങിയില്ല ആ പഞ്ചസാര ഉറുമ്പുകൾക്കു കൊടുത്തു.ഉച്ചയ്ക്ക് കൊടുത്ത പഞ്ചസാര വൈകുന്നേരമാണ് തീർന്നത്. .ഈ ലോക്ക് ഡൗൺ കാലത്ത് ഉറുമ്പു നിരിക്ഷണത്തിലൂടെ എൻ്റെ മനസിൽ തങ്ങിയ കാര്യങ്ങൾ ....................അച്ചടക്കം ,കഠിനധ്വാനം, സഹകരണം . അച്ചടക്കത്തോടെ വീടുകളിരുന്ന് കോറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുക....... കൃഷി പരിസര ശുചികരണം വ്യക്തി ശുചിത്വം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് അധ്വാനത്തിൻ്റെ മഹത്വം മനസിലാക്കി......... സഹായം ആവശ്യമുള്ള സഹജീവികളെ സഹായിച്ച്...... അടച്ചുപൂട്ടൽ കാലം അർത്ഥപൂർണ്ണമാക്കുക
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കൻ പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം