ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/അക്ഷരവൃക്ഷം/ ആരോഗ്യത്തിന്റെ വില
ആരോഗ്യത്തിന്റെ വില
പണ്ടു പണ്ട് ഡോലക്പൂർ എന്ന രാജ്യത്ത് ആദിദേവ് എന്ന രാജാവ് വാണിരുന്നു. അദ്ദേഹത്തിന്റെ രാജ്യത്തെ ആളുകൾ കുഴിമടിയന്മാർ ആയിരുന്നു. വേറെ രാജ്യത്തു നിന്ന് അഭയം തേടിവരുന്ന ആളുകളെ കൊണ്ടാണ് അവർ തങ്ങളുടെ ജോലി ചെയ്യിച്ചിരുന്നത് . അങ്ങനെയിരിക്കെ ഒരിക്കൽ രാജ്യത്ത് അതികഠിനമായ വേനൽ വന്നു. ആളുകൾ പരിഭ്രാന്തരായി. ജലക്ഷാമം, ഭക്ഷ്യക്ഷാമം എന്നിവ അനുഭവപ്പെട്ടു. ഇക്കാലത്ത് അവിടെ ഒരു മഹാമാരി വന്നു പിടിപെട്ടു. ആ രോഗത്തിന്റെ ലക്ഷണങ്ങൾ ഇങ്ങനെയായിരുന്നു. ശരീരത്തിൽ ചെറിയ പാടുകൾ വരികയും അതു പൊട്ടി ആളുകൾ മരിക്കുകയും ചെയ്തു. ഇത് ഒരു പകർച്ചവ്യാധി ആണെന്ന് രാജാവിന് മനസിലായി. ഒരു രാജസേവകനും ഈ അസുഖം പിടിപെട്ടു. അയാൾ അപ്പോൾ തന്നെ പുറത്തു പോവുകയും രാജസേവകർ കുളിക്കുന്ന കുളത്തിൽ ചാടുകയും ചെയ്തു. ആ കുളം ചോര കലർന്ന വെളളമായി മാറി. രാജസേവകൻ മരിച്ചുവെന്ന് എല്ലാവരും വിചാരിച്ചു. കുറെ നാൾ കഴിഞ്ഞു. മറ്റൊരു രാജസേവകൻ കുളത്തിനരികിലൂടെ പോകവേ എന്തോ ഒന്ന് പൊങ്ങിക്കിടക്കുന്നതായി കണ്ടു. അതെടുക്കാൻ ശ്രമിക്കവെ അത് മരിച്ചുപോയ രാജസേവകൻ ആയി മാറി. അയാൾ പേടിച്ച് നിലവിളിച്ച് ബോധംകെട്ട് വീണു. വിവരം അറിഞ്ഞ് രാജാവ് എത്തി. ഒരു വൈദ്യൻ ദൂരെ ഒളിച്ചു നിൽക്കുന്നതായി രാജാവിന് മനസിലായി. രാജാവ് അയാളോട് വിളിച്ചു ചോദിച്ചു, "താങ്കളാണ് അയാൾക്ക് വൈദ്യ സഹായം നൽകിയത് , അല്ലേ?” "ശരിതന്നെയാണ് പ്രഭോ, ഞാൻ തന്നെയാണ് അയാളെ ചികിത്സിച്ചത്.” വൈദ്യൻ മറുപടി പറഞ്ഞു. "എന്താണ് ഈ രോഗത്തിന്റെ പ്രതിവിധി?” രാജാവ് ചോദിച്ചു. വൈദ്യൻ പറഞ്ഞു, "മഹാരാജാവേ, ആരോഗ്യമുളള ശരീരത്തിലേ എന്റെ ചികിത്സാരീതി ഫലിക്കൂ. അതിനാൽ അങ്ങ് ഒരു വിളംബരം ചെയ്യണം. നാട്ടിലുളള എല്ലാവരും വ്യക്തിശുചിത്വവും സാമൂഹ്യ ശുചിത്വവും പാലിക്കണം. കുഴിമടിയന്മാരാകാതെ ജോലി ചെയ്യുകയും അതിനൊത്ത ആഹാരം കഴിക്കുകയും വേണം.” രാജാവ് വൈദ്യൻ പറഞ്ഞതിനനുസരിച്ച് വിളംബരം പുറപ്പെടുവിച്ചു. ജനങ്ങൾ അത് അനുസരിക്കുകയും എല്ലാവർക്കും അസുഖം ഭേദമാകുകയും ചെയ്തു. എല്ലാവരും അവരുടെ ആരോഗ്യത്തെ ശക്തിപ്പെടുത്തി. അതോടെ ഇങ്ങനെയുളള പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആ രാജ്യത്തിന് കഴിവുണ്ടായി. ജോലിയുടെയും ആരോഗ്യത്തിന്റെയും വില ജനങ്ങൾ മനസ്സിലാക്കി. വൈദ്യന് നാടിന്റെയും രാജാവിന്റെയും നിരവധി പാരിതോഷികങ്ങളും പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി. രാജാവിന്റെയും രാജ്യത്തിന്റെയും കീർത്തി വർധിച്ചു. പിൽക്കാലത്ത് ജനങ്ങൾ സുഖമായി ജീവിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