ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/പ്രവർത്തനങ്ങൾ
(ഗവ. വി എച്ച് എസ് എസ് കളമശ്ശേരി/പ്രവർത്തനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2022-23 വരെ | 2023-24 | 2024-25 |
- കോവിഡാനന്തര ക്ലാസ്സുകളിലെ വിരസതകൾ മാറ്റി പുതിയൊരുണർവേകാൻ അതിജീവനക്ലാസുകൾ കൗൺസിലിങ് ടീച്ചറുടെയും മറ്റു ക്ലാസാധ്യാപകരുടെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി.
- വർധിച്ചു വരുന്ന ഇന്നത്തെ തലമുറയുടെ മൊബൈൽ ഫോൺ ഉപയോഗം, അതിന്റെ ദുഷ്യ വശങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള സത്യമേവജയതെ എന്ന ക്ലാസ്സ് കുട്ടികൾക്ക് അദ്ധ്യാപകർ നടത്തുകയുണ്ടായി.
- ഓൺലൈൻ കലോത്സവം അരങ്ങ് 2021 2022 .പട്ടണം ഷാ മേക്കപ്പ് ആർട്ടിസ്റ്റ് ദേശീയ അവാർഡ് ജേതാവ് കലോത്സവം ഉദ്ഘാടനം ചെയ്തു തുടർന്ന് ഓണം ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
- എൽപി യുപി ഹൈസ്കൂൾ സെക്ഷനിൽ മക്കൾക്കൊപ്പം പ്രോഗ്രാം കേരള ശാസ്ത്രസാഹിത്യ പരിഷിത്ത്..
- ഡിജിറ്റൽ ലൈബ്രറി - ഓൺലൈൻ ക്ലാസ്സിൽ കുട്ടികൾക്ക് പങ്കെടുക്കുന്നതിന് വേണ്ടി ടാബുകൾ വിതരണം ചെയ്തു.
- ശാസ്ത്രരംഗം-വിവിധ പ്രോഗ്രാമുകൾ ഓൺലൈനായി നടത്തി
- കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം നടത്തി.
- ശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തുകയും എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് ഒന്ന് രണ്ട് സ്ഥാനക്കാരെ ബി ആർ സി ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.
- അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് മാത്രമായി വനിതാവികസന വകുപ്പിൻറെ നേതൃത്വത്തിൽ Menstrual hygiene awareness, Life skill development ,Social Awareness,Diet plan and nutrition എന്നീ ക്ലാസ്സുകൾ ഓൺലൈനായി നടത്തി.
- BEE NATIONAL LEVEL PAINTING COMPETITION 2O21 -- പങ്കെടുത്തു
- വിജ്ഞാനോത്സവം ------ വിജ്ഞാനോത്സവത്തിൽ സ്കൂൾതലത്തിൽ നിന്ന് എല്ലാ പ്രവർത്തനങ്ങളും ചെയ്ത10 കുട്ടികളെ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കുകയും വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
- വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി 2017 മാർച്ച് 10 ന് സ്കൂൾ കുട്ടിക്കൂട്ടം ആരംഭിച്ചു.
- ക്രിസ്മസ് ആഘോഷം - കോവിഡ മാനദണ്ഡങ്ങളനുസരിച്ച് കുട്ടികൾക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു. കേക്ക് മുറിച്ചു
- സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു.
- സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എയ്ഡ്സ് ഡേ ആചരിച്ചു.
- ആസാദി കാ അമൃത മഹോത്സവത്തിന് ഭാഗമായി പോസ്റ്റൽ കാർഡ് എഴുതുകയും, ജനഗണമന ആലപിക്കുകയും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്തു.
- സ്വയം പ്രതിരോധ പരിശീലന പരിപാടി -ആലുവ B R C യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 2021-2022 വർഷത്തെ സ്വയം പ്രതിരോധ പരിശീലന പരിപാടി യുടെ ഉദ്ഘാടനം 02-03-2022 ന് 10AM ന് നടന്നു. ഈ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ശ്രീ ഷമീർ ( S M C ചെയർമാൻ ) ആയിരുന്നു. ബഹു: PTA പ്രസിഡന്റ് ശ്രീ ജബ്ബാർ പുത്തൻവീട് ചടങ്ങ് ഔപചാരികമായി ഉദ്ഘടനം ചെയ്തു.
- റോഷ്നി പദ്ധതി ---എറണാകുളം ജില്ലയിലെ അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതിക്കും അവർക്ക് പഠിക്കുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനും ഭാഷാ പരിമിതി അവരുടെ പഠനത്തെ ദോഷകരമായി ബാധിക്കാതെ ഇരിക്കുന്നതിനും അങ്ങനെ വിദ്യാലയങ്ങളിൽ നിന്നും അവരുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുന്നതിനും എറണാകുളം ജില്ലയിലെ പ്രാഥമിക വിദ്യാലയങ്ങളിൽ 2017 മുതൽ വിജയകരമായി ജില്ലാ ഭരണകൂടം പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള S C E R T, D I E T എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന ബഹു ഭാഷാ പഠന പിന്തുണ പദ്ധതിയാണ് രോഷ്നി. ബിനാനിപുരം ഗവൺമെന്റ് ഹൈസ്കൂളിൽ ശ്രീമതി ജയശ്രീ കുളക്കുന്നതിന്റെ നേതൃത്വത്തിലുള്ള ഗവേഷണ ടീം നടപ്പാക്കിയ ബഹുഭാഷാ രീതി ശാസ്ത്രമാണ് ഇതിൽ ഉപയോഗപ്പെടുത്തുന്നത്. 2019-20 അക്കാദമിക വർഷം മുതലാണ് G v h s s കളമശേരി പദ്ധതി യുടെ ഭാഗം ആവുന്നത്.
- 2022_ 23 ജില്ലാതല സ്കൂൾ പ്രവേശനോത്സവം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണീ അലക്സാണ്ടർ കൗൺസിലർ അൻവർ കുടിലിൻ പ്രോഗ്രാം കൺവീനർ രഞ്ജിത്ത് മാത്യു തുടങ്ങിയവർ സംസാരിച്ചു .ആലുവ വിദ്യാഭ്യാസ ജില്ല വിദ്യാഭ്യാസ ഓഫീസർ സി സി കൃഷ്ണകുമാർ ഡയറ്റ് പ്രിൻസിപ്പൽ ജി എസ് ടി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ ഡാൽമിയ തങ്കപ്പൻ കൈറ്റ് ജില്ലാ കോർഡിനേറ്റർ സ്വപ്ന ജെ നായർ തുടങ്ങിയവർ പങ്കെടുത്തു.
- 2022_2023 വായന മധുരം
എളമക്കര ഭാസ്കർ റാവു സ്മാരക സമിതിയും കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെയും ആഭിമുഖ്യത്തിൽ ഗവൺമെൻറ് ഹൈസ്കൂളിൽ വായന മധുരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സൗജന്യമായി പുസ്തകങ്ങൾ നൽകി, സ്കൂൾ ലൈബ്രറി യിലേക്കുള്ള പുസ്തകവും സ്കൂളിന് സമർപ്പിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ മോഹനചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവ നിർവാഹക സമിതി അംഗം ശ്രീകല എം. എസ് പുസ്തക സമർപ്പണം നിർവഹിച്ചു.
- 2022-2023 കളമശ്ശേരി സ്കൂളിന് ചരിത്ര വിജയം സ്കൂൾ നാഷണൽ ഗെയിംസിൽ ഗീവർഗീസിന് 2 വെങ്കലവും, 2 വെള്ളിമെഡലും 4x100 റിലേയിൽ സ്വർണ്ണ മെഡലും.
- ലഹരി വിരുദ്ധ ക്യാംപെയ്തുമായി ബനപ്പെട്ട് കളമശ്ശേരി പൊലീസ് നടത്തിയ പെനാൽട്ടി ഷൂട്ടൗട്ടിൽ രണ്ടാം സ്ഥാനം.
