ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/അക്ഷരവൃക്ഷം/ജാഗ്രതയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയോ‌ടെ

മനുഷ്യരാശിക്കു തന്നെ കടുത്ത ഭീഷണി ഉയർത്തിക്കൊണ്ട് കോറോണ വൈറസ് പടർന്ന് പിടിക്കുകയാണ്.മനുഷ്യരിലും മൃഗങ്ങളിലും ജീവൻ കവരാൻ ശേഷിയുള്ള അപകടകാരിയായ വൈറസാണ് കൊറോണ.ഇതൊരു RNA അഥവാ റൈബോന്യൂക്ലിക്ക് വൈറസാണ്.

കൊറോണ വൈറസ് പിടിപ്പെട്ടാൽ 2മുതൽ 14 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ട് തുടങ്ങും.ശ്വാസകോശങ്ങളെ നേരിട്ട്ബാധിക്കുന്ന ഒരു രോഗമാണ് കൊറോണ.മൂക്കിൽ കൂടിയും വായിൽ കുടിയുമാണ് കൊറോണ രോ‌ഗാണുക്ക​​ൾ വായുവി​ൽ പരക്കുന്നതും അത് മറ്റൊരാളിലേക്ക് എത്തുന്നതും.തുമ്മു​മ്പോഴും ചുമയ്ക്കുമ്പോഴും വായിലൂ‌ടെയും മൂക്കിലൂടെയും പുറത്തേക്കു വരുന്ന തുള്ളികളാണ് വൈറസ് വാഹകർ.നിലവിൽ ചൈനയിലെ വുഹാനിൽ നിന്നും പൊട്ടി പുറപ്പെട്ടിരിക്കുന്ന കൊറോണ വൈറസ് ബാധചികിൽസിച്ച് മാറ്റുന്നതിനോ ഫലപ്രദമായ മരുന്നുകളോ വാക്സിനുകളോ കണ്ടെത്തിയിട്ടില്ല.അതുകൊണ്ട് വൈറസ് പകരാതിരിക്കാൻ രോഗികളെ മാറ്റി പാർപ്പിക്കുകയാണ് ചെയ്യുന്നത്.

വൈറസിനെ പ്രതിരോധിക്കാനായി പരിസര ശുചിത്വം,വ്യക്തി ശുചിത്വം എന്നിവയാണ് വേണ്ടത്.പുറത്ത്പോയി വരുമ്പോൾ കൈകൾ സോപ്പ്ഉപയോഗിച്ച് കഴുകുക. സാനിറ്റെസർ ഉപയോഗിക്കുക.മാസ്ക്ക് ധരിക്കുക എന്നീ മുൻകരുതലുകൾ പ്രധിരോധ മാർഗ്ഗങ്ങളാണ്.

വിദേശരാജ്യങ്ങളിൽ നിന്ന്ജനങ്ങൾ കേരളത്തിലേക്ക് എത്തിയതോടെ കേരളത്തിലും ഈ വൈറസ് പടർന്നു കഴിഞ്ഞു.

കേന്ദ്ര ഗവൺമെൻറിൻെറും കേരള ഗവൺമെൻറിൻെറും ലോക്ഡൗൺ കാലയളവിൽ ജനങ്ങൾക്ക് ഒത്തിരി സഹായങ്ങൾ നൽകി,സൗജന്യ റേഷൻ നൽകി, കേരളത്തിൽ അകപ്പെട്ടുപോയ അന്യസംസ്ഥന തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകി.അതോടൊപ്പം തന്നെ 1000 രുപയുടെ കിറ്റ് നൽകിയും സർക്കാർ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. അന്യസംസ്ഥന തൊഴിലാളികൾക്ക് താമസ സൗകര്യവും ചെയ്ത് കൊടുത്തു.

നമ്മുടെ കേരളം ഈ മഹാമാരിക്കെതിരെ അതിജീവിച്ചു കൊണ്ടിരിക്കുന്നു. അതിനായി നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും നിയമപാലകരും നിർദ്ദേശിക്കുന്ന കിര്യങ്ങൾ പാലിക്കുകയും ചെയ്യണം.നാം ഒറ്റക്കെട്ടായി നിന്നി ഈ വൈറസിനെതിരെ പോരാടാം.
ഇസിൻ പി ആർ
6എ ജി വി എച്ച് എസ്സ്എസ്സ് മാങ്കായിൽ മരട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം