ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

എൻെറ ബഷീർ

ചിരിയുടെ സുൽത്താൻ ബേപ്പൂർ സുൽത്താൻ തുടങ്ങി പല പേരുകളിലും നിറഞ്ഞ നിൽക്കുന്ന ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഒരേയൊരു വ്യ‍ക്തിത്വം വൈക്കം മുഹമ്മദ് ബ,ഷീർ. 1908-ൽ ജനുവരി 19-ന്ആയിരുന്നു അദ്ദേഹത്തിൻെറ ജനനം. വൈക്കം ആണ് സ്വദേശം. വലിയ ഒരു എഴുത്തുകാരനും സ്വാതന്ത്ര സമര സേനാനിയും ആയിരുന്നു ബഷീർ. ഇന്ത്യ‍ൻ നാഷണൽ കോൺഗ്രസിൽ ചേർന്ന‍് ഇന്ത്യയ്ക്ക് വേണ്ടി പോരാടുകയും ഉപ്പുസത്യാഗ്രഹത്തിൽ പങ്ക്ചേരുകയും ചെയ്തു. 10 വർഷം ഇന്ത‍്യയൊട്ടാകെ ചുറ്റിസഞ്ചരിക്കുകയും നിരവധി ജോലികളിലേർപ്പെട്ട ഒരാളാണ് ശ്രീ ബഷീർ. ആക്ക്രിക്കടക്കാരനും ചായക്കടക്കാരനും കൽപ്പണിക്കാരനും ചുമട്ടുതൊഴിലാളിയും ഒക്കെ ബഷീർ ജോലിചെയ്തിട്ടുണ്ട്.