ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

മനുഷ്യ ശരീരത്തിൽ കടന്നു കൂടുന്ന ബാക്റ്റീരിയ, വൈറസുകൾ , പൂപ്പൽ വിഷത്വമുള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ വ്യാപനത്തെ ചെറുക്കുന്നതിലേക്കായി മനുഷ്യ ശരീരം നടത്തുന്ന പ്രതികരണങ്ങളെയാണ് രോഗ പ്രതിരോധ വ്യവസ്ഥ എന്ന് പറയുന്നത്. പ്രതിരോധ വ്യവസ്ഥയും അതിനുണ്ടാകുന്ന രോഗങ്ങളെയും പറ്റി പഠിക്കുന്ന ശാഖയാണ് ഇമ്മ്യൂണോളജി.

രോഗ പ്രതിരോധ ശേഷിയെപ്പറ്റിയുള്ള ആദ്യ പരാമർശം ബി സി 430 ലെ ഏഥൻസിലെ പ്ലേഗിനോടനുബന്ധിച്ചാണ് ഉണ്ടായത്. വസൂരിയെന്ന മാരകമായ പകർച്ചവ്യാധി ലോകം മുഴുവൻ ജനങ്ങളെ കൊന്നൊടുക്കിയപ്പോൾ ലോകത്തിലെ ആദ്യത്തെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കപ്പെട്ടു. അതുവരെയും ഭക്ഷണ ക്രമീകരണത്തിലൂടെയും ജീവിത ശൈലിയിലൂടെയുമാണ് നമ്മൾ രോഗപ്രതിരോധ മാർഗങ്ങൾ തേടിയിരുന്നത് എന്നിരുന്നാലും ആ കാലഘട്ടത്തെ യുദ്ധങ്ങൾ ജനങ്ങളെ കൊടും ദാരിദ്ര്യത്തിലോട്ട് തള്ളിയിടുകയായിരുന്നു. പോഷക ആഹാര കുറവു മൂലമുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക് കുത്തനെ കൂടി . വൈദ്യശാസ്ത്ര രംഗത്തെ കടന്ന് കയറ്റം ഇതിനൊക്കെ ഏതാണ്ട് പരിഹാരമായി. വാക്സിൻ പ്രതിരോധ മരുന്നുകളുടെ ഗവേഷണങ്ങളും ഉപയോഗിക്കേണ്ട കർശന  മാർഗ്ഗ നിർദ്ദേശങ്ങളും നമ്മുടെ ജനതയെ പകർച്ചവ്യാധിയിൽ നിന്നും ഒരു പരിധിവരെ വൈദ്യ ശാസ്ത്രരംഗം എത്തിച്ചു. 

ഒരു കാലത്ത് ദാരിദ്ര്യവും പട്ടിണിയും കാരണം പേഷ ക ആഹരം ലഭിക്കാതെ പ്രതിരോധ ശേഷി ഇല്ലാതെ പകർച്ചവ്യാധികൾ മനുഷ്യനെ കൊന്നൊടുക്കിയെങ്കിൽ ഇപ്പോൾ മനുഷ്യൻ ആർത്തിയോടെ സ്വന്തം ശരീരം നോക്കാതെ ജംഗ് ഫുഡ് കഴിച്ച് പ്രതിരോധ ശേഷിയെ നശിപ്പിക്കുന്നു. അങ്ങനെ പകർച്ചവ്യാധികൾ അല്ലാത്ത രോഗങ്ങളായ പ്രമേഹം, ഹൈപ്പർ ടെൻഷൻ, ക്യാൻസർ , പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ മാരക രോഗങ്ങൾ മനുഷ്യനെ കൊന്നൊടുക്കാൻ തുടങ്ങി. അങ്ങനെ മഹാമാരികളെ പ്രതിരോധിച്ചുവെങ്കിലും മാരാക രോഗങ്ങളെ പ്രതിരോധിക്കാൻ മടിക്കുന്നു. എന്നിരുന്നാലും നമുക്ക് കിട്ടേണ്ട പ്രതിരോധ കുത്തിവയ്പ്പുകളും പോഷക ആഹാര ലഭ്യതയും ഒരു പരിധിവരെ രോഗങ്ങളെ പ്രതിരോധിക്കുന്നു. ജംഗ് ഫുഡുകൾ ഒഴിവാക്കി പോഷക ഗുണമുള്ള ഭക്ഷണവും നല്ല വ്യായമവും ശീലമാക്കിയാൽ ജീവിത ശൈലി രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം.

കോവിഡ് 19 എന്ന രോഗം 2019 ൽ ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച നോവൽ കൊറോണ എന്ന വൈറസ് ഈ ലോകത്തെ നശിപ്പിക്കുന്ന വിധത്തിലുള്ള ഒരു മഹാമാരിയായി മാറി. ലോകം മുഴുവൻ വ്യാപിച്ച ഈ മഹാമാരി ഇതുവരെ ഏതാണ്ട് ഒരു ലക്ഷത്തി എഴുപത്തയ്യായിരം ആൾക്കാരെ കൊന്നൊടുക്കി. ഇരുപത്തഞ്ച് ലക്ഷത്തോളം ആൾക്കാർക്ക് രോഗം ബാധിച്ചു. കോവിഡ് 19 ന് ഇത് വരെ വൈദ്യ ശാസ്ത്രം മരുന്ന് കണ്ട് പിടിച്ചിട്ടില്ല. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ രോഗം ചെറുക്കാനുള്ള ഏക മാർഗം. രോഗപ്രതിരോധ ശേഷി കുറഞ്ഞ വയസായവരിലും കുഞ്ഞുങ്ങൾക്കും മറ്റു അസുഖങ്ങൾ ഉള്ളവരിലുമാണ് കൂടുതൽ മരണം ഉണ്ടാകുന്നത്. അതിനാൽ ഈ രോഗ വ്യാപനം തടയാൻ രോഗി സമ്പർക്കമുണ്ടാകാതെ ശ്രദ്ധിച്ച് പോക്ഷക ഗുണമുള്ള ഭക്ഷണ ശീലമാക്കി നമ്മുടെ പ്രതിരോധ ശേഷി കൂട്ടി ഈ ലോകത്ത് നിന്നും കോവിഡ് 19 എന്ന മഹാമാരിയെ തുടച്ച് നീക്കുവാൻ നമുക്ക് ഓരോരുത്തർക്കും ശ്രമിക്കാം

അനന്യ വി സുരേഷ്
5 C ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം