ഗവ. യൂ.പി.എസ്.നേമം/ശ്രീ.പി. ചക്രപാണി

Schoolwiki സംരംഭത്തിൽ നിന്ന്

നേമം ഗവ.യുപി.എസിന്റെ നൂറാം വാർഷികാഘോഷ പരിപാടികളിൽ സുപ്രധാന പങ്കു വഹിച്ച പിടിഎ പ്രസിഡണ്ട് ആയിരുന്നു ശ്രീ.പി. ചക്രപാണി. കേരള യൂണിവേഴ്സിറ്റി  ജോയിൻ്റ് രജിസ്ട്രാറായിരുന്ന അദ്ദേഹം സ്കൂളിന് സമീപം പ്രാവച്ചമ്പലം ശ്രീവാസിലാണ് താമസിച്ചിരുന്നത്. വിവിധ വൈസ് ചാൻസലർമാരുടെയും പ്രോ വൈസ് ചാൻസലർമാരുടെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ വിപുലമായ സാമൂഹിക ബന്ധങ്ങൾ  നേമം ഗവ.യു.പി.സ്കൂളിന്റെ വികസന പ്രവർത്തനത്തിന് പരമാവധി  ഉപയോഗിച്ചിട്ടുണ്ട്. ട്രാവൻകൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻ്റ് ടെക്നോളജി കോ- ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന നല്ല സംഘാടകൻ കൂടിയായിരുന്നു. .