- 2022-23 അദ്ധ്യയന വർഷത്തെ സ്കൂൾ കലാമേള ഒക്ടോബർ 11,12 തീയതികളിൽ നടത്തി. സിനിമാരംഗത്തെയും രാഷ്ട്രീയ -സാമൂഹിക രംഗത്തെയും പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കാളികളായി. കുട്ടികളിൽ കലാപരമായുള്ള കഴിവുകൾ വളർത്താനും മറ്റുള്ളവരിൽ ആസ്വാദനശേഷി ഉണർത്തുവാനും ഇതുകൊണ്ട് സാധിച്ചു. എൽ.പി. യുപി, എച്ച് .എസ്, എച്ച് .എസ്.എസ് വി.എച്ച്.എസ്.ഇ എന്നീ വിഭാഗങ്ങളിലെ ഭൂരിഭാഗം കുട്ടികളും പരിപാടിയിൽ പങ്കാളികളായി. എല്ലാ മത്സരയിനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനത്ത് എത്തിയ കുട്ടികളെ ഉപജില്ലാ മത്സരങ്ങൾക്കായി തിരഞ്ഞെടുത്തു.
- ഒക്ടോബർ 20 വ്യാഴാഴ്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെ പ്രവർത്തിക്കുവാനും ലഹരി ഉപയോഗിക്കാതിരിക്കാനും അത്തരം കൂട്ടുകെട്ടുകൾ ഉപേക്ഷിക്കാനും ലഹരിയുടെ വാഹകരാകാതിരിക്കാനും ഉതകുന്ന പ്രത്യേക പ്രഭാഷണങ്ങൾ അസംബ്ലിയിൽ ഉണ്ടായിരുന്നു.
- B N I സെന്റർ ബിസിനസ് വോയ്സിന്റെ ആഭിമുഖ്യത്തിൽ ഫ്യൂച്ചർ ലീഡേഴ്സ് വർക്ക് 2022-23 എന്ന ഒരു ക്ലാസ് 9,10 ക്ലാസുകളിലെ കുട്ടികൾക്കായി നടത്തി. പത്താംതരത്തിന് ശേഷം തങ്ങളുടെ ഉപരിപഠനത്തിനായി എന്ത് പഠിക്കണം, എവിടെ പഠിക്കണം, അതിന്റെ സാധ്യത എന്ത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉചിതമായ വഴി വഴികാട്ടുകയാണ് ഈ പരിപാടിയിലൂടെ B N I CENTER പ്രവർത്തകർ ചെയ്തത്.
- ഒക്ടോബർ 21,22,23 തീയതികളിൽ ഉപജില്ലാ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവർത്തിപരിചയമേള ആലുവയിൽ വെച്ച് നടത്തപ്പെട്ടു യുപി,എച്ച്എസ്, എച്ച്എസ്എസ് തലത്തിൽ എഴുപതോളം കുട്ടികൾ മത്സരിക്കുകയും, മികച്ച ഗ്രേഡുകൾ വ്യക്തിഗതമായും വിദ്യാലയപരമായും നേടുകയും ചെയ്തു.
- ഒക്ടോബർ 27 അക്ഷരമുറ്റം ക്വിസ് നടത്തി. UP, HS വിഭാഗത്തിൽ നിന്നും 35ഓളം കുട്ടികൾ പങ്കെടുത്തു. ഓരോ വിഭാഗത്തിൽ നിന്നും നാലുപേർ വീതം വിജയികളായി. സമകാലീന ജീവിതത്തിൽ വായനയ്ക്ക് ഉണ്ടായ ഇടിവ് ഈ ഒരു പ്രശ്നോത്തരിയിലൂടെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും സാധിച്ചു.
- L S S പരീക്ഷയിൽ വിജയിച്ച് അഞ്ചാം തരത്തിലെ ആത്മജ് ബിജു, സിദ്ധാർഥ് കെ എം എന്നിവർ സ്കോളർഷിപ്പിന് അർഹരായി.
- നവംബർ 1 മലയാളക്കര ഔദ്യോഗികമായി രൂപം കൊണ്ട ദിനം 2022 -23 അധ്യയന വർഷത്തെ മലയാളദിനാഘോഷവും മലയാളവാരാചരണവും 2022 നവംബർ ഒന്നു മുതൽ ഏഴ് വരെ നടത്തുകയുണ്ടായി. അന്നേദിവസം രാവിലെ 9 30ന് സ്കൂൾ അങ്കണത്തിൽ വിപുലമായ അസംബ്ലി സംഘടിപ്പിച്ചു. പതിവുപോലെ പ്രാർത്ഥന, പ്രതിജ്ഞ, വാർത്തകൾ, ചിന്താവിഷയം എന്നിവയ്ക്ക് ശേഷം, വിദ്യാലയങ്ങളിൽ മലയാള ദിനത്തിൽ ചേരുന്ന അസംബ്ലിയിൽ ചൊല്ലേണ്ടുന്ന മാതൃഭാഷാ പ്രതിജ്ഞ എടുത്തു. സ്കൂളിലെ ഒന്നു മുതൽ വിഎച്ച്എസ്ഇ വരെയുള്ള എല്ലാ വിദ്യാർത്ഥികളും ഈ അസംബ്ലിയിൽ പങ്കെടുത്തു. അന്നേദിവസം ലഹരിക്കെതിരായ സന്ദേശവുമായി സ്കൂളിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ച് കളമശ്ശേരി നഗരത്തിൽ മനുഷ്യചങ്ങലയും റാലിയും സംഘടിപ്പിച്ചു.
- കളമശ്ശേരി ഗവ. വിഎച്ച്എസ്എസ്
- വിദ്യാർത്ഥികൾക്കായി നടത്തിയ സൈബർ അവബോധന ക്ലാസിൽ പ്രധാനമായും പ്രതിപാദിച്ച വിഷയങ്ങൾ. സൈബർ യുഗത്തിലെ അതിൻറെ ആരോഗ്യപരമായ ഉപയോഗം.*സൈബർ പൗരത്വം ഉത്തരവാദിത്വങ്ങൾ. *സൈബർ ബന്ധങ്ങൾ :സുരക്ഷിതമായ പ്രതിപക്ഷ ബഹുമാനാർഹമായ ഉപയോഗം .*സൈബർ വ്യക്തിത്വം :സന്തുലിതവും ആരോഗ്യപരവുമായ വ്യക്തിത്വം നിലനിർത്തേണ്ട ആവശ്യകത. സൈബർ നിയമങ്ങൾ : അവശ്യം ബോധ്യമാകേണ്ട നിയമങ്ങൾ
- ഫെബ്രുവരി 20,2023ൽ ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ബിജു പി. ഉദ്ഘാടനം ചെയ്തു.സ്റ്റുഡൻസ് കൺവീനറായി ആഗ്നസ് തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികൾക്ക് കൗമാരപ്രായത്തിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ് കൊടുത്തു. ടീൻസ് ക്ലബ് അംഗങ്ങൾ ചെറിയ ക്ലാസിലെ കുട്ടികൾക്ക് വ്യക്തി ശുചിത്വം മായി ബന്ധപ്പെട്ട ക്ലാസെടുത്തു..
- 2023- 24 പ്രവേശനോത്സവം കളമശ്ശേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. അധ്യക്ഷനായി ശ്രീ അൻവർ കെ വാർഡ് കൗൺസിലർ പങ്കെടുത്തു. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ലൈവ് പ്രോഗ്രാം കുട്ടികളെ കാണിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. കുട്ടികൾക്ക് ബാഗുകൾ സമ്മാനിച്ചു.
- എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് സമ്മാനിച്ചു. എസ് .എസ് .എൽ .സി പരീക്ഷയിൽ 100% വിജയം കൈവരിച്ചു.
- വായന മരിച്ചു കൊണ്ടിരിക്കുന്നു എന്ന് അധ്യാപകരും മാതാപിതാക്കളും ഒരുപോലെ പരാതി പറയുന്ന കാലത്താണ് സ്കൂൾ തുറന്നെത്തിയതിൻ്റെ ആവേശം അല്പം പോലും ചോരാതെ കുട്ടികൾ ഈ വർഷത്തെ വായനദിനത്തെയും വരവേറ്റത്... ജൂൺ 19 മുതൽ ജൂൺ 23 വരെ നീണ്ടു നിന്ന വായന വാരാചരണത്തിൽ വിവിധങ്ങളായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. വായന ദിനത്തിലെ കുട്ടികളുടെ അസംബ്ലി ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കപ്പെട്ടു. അസംബ്ലിയിൽ വായന ദിനത്തിൻ്റെ പ്രാധാന്യം കുട്ടികൾ വായിച്ച് അവതരിപ്പിച്ചു. യുപി വിഭാഗം കുട്ടികളുടെ കഥ പറച്ചിലും പുസ്തകാസ്വാദനവും അസംബ്ലിയെ വ്യത്യസ്തമാക്കി. ബെന്യാമിൻ്റെ ആടുജീവിതം എന്ന നോവലിൻ്റെയും ബഷീറിൻ്റെ ബാല്യകാലസഖി എന്ന നോവലിൻ്റെയും വായനാനുഭവം കുട്ടികളുടെ ശ്രദ്ധ പിടിച്ചിരുത്തി. കഥ,കവിത, നോവൽ എന്നീ സാഹിത്യ വിഭാഗങ്ങൾ കൂടാതെ വൈജ്ഞാനിക പുസ്തകങ്ങളും വായനയിൽ ഉൾപ്പെടുത്തണമെന്ന സന്ദേശം കൂടി പകരുന്നതായിരുന്നു വളരുന്ന കേരളം മാറുന്ന മലയാളം എന്ന പുസ്തകത്തിൻ്റെ വായന. എൽ പി വിഭാഗം കുട്ടികളുടെ സാന്നിധ്യവും വായനാദിനത്തെ സവിശേഷമാക്കി. കവിത ചൊല്ലിയും പാട്ട് പാടിയും ആണ് നാലാം തരത്തിലെ കുട്ടികൾ വായന ദിനത്തെ ആഘോഷിച്ചത്. പുസ്തകങ്ങളോടുള്ള കുട്ടികളുടെ അഭിരുചി വളർത്തുന്നതിനായി മുൻകൂട്ടി നിർദ്ദേശിച്ച പ്രകാരം കുട്ടികൾ വരച്ചു വന്ന പുസ്തകങ്ങളുടെ മുഖചിത്ര(കവർ പേജ്)വും അതോടൊപ്പം വായന ദിന സന്ദേശം ഉൾപ്പെടുത്തിയ പോസ്റ്ററുകളും സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുകയും ചെയ്തു. പതിവ് പോലെ കുഞ്ഞുണ്ണി മാഷിൻ്റെ ചിത്രവും വരികളും ആ കൂട്ടത്തിൽ മികച്ചു നിന്നു. മലയാളത്തിനൊപ്പം ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾക്കും പ്രാധാന്യം നൽകാൻ ഈ വായന ദിനത്തിൽ കുട്ടികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വായന ദിനത്തോട് അനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ജൂൺ 21 ന് നടത്തിയ ക്വിസ് മത്സരത്തിൽ എട്ടാം തരത്തിലെ അനുശ്രീ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വായിക്കുക…. ചിന്തിക്കാനും ചിന്തിപ്പിക്കാനുമായി വായിക്കുക.... വായനകൊണ്ട് ഒരു ലോകം തന്നെ മാറ്റിമറിക്കാം.... എന്ന് കുട്ടികളോട് വിളിച്ചു പറഞ്ഞു കൊണ്ട് ഓരോ അധ്യാപകരും വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്നു.
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ Financial Literacy Online quiz ൽ ഉപ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 4000 രൂപയുടെ ക്യാഷ് പ്രൈസ് അഞ്ജന ആഗ്നസ് എന്നീ കുട്ടികൾ കരസ്ഥമാക്കി.