കോവിഡ്
ഒരുമയിൽ കെട്ടിയ കൂട്ടിൽ മറഞ്ഞൊരാ
കൂട്ടുകുടുംബത്തിനിബം മുഴക്കിയ
കോവിഡ് നീ ദൈവജന്മമോ കാലനോ?!
കരുതലിൻ ആരോഗ്യ സേവകർ
അരുമയായി ഊതി കെടുത്തുന്ന വേളയിൽ
പൊരുതാൻ കഴിയണം ഒന്നിച്ചണുവിനെ
അണുവായുധത്തിനപ്പുറം കാട്ടുന്ന
അണു വിദ്യ രോഗമായെ- ങ്ങും പടർന്നു.
അണയാതിരിക്കട്ടെ മാനവരാശിയും
മത-ജാതി ചിന്തകളെല്ലാം കെടുത്തിയ
നേരവുംമാനവദൈവത്തെയെല്ലാം തുരത്തിയ
മണിമേട തടവറയാക്കി പഠിപ്പിച്ച കോവിഡേ !
നാം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തൂവാലകളാലോ മുഖം മറച്ചിടെണം
ഇടയ്ക്കിടെ സോപ്പി നാ- ലും സാനിറ്ററിനാലും കൈകഴുകിടെണം.
കൂട്ടമായി പൊതുസ്ഥലത്ത് ഒത്തുചേരൽ നിർത്തണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും എത്തിയാലോ താണ്ടിയാലോ മറച്ചുവച്ചിടില്ല നാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനങ്ങൾ ഒഴിവാക്കിടാം സ്നേഹ ഹസ്തദാനം
വിദേശ ആരോഗ്യരക്ഷക്കായി നൽകുന്ന നിർദേശങ്ങൾ പാലിച്ചിടാം മടിയില്ലാതെ
ഭയന്നിടില്ല നാം കൊറോണ എന്ന വൈറസ്സിനെ
ഒരുമായായി ഒരുമനസ്സോടെ ചെറുത്തു തോൽപ്പിച്ചിടാം ഈ വൈറസ്സിനെ......