ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-2026
2025 26 വർഷത്തെ പ്രവേശനോത്സവം കളമശ്ശേരി നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു .അൻവർ കെ അധ്യക്ഷനായി . ബിജു പി ഇ എച്ച് എസ് എസ് പ്രിൻസിപ്പൽ റിയാസ് താഹിർ വി എച്ച് എസ് സി പ്രിൻസിപ്പൽ മാത്യു പിടിഎ പ്രസിഡണ്ട് ജബ്ബാർ പുത്തൻവീട്ടിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .അക്ഷരദീപം തെളിയിക്കുകയും, എസ് എസ് എൽ സി ,എൽ എസ് എസ് ,യു എസ് എസ് വിജയികൾക്കും നീ,ന്തൽ താരങ്ങൾക്കും അവാർഡുകൾ സമ്മാനിച്ചു .പുതിയ കുട്ടികൾക്ക് ബാഗുകൾ, നോട്ടുബുക്കുകൾ വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു . പ്രവേശനോത്സവം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ കുട്ടികളെ കാണിക്കുകയും ചെയ്തു.പുതിയ കുട്ടികളെ പൂക്കൾ നൽകി വരവേൽക്കുകയും എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു.
-
-
25084 Pravesanothsavam
-
25084 Pravesanothsavam 2025-26
25084 Pravesanothsavam2025_26
ജൂൺ5 ലോക പരിസ്ഥിതിദിന
ജൂൺ5 ലോക പരിസ്ഥിതിദിന ത്തോടനുബന്ധിച്ച് കളമശേരി ഗവൺമെൻറ് ഹൈസ്കൂളിൽ രാവിലെ 9.30 ക്കു സ്പെഷൽ അസംബ്ലി നടത്തി. അസംബ്ലിയിൽ വച്ച് കളമശേരിയിൽ പ്രവർത്തിക്കുന്ന ചാക്കോളാസ് പവലിയിൻ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു.HM ബിജു സർ നേതൃത്വം വഹിച്ച അസംബ്ലിയിൽ മരങ്ങൾ മുറിക്കുന്നതിനെതിരെ ഉള്ള ആശയം ഉൾപ്പെടുത്തി UP വിഭാഗം കുട്ടികൾ നടത്തിയ സ്കിറ്റ് ആകർഷണീയമാക്കി.5-ാം ക്ലാസിലെ ഡോണ നായരുടെ പരിസ്ഥിതി ദിനപ്രസംഗവും മികവാർന്നതായിരുന്നു .മറ്റു കുട്ടികൾ ഗ്രൂപ്പായി പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഹിന്ദി ഗാനവും 8ലെ സിദ്ധാർത്തിന്റെ പ്രസംഗവും ഉണ്ടായി. കൂടാതെ LP,UP,HSതലത്തിൽ ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം തുടങ്ങിയവയും നടത്തി. പരിസ്ഥിതി ദിന പ്രതിജ്ഞ 10-ാം ക്ലാസിലെ അനുശ്രീ കുട്ടികൾക്ക് ചൊല്ലി കൊടുത്തു.HS വിഭാഗക്കാർക്ക് മാത്രമായി കൊച്ചിൻ യൂണിവേഴ്സിറ്റി യിലെ പോളിമർ കെമിസ്ട്രി വിഭാഗം നേതൃത്വം വഹിച്ച് പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ച് ബോധവൽക്കരണക്ലാസും ഉണ്ടായി.
-
25084-enviornment day 2025
-
25084-enviornment day-2
വായനാദിനം 2025 - 26
വായന ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. വായനയുടെ പ്രാധാന്യം കുട്ടികൾ തിരിച്ചറിയുന്നതിന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരും കുട്ടികളും വായനദിന പ്രതിജ്ഞയെടുത്തു. വായന മാസാചരണത്തിന്റെ ഭാഗമായി സ്കൂൾ ഓഫീസിന് മുന്നിലായി ഒരു പുസ്തകത്തൊട്ടിൽ സ്ഥാപിക്കുകയും അധ്യാപകരും കുട്ടികളും അതിൽ പുസ്തകങ്ങൾ നിക്ഷേപിക്കുകയും ചെയ്തു.
വായനാദിന പരിപാടികൾ
* പുസ്തക തൊട്ടിൽ സ്ഥാപിക്കൽ
* വായനാദിന പ്രസംഗം
* പുസ്തക പരിചയം
* കഥപറച്ചിൽ
* കവിത അവതരണം
* പോസ്റ്റർ നിർമ്മാണം
* പുസ്തക ശേഖരണം
* ക്വിസ്
-
25084-Reading day pusthaka tottil ബഷീർ ദിനം 2025-26
ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ബഷീർ ദിനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിന് വിവിധ പരിപാടികൾ നടത്തി. ബഷീർ ദിന ചിന്ത, പ്രഭാഷണം എന്നിവ നടന്നു. തുടർന്ന് LP UP HS വിഭാഗങ്ങളിലെ വിദ്യാർഥികൾ സംഘടിപ്പിച്ച ബഷീർ കൃതികളുടെ നാടകാവിഷ്കാരം അരങ്ങേറി. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ബഷീർദിന എക്സിബിഷൻ കുട്ടികൾക്ക് പുതിയ അനുഭവമായി. HS വിഭാഗത്തിൽ നടത്തിയ ബഷീർ ദിന ക്വിസിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.
ബഷീർദിന പരിപാടികൾ
* സ്പെഷ്യൽ അസംബ്ലി
* ബഷീർ ദിന ചിന്ത
* പ്രഭാഷണം
* ബഷീർ ദിന ഗാനം
* ബഷീർ കൃതികളുടെ നാടകാവിഷ്കാരം
* എക്സിബിഷൻ
* ക്വിസ്
-
-
-
25084-Basheerday
-
Career Guidence Class കൗമാര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂലൈ 18 സ്കൂൾ ലാബിൽ പത്താം ക്ലാസിലെ കുട്ടികൾക്കായി പത്താം ക്ലാസിനു ശേഷമുള്ള ഉപരിപഠനത്തെക്കുറിച്ച് ജോലി സാധ്യതകളെക്കുറിച്ച് തൃപ്പൂണിത്തറയിലെ ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ഓഫീസിലെ കരിയർ കൗൺസിലർ അസിസ്റ്റൻറ് ആയ മിസ്സിസ് ബിനു ബാഹുലേയൻ ക്ലാസുകൾ നൽകി സർക്കാർ കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ സൈക്യാട്രിക് ടെസ്റ്റ് കരിയർ സാധ്യതകൾ തുടങ്ങിയവയുടെ വിശദവിവരങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു
വാങ്മയം പരീക്ഷ
ഭാഷാപ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ 17/07/2025 വെള്ളിയാഴ്ച സ്കൂൾ തലം വാങ്മയം പരീക്ഷ നടത്തുകയുണ്ടായി.
വിജയികൾ :-
ഹൈസ്കൂൾ
പാർവണ എസ് നായർ
കെ. എം. സിദ്ധാർഥ്
യുപി :
ഗായത്രി വി എം
ജൊഹാൻ ജോസഫ് ജോഷി
എൽ പി
അനന്ദിത അനൂപ്
റൂബി റഷീദ
-
25084-Vangmayam exam 2025-26
ലഹരി വിരുദ്ധ ദിനം
ജൂൺ 26ന് ലഹരി വിരുദ്ധ സ്പെഷ്യൽ അസംബ്ലി കൂടുകയുണ്ടായി ലഹരി വിരുദ്ധ പ്രതിജ്ഞ സൂമ്പ നൃത്തം ലഹരി വിരുദ്ധ സന്ദേശം പോസ്റ്റർ നിർമ്മാണം സിഗ്നേച്ചർ ക്യാമ്പിൽ തുടങ്ങി വിവിധ പരിപാടികളും മത്സരങ്ങളും നടത്തി
Free Pediatric eye checkup ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ ഭാഗമായി ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യമായി കണ്ണ് പരിശോധന നടന്നു .
-
25084-eye checkup
-
25084-eye checkup
യോഗ ദിനം
2025-2026 അക്കാദമിയുടെ വർഷത്തെ യോഗാ ദിനം ജൂൺ 21ന് വിപുലമായി ആചരിച്ചു.പ്രത്യേക അസംബ്ലി കൂടി യോഗ ചെയ്യുന്നതിന്റെ പ്രാധാന്യം,യോഗ നിത്യം ശീലമാക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്നിവയെ കുറിച്ച് സീനിയർ അധ്യാപിക സ്വപ്നാ വി വിശദീകരിച്ചു.തുടർന്ന് യോഗ പരിശീലകയായ ശ്രീമതി ആരതിയുടെ നേതൃത്വത്തിൽ എൽ പി യു പി ഹൈസ്കൂൾ ക്ലാസുകൾക്ക് പ്രത്യേകമായി യോഗ പരിശീലനം നടത്തി.ശ്വസന പ്രക്രിയകളും വിവിധ ആസനങ്ങളും കുട്ടികൾ അഭ്യസിച്ചു.ശ്രീമതി ആരതിയുടെ നേതൃത്വത്തിൽ നടന്ന യോഗ പരിശീലനം ഏവർക്കും പ്രയോജനകരമായി .യോഗ ദിനത്തിന്റെ ഡിജിറ്റൽ ഡോക്യുമെന്റേഷനും നടത്തി.യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധ യോഗ രീതികൾ അഭ്യസിപ്പിച്ചു ഒന്നു മുതൽ 10 വരെയുള്ള കുട്ടികൾ യോഗയുടെ വിവിധ യോഗാ രീതികൾ ഭംഗിയായി ചെയ്യുകയുണ്ടായി.