ഗവ. യൂ പി സ്ക്കൂൾ എടവനക്കാട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇംഗ്ലീഷ് ഭാഷ പ്രൈമറി ഘട്ടം മുതൽ പഠിപ്പിച്ചിരുന്ന ഈ സ്കൂളിൽ നാലാം ക്ലാസ് വരെയുള്ള പഠനമാണ് നടന്നുവന്നിരുന്നത്. പിന്നീട് ഗവെർന്മെന്റ് തീരുമാനം അനുസരിച്ചു് അഞ്ചാം ക്ലാസ് ആരംഭിച്ചു. അതോടൊപ്പം അന്നത്തെ എടവനക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ .കെ ഇബ്രാഹിം സാഹിബിന്റെ നേതൃത്വത്തിൽ ഈ സ്കൂളിൽ ഒരു അപ്ഗ്രേഡ് കമ്മിറ്റീ നിലവിൽ വന്നു. സ്കൂൾ സ്റ്റാഫിന്റേയും രക്ഷകര്താക്കളുടെയും പരിസരവാസികളുടെയും നിരന്തര പരിശ്രമഫലമായി 1975 ഇൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെടുകയായിരുന്നു. 1996 ഇൽ സംസ്ഥാനത്തു ത്രിതല പഞ്ചായത്തുകൾ നിയമാനുസരണം അധികാരത്തിൽ വരുകയും സർക്കാർ സ്കൂളുകളുടെ ഭരണ നേതൃത്വം ഗ്രാമപഞ്ചായത്തുകളിൽ നിക്ഷിപ്തമാവുകയും ചെയ്തു. പഞ്ചായത്തു സമിതികൾ കക്ഷി ഭേദമില്ലാതെ സ്കൂളിന്റെ വളർച്ചയ്ക്കും നിലനില്പിനുമായി ഹൃദയപൂർവം സഹകരിച്ചും സഹായിച്ചും കൊണ്ടിരിക്കുന്നു.