ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/പ്രവർത്തനങ്ങൾ/2025-26
2025-26 അധ്യയന വർഷത്തിന് മുന്നോടിയായി വേനൽക്കാല അവധിയിൽ സർഗോത്സവം - കനൽ 2025 എന്ന പേരിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്ലാസിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ഗിരീഷ് പരുത്തി മഠം, സാഹിത്യകാരനും അധ്യാപകനുമായ രമേശ്, ബലൂൺ ആർട്ട് എന്ന പേരിൽ വിക്ടേഴ്സ് ചാനലിൽ ഓൺലൈൻ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന കെ.കെ ഷിജിന, ബാലരാമപുരം എ ഇ.ഒ കവിത ടീച്ചർ, ചിത്രകാരൻ വിഷ്ണു എൻ, കലാകാരൻ ഹരി ചാരുത, സംഗീത ഉപകരണ വിദഗ്ധൻ ഷൈജു എസ് തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
വിഴിഞ്ഞം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ എസ് എം സി അംഗങ്ങളെയും അധ്യപകരേയും ഉൾപ്പെടുത്തി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. തുടർന്ന് ജാഗ്രതാ സമിതി ക്ലാസ് സംഘടിപ്പിച്ചു.
2025-26 വർണാഭമായ പ്രവേശനോത്സവത്തോടെയാണ് ആരംഭിച്ചത്. പ്രവേശനോത്സവ ചടങ്ങുകൾ വിഴിഞ്ഞം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മുക്കോല ജി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ശ്രീ.വയൽക്കര ശശിധരൻ, പി.ടി.എ പ്രസിഡന്റ് ശ്രീ.എസ്.സുരേഷ് എന്നിവർ നവാഗതർക്ക് ആശംസ അർപ്പിക്കാനെത്തിയിരുന്നു. 2 കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകുകയുണ്ടായി.


ജൂൺ 5 ന് നടന്ന പരിസ്ഥിതി ദിന ആഘോഷങ്ങളിൽ പ്രത്യേക അസംബ്ലി, വൃക്ഷത്തൈ നടീൽ ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു . കൂടാതെ കുട്ടികൾ നിരാമയ റിസോർട്ട് സന്ദർശിക്കുകയും അവിടെ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു.


ജൂൺ മാസത്തിൽ തന്നെ കുട്ടികൾക്കായി ആഴ്ചയിൽ ഒരു ദിവസമുള്ള ഡാൻസ് ക്ലാസ് തുടങ്ങാൻ കഴിഞ്ഞു. ബി ആർ സി യിൽ നിന്ന് നിയോഗിച്ച ടീച്ചർ ആർട്ട് ആൻ്റ് ക്രാഫ്റ്റ് ക്ലാസുകൾ ആരംഭിച്ചു. ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ ശ്രുതിയുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസമുള്ള യോഗ പരിശീലനം ആരംഭിച്ചു.
ജൂൺ 21 ന് യോഗ ദിനം സ്കൂളിൽ ആചരിച്ചു . വിഴിഞ്ഞം ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ Dr. ശ്രുതി V Sഈ വർഷത്തെ യോഗ ബോധവൽക്കരണ ക്ലാസ് നയിക്കുകയുണ്ടായി.കഴിഞ്ഞ വർഷം ആരംഭിച്ച യോഗ പരിശീലനം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നു. ഈ വർഷം ജൂൺ 17-ന് സ്കൂളിൽ യോഗ ആരംഭിക്കുകയും ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് യോഗ പരിശീലനം നൽകുകയും ചെയ്യുന്നു.


ഈ വർഷത്തെ വായന മാസാചരണ പ്രവർത്തനങ്ങൾ ജൂൺ 19-ന് ഗവൺമെന്റ് വുമൺസ് കോളേജ് അസിസ്റ്റന്റ് പ്രൊഫ.ശ്രീമതി ഡോ.ഗംഗാദേവി അവർകളുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുകയുണ്ടായി. വായനദിന പോസ്റ്ററുകൾ, പ്രതിജ്ഞ എന്നിവയും ക്ലാസ് ലൈബ്രറി നവീകരണവും നടത്തുകയുണ്ടായി.


ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനപ്രവർത്തനങ്ങൾ പ്രഥമാധ്യാപകൻ ശ്രീ. BV സുരേഷ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാംപെയിൻ സംസ്ഥാന തല ഉദ്ഘാടന തത്സമയ സംപ്രേക്ഷണം , ലഹരി വിരുദ്ധ പോസ്റ്റർ, പ്രതിജ്ഞ, സുംബ ഡാൻസ് , ലഹരി വിരുദ്ധ സന്ദേശം എന്നിവ നടത്തുകയും ചെയ്തു.


ജൂൺ 30 ന് റാബിസ് ബോധവൽക്കരണത്തിനായി, പിഎച്ച്എസ്ഇ മുക്കോലയിൽ നിന്ന് സൗമ്യ കൃഷ്ണൻ എത്തി ക്ലാസ് സംഘടിപ്പിച്ചു . ജൂലൈ 2-ന് വിഴിഞ്ഞം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നത് ലക്ഷ്യമിട്ട് അക്ഷരപടവ് എന്ന തനത് പ്രവർത്തനം ജൂലൈ മാസത്തിൽ ആരംഭിച്ചു.
ജൂലൈ 5 ന് ബഷീർ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു . ബഷീർ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ടുള്ള പോസ്റ്റർ രചന, ബഷീർ കൃതികളുടെ വായനാകുറിപ്പ് തയ്യാറാക്കൽ തുടങ്ങിയവ മുഖ്യ ആകർഷണങ്ങളായിരുന്നു.
ജൂലൈ 8 - ന് വായനാ മാസാചരണത്തോട് അനുബന്ധിച്ച് പുസ്തക പ്രദർശനം സംഘടിപ്പിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വാങ്മയം - സ്കൂൾ തല ഭാഷാ പ്രതിഭകളെ കണ്ടെത്തി.
ജൂലൈ 21-ന് ചാന്ദ്രദിനാഘോഷം റോക്കറ്റ് മോഡൽ നിർമ്മാണം, പോസ്റ്റർ രചന, റോക്കറ്റ് വിക്ഷേപണം, അമ്പിളിമാമന് ഒരു കത്ത്, ഡോക്യുമെൻററി പ്രദർശനം, സ്പെഷ്യൽ അസംബ്ലി, ചാന്ദ്രദിന പാട്ട് തുടങ്ങിയ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ജൂലൈ 28-ന് പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച മൂൺ ക്വിസിൽ ജില്ലാതലത്തിൽ 5-ാം ക്ലാസിലെ തീർത്ഥ ശ്രീയും 7-ാം ക്ലാസിലെ അഭിഷേകും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജൂൺ 31 ന് മുക്കോല പ്രൈമറി ഹെൽത്ത് സെൻ്ററിന്റെ നേതൃത്വത്തിൽ യു.പി ക്ലാസിലെ പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ -ഏക് പേഡ് മാംകേ നാം- എന്ന പേരിൽ വീട്ടുവളപ്പിൽ അമ്മയ്ക്ക് വേണ്ടി ഒരു മരം നട്ട് അമ്മയും കുട്ടിയും ചേർന്നുള്ള ഫോട്ടോ നിരവധി കുട്ടികൾ അപ്‌ലോഡ് ചെയ്തു.
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം സ്പെഷ്യൽ അസംബ്ളി, സഡോക്കോ കൊക്ക് നിർമ്മാണം, പ്ലക്കാർഡ്, പോസ്റ്റർ, യുദ്ധവിരുദ്ധ വീഡിയോ പ്രദർശനം തുടങ്ങി നിരവധി പരിപാടികളോടുകൂടി ആചരിച്ചു.
ഓഗസ്റ്റ് 14 ന് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രശാന്ത് സാറിൻ്റെ നേതൃത്വത്തിൽ നടന്നു. ചെയർ പേഴ്സൺ, വൈസ് ചെയർ പേഴ്സൺ, സെക്രട്ടറി, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി തുടങ്ങിയവരെ തിരഞ്ഞെടുത്തു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . സ്പെഷ്യൽ അസംബ്ലി, പോസ്റ്റർ രചന, പതിപ്പ് നിർമ്മാണം, ദേശഭക്തിഗാനാലാപനം, പ്രസംഗം, ഫ്ലാഷ് മോബ് തുടങ്ങിയ വിവിധ പരിപാടികളോടൊപ്പം മധുരവിതരണവും ഉണ്ടായിരുന്നു.
ഓഗസ്റ്റ് 16 ന് നടന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സബ് ജില്ലാതല മത്സരത്തിൽ 7-ാം ക്ലാസിലെ അമൃത എസ് എസ് വാഗ്മയം ഭാഷാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.
ഓഗസ്റ്റ് 27ന് ഓണസദ്യയും വിവിധ ഓണപ്പരിപാകളോടും കൂടി ഗംഭീരമായി ഓണഘോഷം നടന്നു.
'
സെപ്റ്റംബർ 15 -ന് സ്കൂൾ തലത്തിൽ സർഗോത്സവം സംഘടിപ്പിച്ചു. ചിത്രരചന, ജലച്ചായം, നാടൻപാട്ട്, കടങ്കഥ, കഥാരചന, കവിത രചന, നാടൻപാട്ട്, നാടകം തുടങ്ങി വിവിധ ഇനങ്ങളിൽ കുട്ടികൾ തങ്ങളുടെ പ്രതിഭ തെളിയിച്ചു.
സെപ്റ്റംബർ 17-ന് ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു.
സമഗ്ര ശിക്ഷ കേരളയുടെ സൃഷ്ടി 2025 - കേരള സ്റ്റേറ്റ് ഹാക്കത്തോൺ പ്രോജക്റ്റിന് 7-ാം ക്ലാസിലെ സിദ്ധാർത്ഥ്, കാർത്തിക്ക് എന്നിവർക്ക് സെലക്ഷൻ ലഭിച്ചു.
സെപ്റ്റംബർ 20-ന് യുറീക്കാ വിജ്ഞാനോത്സവം, 22-ന് അക്ഷര മുറ്റം ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ച് സ്കൂൾ തല വിജയികളെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 29-ന് പ്രീപ്രൈമറി വരയുത്സവം സംഘടിപ്പിച്ചു.
ഒക്ടോബർ 10-ന് ഗാന്ധി കലോത്സവും , 8, 9 തീയതികളിലായി സ്കൂൾ കലോത്സവും നടന്നു.
ഒക്ടോബർ 15, 16, 17 തീയതികളിൽ സബ് ജില്ലാ ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു.
സംസ്ഥാന കായികമേളയ്ക്കായി കുട്ടികളിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ച് BRC യിൽ എത്തിക്കാൻ കഴിഞ്ഞു.
ഒക്ടോബർ 25 ന് സ്കൂളിൽ നിന്ന് ഒരു ദിവസത്തെ പഠന യാത്ര പുറപ്പെട്ടു. വിവേകാനന്ദപ്പാറ, ഗ്ലാസ് ബ്രിഡ്ജ്, തിരുവള്ളൂർ പ്രതിമ, പത്മനാഭപുരം കൊട്ടാരം, വട്ട കോട്ട, മാത്തൂർ തൊട്ടിപ്പാലം, ചിതറാൽ ജൈനക്ഷേത്രം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.
നവംബർ 4 മുതൽ 7 വരെ നടന്ന സബ് ജില്ലാതല കലോത്സവത്തിലും സംസ്കൃതോത്സവത്തിലും നിരവധി കുട്ടികൾ പങ്കെടുക്കുകയും ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടുകയും ചെയ്തു.
നവംബർ 6-ന് അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും അധ്യാപകർക്കുമായി കാഴ്ച പരിശോധന നടത്തുകയും സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുകയും ചെയ്തു.
തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് ഡിസാസ്റ്റർ മാനേജ്മെൻ്റുമായി ബന്ധപ്പെട്ട് യു.പി ക്ലാസുകാർക്കായി പ്രത്യേക അവയർനസ് ക്ലാസ് സംഘടിപ്പിച്ചു.
നവംബർ 14 ന് ശിശുദിനത്തോട് അനുബന്ധിച്ച് ശിശുദിന സന്ദേശം, പോസ്റ്റർ ശിശുദിന ഗാനാലാപനം, നെഹ്റു തൊപ്പി നിർമ്മാണം, പ്രീപ്രൈമറി കുട്ടികളുടെ ശിശുദിന റാലി തുടങ്ങിയവ സംഘടിപ്പിച്ചു. കൂടാതെ പായസവിതരണവും ഉണ്ടായിരുന്നു.
നവംബർ 25ന് യു.പി ക്ലാസിലെ കുട്ടികൾക്കായി ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. മിൽമ അമ്പലത്തറ പ്ലാൻ്റ്, ശാസ്ത്ര സാങ്കേതിക മ്യൂസിയം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.