മുക്തി .

മതിമറന്നു നാം ജീവിച്ച നാളിൽ
ഭൂമിതൻ താളം പിഴച്ച നാളിൽ
മാനവർ നന്മ മറന്ന നാളിൽ .
അദൃശ്യനാം മാരിവിപത്തു വിതച്ചു
ഭൂലോക മാകെ വിറങ്ങലിച്ചു
അകന്നും കഴുകിയും പ്രതികരിച്ചു ...
ഒടുവിൽ നാം നേടി തിരിച്ചറിവ്
പുതുതാം ജീവന്റെ കണ്ടറിവ്
പുതു ജീവൻ നൽകിടും നേരറിവ് ...
മാറിയ ജീവിത നന്മകളിൽ
മാർഗ്ഗം കാട്ടിടും നന്മകളിൽ
അറിയാതെ നമ്മളും മാറിയ നാളിൽ ...
വേഗത്തിൽ നമ്മൾ നേടിയല്ലോ
അതിജീവനം നാം നേടിയല്ലോ
സഹനത്താൽ അതി ജീവനം നാം നേടിയല്ലോ ...
 

അഥിതി
7C ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത