ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ഭയം പരക്കുന്ന ഒരു വേനൽക്കാലം,
 വീണ്ടും ഒരു മഹാമാരി എത്തി.
പടർന്നു പിടിക്കുന്ന ഒരു മഹാമാരി.
കാണാൻ സൂര്യനെ പോലെ,
കൊറോണ വൈറസ് എന്ന പേരിലും.
ഈ വിപത്തിനെ നേരിടാം ,
നമുക്ക് ഒത്ത് ചേർന്ന്.
കരങ്ങൾ ശുദ്ധമാക്കാം ഇടയ്ക്കിടെ,
വീട്ടിലിരുന്നിടാം സുഹൃത്തുക്കളേ.
പുറത്ത് ഇറങ്ങിയാൽ, തൂവാല കൊണ്ട് മറച്ചിടാം.
മാലാഖമാരെ പോലെ എത്തിടുന്നു,
വെള്ളക്കുപ്പായത്തിന് ഉടമകൾ.
രാവും പകലും വേർതിരിവ്
ഇല്ലാതെ, ജോലിയെടുക്കുന്നിതാ.
കാക്കിക്കുള്ളിലും ഉണ്ട് ,
കുറെ രക്ഷകർ.
നമ്മുക്ക് ഒന്നിച്ച് ഒറ്റക്കെട്ടായി നേരിടാം,
കൊറോണ വൈറസ് എന്ന ഈ മഹാവിപത്ത്.

ഗോപിക എസ് മോഹൻ
6B ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത