ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/അക്ഷരവൃക്ഷം/ ആരോഗ്യം
ആരോഗ്യം
അന്ന് വീട്ടിൽ നിന്നും സ്കൂളിലേക്കു നടക്കുമ്പോൾ അനൂപ് പതിവിലധികം സന്തോഷത്തിലായിരുന്നു. അവൻ സ്കൂളിൽ എത്തി. ടീച്ചർ അന്ന് ആരോഗ്യ ശൈലിയെ കുറിച്ചാണ് പറഞ്ഞത് . ടീച്ചർ കുട്ടികളോടു ചോദിച്ചു, "രാവിലെ എഴുന്നേറ്റുവന്നാൽ എന്തുചെയ്യും നിങ്ങൾ?” ദീപു പറഞ്ഞു, "പല്ലു തേച്ചു മുഖം കഴുകി വൃത്തിയാക്കും.” ടീച്ചർ അവനെ അഭിനന്ദിച്ചു. എന്നിട്ട് ഓരോരുത്തരും തങ്ങളുടെ ജീവിതത്തിൽ പക ർത്തേണ്ട ആരോഗ്യശീലങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദമായി പറഞ്ഞുകൊടുത്തു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങിയ അനൂപ് തന്റെ ടീച്ചർ എല്ലാം കൂട്ടുകാരോട് പറഞ്ഞു. രോഗങ്ങളെ അതിജീവിക്കാൻ വ്യക്തി ശുചിത്വവും ദിനചര്യകളും പാലിക്കണമെന്ന് അവർക്ക് മനസിലായി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |