ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

{{Yearframe/Pages}}

  • സുരീലി ഹിന്ദി, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ സമ്പുഷ്ടീകര പരിപാടികൾ.
  • വീട് ഒരു വിദ്യാലയം, വീട്ടിലൊരു ലാബ് (Lab @ home)
  • യുറീക്ക, അക്ഷരമുറ്റം, സ്വദേശി മെഗാ ക്വിസ്, ആസാദി കാ അമൃത് മഹോത്സവ് തുടങ്ങിയ ക്വിസ് പരിപാടികൾ‍
  • ദിനാചരണങ്ങൾ, സെമിനാറുകൾ
  • സയൻസ് ലാബ്
  • സയൻസ് പാർക്ക്, പരീക്ഷണ നിരീക്ഷണങ്ങൾ
  • ഗണിതലാബ് പ്രവർത്തനങ്ങൾ
  • ലൈബ്രറിയിൽ വിഷയാടിസ്ഥാനത്തിലുളള ആയിരത്തോളം പുസ്കതകങ്ങൾ കുട്ടികൾക്ക് വായനാശീലം വളർത്തുന്നതിനായി ഉപയോഗിക്കുന്നു.
  • മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്നു ഭാഷകളിലും എല്ലാ ആഴ്ചകളിലും അസംബ്ളി.
  • LSS/USS സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം.
  • കലോത്സവ-കായിക-ശാസ്ത്ര-ഗണിത-പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുക്കുന്നു.
  • ബി.ആർ.സി യിൽ നിന്നുളള പ്രവൃത്തി പരിചയ-കായിക അധ്യാപകരുടെ സേവനം
  • ഡിജിറ്റൽ ക്ലാസ്സുകൾ (Online/Google meet)
  • CWSN കുട്ടികൾക്കുളള പിന്തുണാ പ്രവർത്തനങ്ങൾ
  • നിരന്തരവും സമഗ്രവുമായ വിലയിരുത്തലിനായി മാസംതോറുമുളള പരീക്ഷകൾ.
  • PTA/SMC/SRG യോഗങ്ങൾ
  • അധ്യാപകരുടെ പരിശീലന പരിപാടികൾ
  • പഠനോപകരണങ്ങളുടെ വിതരണം
  • ഭവന സന്ദർശനം


Chandrayan3

23 ഓഗസ്റ്റ് 2023-ന് ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രദൗത്യമായ ചന്ദ്രയാൻ3 ചന്ദ്രനിൽസോഫ്സ്റ്റ് ലാൻഡ് ചെയ്യുന്ന ദൃശ്യങ്ങൾ നമ്മുടെ സ്കൂളിലെ കുട്ടികൾ തത്സമയം വീക്ഷിച്ചു.

ചന്ദ്രയാൻ3 ലാൻഡിംഗ്
ചന്ദ്രയാൻ3 ലാൻഡിംഗ്

പഠനോത്സവം

ഈ അക്കാദമിക വർഷത്തെ പഠനോത്സവം മാർച്ച് 13 ന് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് പഠനോത്സവം ഉദ്ഘാടനം ചെയ്തു. യു.പി.ക്ലാസുകൾ തയ്യാറാക്കിയ ഹിന്ദി മാഗസീൻ പ്രകാശനം ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികൾക്കും അവസരം നൽകിക്കൊണ്ട് അവരുടെ മികവ് പ്രകടമാക്കാൻ പഠനോത്സവം വേദിയായി.

പഠനോത്സവം